കുടുംബങ്ങളില്‍ ആശയവിനിമയം ഇല്ലാത്തത് ലൗ ജിഹാദിന്റെ പ്രധാന കാരണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്‌

Last Updated:

ഭോപ്പാലില്‍ നടന്ന സ്ത്രീ ശക്തി സംവാദ് പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ലൗ ജിഹാദിനെ കുറിച്ചുള്ള അഭിപ്രായം മോഹന്‍ ഭാഗവത് പങ്കുവെച്ചത്

മോഹന്‍ ഭാഗവത്
മോഹന്‍ ഭാഗവത്
കുടുംബങ്ങള്‍ക്കുള്ളിലുണ്ടാകുന്ന ആശയവിനിമയത്തിന്റെ അഭാവമാണ് ലൗ ജിഹാദിന് (Love Jihad) കാരണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (Mohan Bhagwat). ഇത് തടയാനുള്ള ശ്രമങ്ങള്‍ വീട്ടില്‍ നിന്നാണ് ആരംഭിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഭോപ്പാലില്‍ നടന്ന സ്ത്രീ ശക്തി സംവാദ് പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ലൗ ജിഹാദിനെ കുറിച്ചുള്ള അഭിപ്രായം മോഹന്‍ ഭാഗവത് പങ്കുവെച്ചത്.
ഒരു പെണ്‍കുട്ടി അപരിചിതനായ വ്യക്തിയുടെ സ്വാധീനത്തില്‍ എങ്ങനെയാണ് അകപ്പെട്ടുപോകുന്നതെന്ന് ആത്മപരിശോധന നടത്താന്‍ അദ്ദേഹം മാതാപിതാക്കളോട് ആവശ്യപ്പെട്ടു. കുടുംബങ്ങള്‍ക്കുള്ളിലെ ആശയവിനിമയത്തിന്റെയും സന്മാര്‍ഗ്ഗികതയുടെയും പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഒരു കുട്ടിയുടെ ധാര്‍മ്മിക മൂല്യങ്ങള്‍ രൂപപ്പെടുന്നത് വീട്ടിനുള്ളില്‍ ആദ്യത്തെ 12 വയസ്സിനുള്ളിലാണെന്നും അമ്മയാണ് ഇതിനു സഹായിക്കുന്ന പ്രധാന കലാകാരി എന്നും ഭാഗവത് പറഞ്ഞു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇടയില്‍ പങ്കാളിത്ത സമത്വം അനിവാര്യമാണ്. ചരിത്രപരമായി സ്ത്രീകള്‍  നിയന്ത്രണങ്ങള്‍ക്ക് വിധേയരായിരുന്നുവെങ്കിലും ആ സാഹചര്യങ്ങളില്‍ മാറ്റം വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
advertisement
ലൗ ജിഹാദ് നിര്‍ത്തലാക്കാന്‍ സാമൂഹിക സ്ഥിരത ഉറപ്പാക്കാന്‍ മൂന്ന് തലങ്ങളില്‍ ശ്രമങ്ങൾ ആവശ്യമാണെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.
അതേസമയം, അദ്ദേഹത്തിന്റെ ഈ പരാമര്‍ശങ്ങള്‍ കടുത്ത രാഷ്ട്രീയ പ്രതികരണങ്ങള്‍ക്ക് കാരണമായി. മുതിര്‍ന്നവര്‍ക്ക് സ്വന്തം തീരുമാനങ്ങള്‍ എടുക്കാന്‍ നിയമപരമായ അവകാശമുണ്ടെന്ന് പറഞ്ഞുകൊണ്ട് എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി ഭാഗവതിന്റെ അഭിപ്രായത്തെ ചോദ്യം  ചെയ്തു. രാജ്യത്ത് ലൗ ജിഹാദ് നടക്കുന്നുണ്ടെങ്കില്‍ അതിന്റെ ഡാറ്റ പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്നും മഹാരാഷ്ട്രയിലെ അമരാവതിയില്‍ സംസാരിക്കുന്നതിനിടെ ഒവൈസി ആവശ്യപ്പെട്ടു.
ലൗ ജിഹാദ് എന്ന പദം നിര്‍വചിക്കണമെന്നും കഴിഞ്ഞ 11 വര്‍ഷത്തെ ഇത്തരം സംഭവങ്ങളുടെ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും ഒവൈസി മോഹന്‍ ഭാഗവതിനോടും ബിജെപിയോടും ആവശ്യപ്പെട്ടു. തൊഴില്‍, ചൈന, ലഡാക്ക് തുടങ്ങിയ വലിയ വിഷയങ്ങളെ കുറിച്ച് അവര്‍ക്ക് ഒന്നും സംസാരിക്കാനില്ലെന്നും ഒവൈസി പ്രതികരിച്ചു.
advertisement
Summary: RSS chief Mohan Bhagwat has said that the cause of Love Jihad is the lack of communication within families. He also said that efforts to stop it should start from home. Mohan Bhagwat shared his views on Love Jihad while addressing the Stree Shakti Samvad event held in Bhopal.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
കുടുംബങ്ങളില്‍ ആശയവിനിമയം ഇല്ലാത്തത് ലൗ ജിഹാദിന്റെ പ്രധാന കാരണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്‌
Next Article
advertisement
കുടുംബങ്ങളില്‍ ആശയവിനിമയം ഇല്ലാത്തത് ലൗ ജിഹാദിന്റെ പ്രധാന കാരണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്‌
കുടുംബങ്ങളില്‍ ആശയവിനിമയം ഇല്ലാത്തത് ലൗ ജിഹാദിന്റെ പ്രധാന കാരണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്‌
  • കുടുംബങ്ങളില്‍ ആശയവിനിമയമില്ലായ്മയാണ് ലൗ ജിഹാദിന് കാരണമെന്നു ആര്‍എസ്എസ് മേധാവി ഭാഗവത് പറഞ്ഞു

  • ലൗ ജിഹാദ് തടയാന്‍ ശ്രമങ്ങള്‍ വീട്ടില്‍ നിന്നുതുടങ്ങണം, കുടുംബ മൂല്യങ്ങള്‍ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.

  • ഭാഗവതിന്റെ പരാമര്‍ശങ്ങള്‍ രാഷ്ട്രീയപ്രതികരണങ്ങള്‍ക്ക് ഇടയാക്കി, ഒവൈസി ഡാറ്റ ആവശ്യപ്പെട്ടു.

View All
advertisement