'രാഹുൽ ഗാന്ധിയുടെ കീഴിൽ കോൺഗ്രസ് തോറ്റത് 90 തെരഞ്ഞെടുപ്പ്'; ​രോഹിത് ശർമയെ വിമർശിച്ച ഷമ മുഹമ്മദിനെതിരെ ബിജെപി

Last Updated:

നിർണായക സമയത്ത് ടീമിന്റെ മനോവീര്യം തകർക്കാൻ മുൻകൂട്ടി തയ്യാറാക്കിയ ഒരു ഗൂഢാലോചനയാണിതെന്നും അമിത് മാളവ്യ

News18
News18
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയെ വിമർശിച്ച കോൺഗ്രസ് വക്താവ് ഡോ. ഷമാ മുഹമ്മദിനെതിരെ ബിജെപി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 90 ലധികം തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട പാർട്ടി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകനെ ബോഡി ഷെയ്മിംഗ് ചെയ്യുകയാണെന്ന് ബിജെപി പറഞ്ഞു. രോഹിത് ശർമയെ അമിതഭാരമുള്ളവൻ എന്നും ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും മോശം ക്യാപ്റ്റൻ എന്നുമാണ് ഷമ മുഹമ്മദ് സമൂഹമാധ്യമത്തിൽ കുറിച്ചത്. ബിജെപി നേതാവ് അമിത് മാളവ്യ ഷമാ മൊഹമ്മദിന്റെ പോസ്റ്റിനെ വിമർശിച്ചു കൊണ്ട് രം​ഗത്തെത്തി.
ALSO READ: രോഹിത് ശർമ തടിയനും മോശം ക്യാപ്റ്റനുമെന്ന് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്;വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു
"രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 90 ലധികം തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട കോൺഗ്രസ്, നമ്മുടെ ദേശീയ ടീം ചാമ്പ്യൻസ് ട്രോഫി ലക്ഷ്യമിടുന്ന സമയത്ത്, ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനെ ഇപ്പോൾ ശരീരത്തിന്റെ പേരിൽ അപമാനിക്കുകയാണ്! നിർണായക സമയത്ത് ടീമിന്റെ മനോവീര്യം തകർക്കാൻ മുൻകൂട്ടി തയ്യാറാക്കിയ ഒരു ഗൂഢാലോചനയാണിത്. നമ്മുടെ ഐക്കണുകളോടുള്ള അവരുടെ അവജ്ഞ പ്രകടമാണ്. ആത്മവിശ്വാസമുള്ള ഇന്ത്യയോട് അവർക്ക് വെറുപ്പ് തോന്നുന്നു," മാളവ്യ എക്‌സിൽ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
'രാഹുൽ ഗാന്ധിയുടെ കീഴിൽ കോൺഗ്രസ് തോറ്റത് 90 തെരഞ്ഞെടുപ്പ്'; ​രോഹിത് ശർമയെ വിമർശിച്ച ഷമ മുഹമ്മദിനെതിരെ ബിജെപി
Next Article
advertisement
Love Horoscope October 28 | പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് സ്‌നേഹം ലഭിക്കും ; നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകും: ഇന്നത്തെ  പ്രണയഫലം അറിയാം
പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് സ്‌നേഹം ലഭിക്കും ; നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകും: ഇന്നത്തെ പ്രണയഫലം
  • ഇന്നത്തെ പ്രണയഫലം: മേടം, ഇടവം, ചിങ്ങം, കന്നി, വൃശ്ചികം രാശിക്കാർക്ക് സ്‌നേഹവും സന്തോഷവും.

  • മിഥുനം, കർക്കിടകം, കുംഭം, മീനം രാശിക്കാർക്ക് ചെറിയ തർക്കങ്ങളോ തെറ്റിദ്ധാരണകളോ നേരിടേണ്ടി വരാം.

  • ധനു, തുലാം രാശിക്കാർക്ക് വൈകാരിക പിരിമുറുക്കങ്ങൾ മറികടക്കാൻ ക്ഷമയും വ്യക്തതയും ആവശ്യമാണ്.

View All
advertisement