'സ്റ്റേഡിയത്തിന് ഇ.എം.എസിന്റെ പേരിട്ടത് ഏത് കപ്പിന് വേണ്ടി കളിച്ചതിതിന്റെ പേരിലാണ്? സങ്കടമുള്ളവര്‍ മുഷ്ടി ചുരുട്ടി നാല് മുദ്രാവാക്യം വിളിക്ക്'; എം.ടി രമേശ്

Last Updated:

"ഗുരുജിയുടെ പേരുപോലും ഉച്ചരിക്കാന്‍ അര്‍ഹതയില്ലാത്ത പടുപാമര വൃന്ദങ്ങള്‍ ഓരിയിടട്ടെ, ന്യൂനപക്ഷ വര്‍ഗീയതയെ എക്കാലവും താലോലിക്കുന്ന സി.പി.എമ്മിനും കോണ്‍ഗ്രസ്സിനും ഗുരുജിയുടെ പേര് കേള്‍ക്കുമ്പോള്‍ അല്‍പം വിഷമം കാണും, അത് നല്ല ഉപ്പുംകൂട്ടി കടിച്ച് സഹിക്കുക മാത്രമേ നിവര്‍ത്തിയുള്ളു."

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ആർ.എസ്.എസ് ആചാര്യൻ ഗോള്‍വാള്‍ക്കറുടെ പേരു നൽകുന്നതിനെതിരായ പ്രതിഷേധത്തിൽ പ്രതകരണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ന്യൂനപക്ഷ വര്‍ഗീയതയെ എക്കാലവും താലോലിക്കുന്ന സി.പി.എമ്മിനും കോണ്‍ഗ്രസ്സിനും ഗുരുജിയുടെ പേര് കേള്‍ക്കുമ്പോള്‍ അല്‍പം വിഷമം കാണും, അത് നല്ല ഉപ്പുംകൂട്ടി കടിച്ച് സഹിക്കുക മാത്രമേ നിവര്‍ത്തിയുള്ളൂവെന്ന് എംടി രമേശ് ഫേസ്ബുക്കില്‍ കുറിച്ചു.
"എം.എസ്.എസി ബിരുദത്തിന് ശേഷം ശാസ്ത്ര ഗവേഷണം തുടങ്ങിയ ഗുരുജിക്ക് രാജ്യത്തിന്റെ ശാസ്ത്ര പുരോഗതി സംബന്ധിച്ചും വിശാലമായ കാഴ്ചപ്പാടും ഉള്‍ക്കാഴ്ചയും ഉണ്ടായിരുന്നു. അല്ലെങ്കില്‍ തന്നെ കോഴിക്കോട്ടെ ഫുട്‌ബോള്‍ സ്റ്റേഡിയത്തിന് ഇ.എം.എസ്സിന്റെ പേരിട്ടത് നമ്പൂതിരിപ്പാട് ഏത് കപ്പിന് വേണ്ടി കളിക്കളത്തിലിറലിറങ്ങിയതിന്റെ പേരിലാണ്." രമേശ് ഫോസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
advertisement
ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിനു ഗുരുജിയുടെ പേര് നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. യുഗപുരുഷനായ ഗുരുജിയുടെ പേരുപോലും ഉച്ചരിക്കാന്‍ അര്‍ഹതയില്ലാത്ത പടുപാമര വൃന്ദങ്ങള്‍ ഓരിയിടട്ടെ, ന്യൂനപക്ഷ വര്‍ഗീയതയെ എക്കാലവും താലോലിക്കുന്ന സി.പി.എമ്മിനും കോണ്‍ഗ്രസ്സിനും ഗുരുജിയുടെ പേര് കേള്‍ക്കുമ്പോള്‍ അല്‍പം വിഷമം കാണും, അത് നല്ല ഉപ്പുംകൂട്ടി കടിച്ച് സഹിക്കുക മാത്രമേ നിവര്‍ത്തിയുള്ളു. പൂജനീയ ഗുരുജി പടുത്തുയര്‍ത്തിയ മഹാസംഘ വൃക്ഷത്തിന്റെ തണലില്‍ സ്വയം സമര്‍പ്പിച്ച് ജീവിക്കുന്ന പ്രധാനമന്ത്രി ഭരിക്കുന്ന നാട്ടില്‍ ഒരു ശാസ്ത്ര ഗവേഷണ സ്ഥാപനത്തിന് ഗുരുജിയുടെ പേരിട്ടതില്‍ സഖാക്കള്‍ക്ക് ഇത്ര ഖേദമുണ്ടായിട്ട കാര്യമില്ല. എം.എസ്.എസി ബിരുദത്തിന് ശേഷം ശാസ്ത്ര ഗവേഷണം തുടങ്ങിയ ഗുരുജിക്ക് രാജ്യത്തിന്റെ ശാസ്ത്ര പുരോഗതി സംബന്ധിച്ചും വിശാലമായ കാഴ്ചപ്പാടും ഉള്‍ക്കാഴ്ചയും ഉണ്ടായിരുന്നു. അല്ലെങ്കില്‍ തന്നെ കോഴിക്കോട്ടെ ഫുട്‌ബോള്‍ സ്റ്റേഡിയത്തിന് ഇ.എം.എസ്സിന്റെ പേരിട്ടത് നമ്പൂതിരിപ്പാട് ഏത് കപ്പിന് വേണ്ടി കളിക്കളത്തിലിറലിറങ്ങിയതിന്റെ പേരിലാണ്.
advertisement
തന്റെ 34ആം വയസ്സില്‍ ആര്‍എസ്എസ് സര്‍സംഘചാലകായി 33 വര്‍ഷത്തോളം ആ പദവിയിലിരുന്ന്, സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ആര്‍ എസ്സിന് ശക്തിപകര്‍ന്ന ഗുരുജി പ്രതിസന്ധിഘട്ടങ്ങളിലെല്ലാം പ്രസ്ഥാനത്തിന് കരുത്തായി നിന്നു.ഇക്കാണുന്ന സംഘപ്രസ്ഥാനങ്ങളുടെയെല്ലാം ഉപജ്ഞാതാവും ഗുരുജി തന്നെ. ക്യാമ്പസ് ശ്രീ ഗുരുജി മാധവ് സദാശിവ്യുടെ ആദര്‍ശങ്ങള്‍ അന്നെന്ന പോലെ ഇന്നും പ്രസക്തമാണ്.ഗോള്‍വാള്‍ക്ക'ര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്‌സ് ഡിസീസ് ഇന്‍ ക്യാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍ എന്ന നാമത്തില്‍ തന്നെ രണ്ടാമത്തെ ക്യാംപസ് അറിയപ്പെടും. അതില്‍ അത്രക്ക് സങ്കടമുള്ളവര്‍ മുഷ്ടി ചുരുട്ടി നാല് മുദ്രാവാക്യം ആകാശത്തേക്ക് വിളിക്ക് ചിലപ്പോള്‍ മാറുമായിക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സ്റ്റേഡിയത്തിന് ഇ.എം.എസിന്റെ പേരിട്ടത് ഏത് കപ്പിന് വേണ്ടി കളിച്ചതിതിന്റെ പേരിലാണ്? സങ്കടമുള്ളവര്‍ മുഷ്ടി ചുരുട്ടി നാല് മുദ്രാവാക്യം വിളിക്ക്'; എം.ടി രമേശ്
Next Article
advertisement
എസ്ഐടിക്ക് കനത്ത തിരിച്ചടി;ശബരിമല സ്വർണക്കൊള്ള കേസ് ഇഡിക്ക് കൈമാറാൻ വിജിലൻസ് കോടതി ഉത്തരവ്
എസ്ഐടിക്ക് കനത്ത തിരിച്ചടി;ശബരിമല സ്വർണക്കൊള്ള കേസ് ഇഡിക്ക് കൈമാറാൻ വിജിലൻസ് കോടതി ഉത്തരവ്
  • ശബരിമല സ്വർണക്കൊള്ള കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറാൻ വിജിലൻസ് കോടതി ഉത്തരവിട്ടു

  • കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും അടിയന്തരമായി ഇഡിക്ക് കൈമാറണമെന്ന് കോടതി നിർദേശിച്ചു

  • ഇഡി അന്വേഷണം വേണ്ടെന്ന സർക്കാർ നിലപാട് തള്ളിയ കോടതി, എല്ലാ രേഖകളും ഇഡിക്ക് കൈമാറാൻ നിർദ്ദേശം നൽകി

View All
advertisement