അണ്ണാമലൈയെ നീക്കണമെന്ന ആവശ്യത്തിൽ അണ്ണാ ഡിഎംകെ സഖ്യം തകർന്നത് രജത രേഖയാകുമെന്ന് ബിജെപി പ്രതീക്ഷ
- Published by:Arun krishna
- news18-malayalam
Last Updated:
സീറ്റ് വിഭജനത്തിന്റെ പേരിലല്ല, മറിച്ച് മുതിര്‍ന്ന നേതാക്കളെ അണ്ണാമലൈ അപമാനിച്ചതിന്റെ പേരിലാണ് എന്‍ഡിഎയുമായുള്ള സഖ്യം എഐഎഡിഎംകെ അവസാനിപ്പിച്ചതെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് എന്‍ഡിഎയില്‍ നിന്ന് പുറത്തുപോകാന്‍ എഐഎഡിഎംകെ തീരുമാനിക്കാനുള്ള കാരണമെന്താണെന്നത് സംബന്ധിച്ച് സൂചനകള്‍ പുറത്തുവന്നു. തമിഴ്‌നാട്ടിലെ ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയെ പുറത്താക്കണമെന്ന എഐഎഡിഎംകെയുടെ ആവശ്യം ബിജെപി നിരസിച്ചതാണ് പിളര്‍പ്പിലേക്ക് നയിച്ചതെന്ന് വിവിധ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെ ശനിയാഴ്ച മുതിര്‍ന്ന എഐഎഡിഎംകെ നേതാക്കള്‍ കണ്ടുവെന്നും എന്നാൽ, അവരുടെ ആവശ്യം നിരസിക്കുകയായിരുന്നുവെന്നും ബിജെപിയോട് അടുത്ത വൃത്തങ്ങള്‍ ന്യൂസ് 18-നോട് പറഞ്ഞു. സീറ്റ് വിഭജനത്തിന്റെ പേരിലല്ല, മറിച്ച് മുതിര്‍ന്ന നേതാക്കളെ അണ്ണാമലൈ അപമാനിച്ചതിന്റെ പേരിലാണ് എന്‍ഡിഎയുമായുള്ള സഖ്യം എഐഎഡിഎംകെ അവസാനിപ്പിച്ചതെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
advertisement
തമിഴ്‌നാട്ടിലുടനീളം വിജകരമായ ‘എന്‍ മണ്ണ്, എന്‍ മക്കള്‍’ യാത്ര നയിക്കുന്ന അണ്ണാമലൈയെ ബിജെപി പിന്തുണക്കുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതായി ബിജെപി വൃത്തങ്ങള്‍ പറഞ്ഞു.
ഈ വിഷയത്തില്‍ ഔദ്യോഗികമായി ഒന്നും സംസാരിക്കരുതെന്ന് ബിജെപി നേതാക്കള്‍ക്ക് കര്‍ശന നിര്‍ദേശമുണ്ട്. എഐഎഡിഎംകെയുമായുള്ള സഖ്യത്തില്‍ പിളര്‍പ്പ് രജതരേഖയാകുമെന്നും തമിഴ്‌നാട്ടില്‍ ബിജെപിക്ക് സ്വന്തംകാലില്‍ നില്‍ക്കാനുള്ള അവസരമാണിത് നല്‍കുന്നതെന്നും ബിജെപി പറഞ്ഞു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചെറിയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി തമിഴ് നാട്ടില്‍ മത്സരിക്കുമെന്നും ബിജെപി കൂട്ടിച്ചേര്‍ത്തു.
advertisement
സനാതനധര്‍മ വിവാദത്തില്‍ ഡിഎംകെ ബിജെപിക്കെതിരേ ആഞ്ഞടിച്ചപ്പോഴും, അണ്ണാ ഡിഎംകെ ബിജെപിയെ പിന്തുണച്ചില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ ന്യൂനപക്ഷ വോട്ടുകള്‍ ആകര്‍ഷിക്കാനാണ് അണ്ണാ ഡിഎംകെയുടെ പുതിയ നീക്കമെന്നും ബിജെപി വൃത്തങ്ങള്‍ പറഞ്ഞു. ”അണ്ണാ ഡിഎംകെ പുനര്‍വിചിന്തനം നടത്തുമെന്നും സഖ്യത്തിലേക്ക് തിരികെയെത്തുമെന്നും ഇപ്പോഴും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, ”ബിജെപി വൃത്തങ്ങള്‍ പറഞ്ഞു.
advertisement
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലാണ് അണ്ണാഡിഎംകെയും ബിജെപിയും തമിഴ്‌നാട്ടില്‍ സഖ്യത്തിലേര്‍പ്പെട്ടത്. എന്നാല്‍, ആകെയുള്ള 39 സീറ്റുകളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ഇവര്‍ക്ക് വിജയിക്കാനായത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വമ്പിച്ച വിജയത്തിന് പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഡിഎംകെ മികച്ച വിജയം കൈവരിക്കുകയും അധികാരത്തില്‍ വരികയും ചെയ്തു. അണ്ണാ ഡിഎംകെ നേതാക്കളായ എടപ്പാടി പളനിസ്വാമിയ്ക്കും ഒ പനീര്‍ശെല്‍വത്തിനും ഇടയിലുള്ള തര്‍ക്കമാണ് പരാജയത്തിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.
അതേസമയം, തങ്ങളുടെ സഖ്യകക്ഷികളായ എഐഎഡിഎംകെ, ശിരോമണി അകാലിദള്‍, ജെഡിയു എന്നിവ തമിഴ്‌നാട്, പഞ്ചാബ്, ബിഹാര്‍ എന്നിവടങ്ങളിലെ സഖ്യത്തില്‍ നിന്ന് പുറത്തുപോയതെന്താണെന്ന് വിശദമാക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല.
advertisement
ബിജെപി-അണ്ണാ ഡിഎംകെ സഖ്യം പിളര്‍ന്നതോടെ 2024-ലെ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഡിഎംകെയും എഐഎഡിഎംകെയും തമ്മില്‍ നേരിട്ടായിരിക്കും പോരാട്ടം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Chennai,Tamil Nadu
First Published :
September 26, 2023 1:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
അണ്ണാമലൈയെ നീക്കണമെന്ന ആവശ്യത്തിൽ അണ്ണാ ഡിഎംകെ സഖ്യം തകർന്നത് രജത രേഖയാകുമെന്ന് ബിജെപി പ്രതീക്ഷ