അജീഷിന്‍റെ കുടുംബത്തിന് 15 ലക്ഷം നൽകുന്നതിനെ ബിജെപി;' രാഹുൽ ഗാന്ധിയുടെ പ്രീതിയ്ക്ക് കർണാടകയിലെ നികുതി എടുക്കുന്നു'
- Published by:Anuraj GR
- news18-malayalam
Last Updated:
രാഹുല്‍ഗാന്ധിയുടെ മണ്ഡലത്തില്‍ മരിച്ച വ്യക്തിയെ ആക്രമിച്ചത് കർണാടകയില്‍നിന്നുള്ള ആനയാണെന്ന് വരുത്തിത്തീർത്ത് സഹായധനം നൽകുന്നത് വഞ്ചനയാണെന്ന് ബിജെപി നേതാവ് വിജയേന്ദ്ര
ബെംഗളൂരു: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ചാലിഗദ്ദ പനച്ചിയില്‍ അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നല്‍കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ ബി.ജെ.പി രംഗത്തെത്തി. കർണാടക ബി.ജെ.പി. അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയാണ് അവിടുത്തെ സംസ്ഥാന സർക്കാരിനെതിരെ രംഗത്തെത്തിയത്.
സഹായധനം അനുവദിക്കാനുള്ള സർക്കാർ തീരുമാനം നിയമവിരുദ്ധമാണെന്ന് വിജയേന്ദ്ര പറഞ്ഞു. രാഹുല്‍ഗാന്ധിയെ പ്രീതിപ്പെടുത്താൻ കർണാടകത്തിലെ നികുതിദായകരുടെ പണം സർക്കാർ ദുരുപയോഗം ചെയ്യുന്നത് അപമാനകരമാണെന്നും മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകനായ വിജയേന്ദ്ര എക്സില്‍ കുറിച്ചു.
രാഹുല്‍ഗാന്ധിയുടെ മണ്ഡലത്തില്‍ മരിച്ച വ്യക്തിയെ ആക്രമിച്ചത് കർണാടകയില്‍നിന്നുള്ള ആനയാണെന്ന് വരുത്തിത്തീർത്ത് സഹായധനം നൽകുന്നത് വഞ്ചനയാണെന്ന് വിജയേന്ദ്ര പറഞ്ഞു.സംസ്ഥാനം കടുത്ത വരള്‍ച്ച നേരിടുകയും നൂറുകണക്കിന് കർഷകർ ആത്മഹത്യചെയ്യുമ്പോഴും അടിയന്തര ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനേക്കാള്‍ രാഹുല്‍ഗാന്ധിയെ പ്രീതിപ്പെടുത്താനാണ് കോണ്‍ഗ്രസ് മുൻഗണന നല്‍കുന്നതെന്നും വിജയേന്ദ്ര കുറ്റപ്പെടുത്തി.
advertisement
മുഖ്യമന്ത്രിയുമായി സംസാരിച്ച് സഹായധനം പ്രഖ്യാപിച്ചതെന്ന് രാഹുലിന് അയച്ച കത്തില്‍ വനംമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് വിമർശനവുമായി ബിജെപി രംഗത്തെത്തിയത്. എന്നാൽ കേരളസർക്കാരില്‍നിന്നും ജനപ്രതിനിധികളില്‍നിന്നും ആവശ്യമുയർന്നതോടെയാണ് സഹായധനം അനുവദിച്ചതെന്ന് കർണാടക വനംവകുപ്പ് മന്ത്രി ഈശ്വർ ഖണ്ഡ്രെ അറിയിച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Bangalore,Karnataka
First Published :
February 20, 2024 11:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
അജീഷിന്‍റെ കുടുംബത്തിന് 15 ലക്ഷം നൽകുന്നതിനെ ബിജെപി;' രാഹുൽ ഗാന്ധിയുടെ പ്രീതിയ്ക്ക് കർണാടകയിലെ നികുതി എടുക്കുന്നു'