നിതിൻ ഗഡ്കരി, അനുരാഗ് താക്കൂർ, പിയൂഷ് ഗോയൽ; ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയായി
- Published by:Rajesh V
- news18-malayalam
Last Updated:
നിതിൻ ഗഡ്കരി നാഗ്പൂരിൽ നിന്നും അനുരാഗ് താക്കൂർ ഹിമാചൽ പ്രദേശിലെ ഹമിപൂർ സീറ്റിൽ നിന്നും പ്രഹ്ലാദ് ജോഷി ധാർവാഡിൽ നിന്നും പിയൂഷ് ഗോയല്‍ മുംബൈ നോർത്തിൽ നിന്നും മത്സരിക്കും
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, അനുരാഗ് സിങ് താക്കൂർ, പ്രഹ്ലാദ് ജോഷി, പിയൂഷ് ഗോയൽ ഉള്‍പ്പെടെ 72 പേരുകളാണ് പട്ടികയിലുള്ളത്. നിതിൻ ഗഡ്കരി നാഗ്പൂരിൽ നിന്നും അനുരാഗ് താക്കൂർ ഹിമാചൽ പ്രദേശിലെ ഹമിപൂർ സീറ്റിൽ നിന്നും പ്രഹ്ലാദ് ജോഷി ധാർവാഡിൽ നിന്നും പിയൂഷ് ഗോയല്‍ മുംബൈ നോർത്തിൽ നിന്നും മത്സരിക്കും. കേന്ദ്ര സഹമന്ത്രിമാരായ ശോഭ കരന്തലജെ ബെംഗളൂരു നോർത്തിൽ നിന്നും തേജസ്വം സൂര്യ ബെംഗളൂരു സൗത്തിൽ നിന്നും ത്രിവേന്ദ്ര സിങ് ഹരിദ്വാറിൽ നിന്നും ജനവിധി നേടും.
ഹരിയാനയിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിപദം ഒഴിഞ്ഞ മനോഹർ ലാൽ ഖട്ടാര്‍ കർണാലിൽ നിന്ന് മത്സരിക്കും. എഎപി മുൻ നേതാവ് അശേക് തൻവാർ ബിജെപി ടിക്കറ്റിൽ സിർസയിൽ നിന്ന് ജനവിധി തേടും.
റാവു ഇന്ദർജിത് സിംഗ് യാദവ് ഗുഡ്ഗാവിൽ നിന്നും, ഘനവ്യവസായ സഹമന്ത്രി കിഷൻ പാൽ ഗുർജാർ ഫരീദാബാദിൽ നിന്നും, പങ്കജ് മുണ്ടെ മഹാരാഷ്ട്രയിലെ ബീഡിൽ നിന്നും, സഹമന്ത്രി ഭാരതി പ്രവി പവാർ ഡിൻഡോരിയിൽ നിന്നും, റാവുസാഹേബ് ദാദാറാവു ദൻവെ ജൽനയിൽ നിന്നും, സുധീർ മുംഗന്തിവാർ ചന്ദ്രാപുരിൽ നിന്നും മത്സരിക്കും. പാർലമെന്റ് സുരക്ഷാ വീഴ്ചയ്ക്കിടെ പേര് ഉയർന്നുവന്ന മൈസൂർ എംപി പ്രതാപ് സിംഹയെ ഒഴിവാക്കി. യദുവീർ കൃഷ്ണദത്ത ചാമരാജ വാഡിയാർ ആണ് പകരക്കാരൻ.
advertisement
ഡൽഹിയിൽ ബിജെപിയുടെ ഏഴ് സിറ്റിങ് എംപിമാരിൽ ആറ് പേരെ ഒഴിവാക്കി. ഹർഷ് മൽഹോത്ര കിഴക്കൻ ഡൽഹിയിൽ നിന്നും യോഗേന്ദ്ര ചന്ദോലിയ നോർത്ത് വെസ്റ്റ് ഡൽഹിയിൽ നിന്നും മത്സരിക്കും.
ബിജെപി നേതാവ് വിവേക് സാഹു ചിന്ദ്വാരയിൽ മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ മകൻ നകുൽനാഥിനെ നേരിടും.
ആദ്യ പട്ടികയിൽ 16 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 195 സീറ്റുകളിലേക്കാണ് ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. എന്നാൽ ഭോജ്പുരി ഗായകനും നടനുമായ പവൻ സിംഗും ഉപേന്ദ്ര റാവത്തും അവരുടെ വിവാദങ്ങളെ തുടർന്ന് പിന്മാറിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 13, 2024 8:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
നിതിൻ ഗഡ്കരി, അനുരാഗ് താക്കൂർ, പിയൂഷ് ഗോയൽ; ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയായി