• HOME
  • »
  • NEWS
  • »
  • india
  • »
  • മരിച്ചയാളുടെ അക്കൗണ്ടിൽ ഒരുലക്ഷം രൂപ; മൃതദേഹവുമായി ബാങ്കിലെത്തി ശവസംസ്കാരത്തിനായി പണം ആവശ്യപ്പെട്ട് ഗ്രാമീണർ

മരിച്ചയാളുടെ അക്കൗണ്ടിൽ ഒരുലക്ഷം രൂപ; മൃതദേഹവുമായി ബാങ്കിലെത്തി ശവസംസ്കാരത്തിനായി പണം ആവശ്യപ്പെട്ട് ഗ്രാമീണർ

ഇയാൾ മരിച്ചെന്ന് അറിഞ്ഞെത്തിയ ഗ്രാമീണർ ഇയാളുടെ വീട്ടിൽ ശവസംസ്കാരത്തിനായി പണം അന്വേഷിച്ചെങ്കിലും വില പിടിപ്പുള്ളതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
    പാട്ന: മരിച്ചയാളുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ അയാളുടെ മൃതദേഹവുമായി ബാങ്കിൽ എത്തി ഗ്രാമീണർ. മരിച്ചയാളുടെ ശവസംസ്കാരത്തിനു വേണ്ടി പണം പിൻവലിക്കാനാണ് ഗ്രാമീണർ മൃതദേഹവുമായി ബാങ്കിൽ എത്തിയത്. നോമിനിയുടെ അസാന്നിധ്യത്തിൽ ബാങ്ക് ഉദ്യോഗസ്ഥർ സി എസ് ആർ ഫണ്ടിൽ നിന്ന് പതിനായിരം രൂപ നൽകുകയും ചെയ്തു.

    മരിച്ചയാൾ അക്കൗണ്ടിൽ നോമിനി ആയി ആരുടെയും പേര് വച്ചിരുന്നില്ല. അതിനാൽ തങ്ങൾക്ക് അക്കൗണ്ടിൽ നിന്ന് പണം നൽകാൻ കഴിയില്ലെന്നുള്ള തങ്ങളുടെ നിസ്സഹായവസ്ഥ ബാങ്ക് ഉദ്യോഗസ്ഥർ അറിയിച്ചു. കോപാകുലരായ ഗ്രാമീണർ ബാങ്കിനുള്ളിൽ മൃതദേഹം മൂന്നു മണിക്കൂർ നേരത്തോളം വച്ച് പ്രതിഷേധിച്ചു.
    You may also like:ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റഗ്രാമിൽ നിന്നും ട്രംപിന് അനിശ്ചിതകാലത്തേക്ക് വിലക്ക്; 'റിസ്ക്' വ്യക്തമാക്കി സക്കർബർഗ് [NEWS]'തനിച്ചാക്കാൻ പറ്റില്ല': രണ്ടു കാമുകിമാരെയും ഒരേ മണ്ഡപത്തിൽ വച്ച് താലികെട്ടി, അതും 500 പേരുടെ മുമ്പിൽ വച്ച് [NEWS] 'അസമയത്ത് സ്ത്രീ തനിച്ചു പോകാൻ പാടില്ല': അമ്പതുകാരിയെ പൂജാരിയും കൂട്ടരും ചേർന്ന് ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ വനിതാ കമ്മീഷൻ അംഗം [NEWS] ഇതിനുപിന്നാലെ പ്രാദേശിക പൊലീസ് ഇടപെടുകയും ബാങ്ക് ഉദ്യോഗസ്ഥർ തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ടിൽ നിന്ന് ശവസംസ്കാര ചടങ്ങിനായി 10,000 രൂപ നൽകുകയുമായിരുന്നു. മരിച്ചയാളുടെ അക്കൗണ്ടിൽ 1,17,298 രൂപയുണ്ട്.

    ചൊവ്വാഴ്ചയാണ് സംഭവം. ദിവസ വേതനക്കാരനായ മഹേഷ് യാദവ് എന്നയാളാണ് മരിച്ചത്. അവിവാഹിതനായ ഇയാൾക്ക് ജീവിച്ചിരിക്കുന്ന ബന്ധുക്കൾ ആരുമില്ല. പാട്നയിലെ ഷാജഹാൻപുർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന സിംഗ്രിയാവൻ ഗ്രാമത്തിൽ വച്ചായിരുന്നു മരണം. മറ്റൊരാളുടെ ഭൂമിയിൽ പണി കഴിപ്പിച്ച കുടിലിൽ ആയിരുന്നു ഇയാളുടെ താമസം.

    ഇയാൾ മരിച്ചെന്ന് അറിഞ്ഞെത്തിയ ഗ്രാമീണർ ഇയാളുടെ വീട്ടിൽ ശവസംസ്കാരത്തിനായി പണം അന്വേഷിച്ചെങ്കിലും വില പിടിപ്പുള്ളതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പ്രാദേശിക കാനറ ബാങ്ക് ബ്രാഞ്ചിലെ ഒരു പാസ്ബുക്ക് മാത്രമാണ് ലഭിച്ചത്.

    അതേസമയം, കഴിഞ്ഞ രണ്ടു വർഷക്കാലമായി മഹേഷ് യാദവ് തന്റെ കെ വൈ സി ചെയ്തിട്ടുണ്ടായിരുന്നില്ല. തുടർച്ചയായി ഓർമപ്പെടുത്തലുകൾ നടത്തിയിട്ടും കെ വൈ സി പൂർത്തീകരിച്ചില്ല. ബാങ്കിന്റെ നിയമം അനുസരിച്ച് അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് തുക പിൻവലിക്കാൻ കഴിയില്ലെന്നും ബാങ്ക് മാനേജർ സഞ്ജീവ് കുമാർ പറഞ്ഞു. അതേസമയം, കുറച്ച് കാലമായി മഹേഷ് യാദവിന് സുഖമില്ലായിരുന്നെന്ന് ഷാജഹാൻപുർ പൊലീസ് സ്റ്റേഷൻ ഇൻ - ചാർജ് അമരേന്ദ്ര കുമാർ പറഞ്ഞു.
    Published by:Joys Joy
    First published: