ബിജെപി എംപി കങ്കണയുടെ കരണത്ത് CISF കോൺസ്റ്റബിൾ അടിച്ചു: കര്‍ഷകസമരത്തിനെതിരായ പരാമർശത്തിലെ പ്രതിഷേധമെന്ന് സൂചന
- Published by:Sarika KP
- news18-malayalam
Last Updated:
കുല്‍വിന്ദര്‍ കൗര്‍ എന്ന ജീവക്കാരിയാണ് മര്‍ദ്ദിച്ചത്.
നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിന്റെ കരണത്തടിച്ച് സിഐഎസ്എഫ് വനിത കോണ്‍സ്റ്റബിള്‍. ചണ്ഡിഗഡ് എയര്‍പോര്‍ട്ടിലാണ് സംഭവം. ഡല്‍ഹിയിലേക്കുള്ള യാത്രയ്‌ക്കെത്തിയപ്പോള്‍ ബോര്‍ഡിങ് പോയിന്റ് വച്ചാണ് സിഐഎസ്എഫ് വനിത കോണ്‍സ്റ്റബിള്‍ കരണത്തടിച്ചത്. കുല്‍വിന്ദര്‍ കൗര്‍ എന്ന ജീവക്കാരിയാണ് മര്‍ദ്ദിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഭവം.
Kangana Ranaut slapped by CISF constable Kulwinder Kaur at Chandigarh airport for calling protesting farmers Khalistanis. pic.twitter.com/IGfXz2l4os
— Prayag (@theprayagtiwari) June 6, 2024
കര്‍ഷക സമരത്തിനെതിരായ പരാമര്‍ശത്തിനെതിരായുള്ള പ്രതിഷേധമായിരുന്നു ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. വിമാനത്താവളത്തിനുള്ളില്‍ വെച്ച് സിഐഎസ്എഫ് വനിതാ ഉദ്യോഗസ്ഥ കങ്കണ റണാവത്തിനെ തല്ലുകയായിരുന്നുവെന്നും ഇവര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും കങ്കണ ആവശ്യപ്പെട്ടതായി നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.സംഭവത്തേക്കുറിച്ച് അന്വേഷിക്കാൻ സി.ഐ.എസ്.എഫ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 06, 2024 6:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ബിജെപി എംപി കങ്കണയുടെ കരണത്ത് CISF കോൺസ്റ്റബിൾ അടിച്ചു: കര്‍ഷകസമരത്തിനെതിരായ പരാമർശത്തിലെ പ്രതിഷേധമെന്ന് സൂചന