'അവർ കുടുംബാധിപത്യത്തിനും അഴിമതിക്കും എതിരാണ് കേട്ടോ' രാഹുൽ ഗാന്ധിയുടെ ജെൻ സി പരാമർശത്തിന് പിന്നാലെ ബിജെപി

Last Updated:

"രാജ്യത്തെ യുവാക്കള്‍, രാജ്യത്തെ വിദ്യാര്‍ത്ഥികള്‍, രാജ്യത്തെ ജെന്‍ സി എന്നിവര്‍ ഭരണഘടനയെ സംരക്ഷിക്കും, ജനാധിപത്യം സംരക്ഷിക്കും, വോട്ട് മോഷണം തടയും. ഞാന്‍ എപ്പോഴും അവരോടൊപ്പം നില്‍ക്കുന്നു. ജയ് ഹിന്ദ്", എന്നാണ് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചത്. സ്വന്തം ചിത്രം കൂടി ഉള്‍പ്പെടുത്തിയായിരുന്നു പോസ്റ്റ്. ഇതിന് ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയിരിക്കുകയാണ് ബിജെപി നേതാക്കള്‍

നിഷികാന്ത് ദുബെ, രാഹുല്‍ ഗാന്ധി
നിഷികാന്ത് ദുബെ, രാഹുല്‍ ഗാന്ധി
ജെന്‍ സിയെ പ്രശംസിച്ചുകൊണ്ടുള്ള ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ പരാര്‍ശത്തിനു പിന്നാലെ വിമര്‍ശനവുമായി ബിജെപി. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും സംരക്ഷകരായി ജെന്‍ സിയെ ആഘോഷിച്ചുകൊണ്ടുള്ളതായിരുന്നു രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റ്.
"രാജ്യത്തെ യുവാക്കള്‍, രാജ്യത്തെ വിദ്യാര്‍ത്ഥികള്‍, രാജ്യത്തെ ജെന്‍ സി എന്നിവര്‍ ഭരണഘടനയെ സംരക്ഷിക്കും, ജനാധിപത്യം സംരക്ഷിക്കും, വോട്ട് മോഷണം തടയും. ഞാന്‍ എപ്പോഴും അവരോടൊപ്പം നില്‍ക്കുന്നു. ജയ് ഹിന്ദ്", എന്നാണ് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചത്. സ്വന്തം ചിത്രം കൂടി ഉള്‍പ്പെടുത്തിയായിരുന്നു പോസ്റ്റ്. ഇതിന് ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയിരിക്കുകയാണ് ബിജെപി നേതാക്കള്‍.
നേപ്പാളിലെ ജെന്‍ സി പ്രതിഷേധത്തെ നേരിട്ട് പരാമര്‍ശിക്കാതെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. എന്നാല്‍ അദ്ദേഹം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ബിജെപി ആരോപിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ ആഴത്തിലുള്ള വൈരുദ്ധ്യങ്ങള്‍ തുറന്നുകാട്ടിയെന്നും ബിജെപി വാദിച്ചു.
advertisement
നേപ്പാളില്‍ ജെന്‍ സി പ്രതിഷേധം അഴിമതിക്കും രാജവംശഭരണത്തിനും എതിരെയാണ്. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് രണ്ടുമായും ബന്ധപ്പെട്ടിരിക്കുന്നു. പാര്‍ട്ടിയുടെ രാഷ്ട്രീയ ചരിത്രത്തിന് വിരുദ്ധമായി രാഹുല്‍ ഗാന്ധി ജെന്‍ സി വിപ്ലവം ആഹ്വാനം ചെയ്യുന്നതിനെ ഒരു വിരോധാഭാസമായാണ് ബിജെപി കാണുന്നത്.
യുവാക്കള്‍ നയിക്കുന്ന മാറ്റത്തിന്റെ പിന്തുണക്കാരനായി രാഹുല്‍ ഗാന്ധി സ്വയം നിലക്കൊള്ളുമ്പോള്‍ ജെന്‍ സി കുടുംബാധിപത്യത്തിനും അഴിമതിക്കും പ്രത്യയശാസ്ത്രപരമായ അവ്യക്തതയ്ക്കും എതിരെ ഉറച്ചുനില്‍ക്കുന്നുവെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. യുവാക്കളുടെ മൂല്യങ്ങളെ രാഹുല്‍ ഗാന്ധി തെറ്റായി പ്രതിനിധാനം ചെയ്യുന്നുവെന്നും ജെന്‍ സി രാജവംശ ഭരണത്തിനും സ്വജനപക്ഷപാതത്തിനും എതിരാണെന്നും ദുബെ ആഞ്ഞടിച്ചു.
advertisement
advertisement
നെഹ്‌റു ജി, ഇന്ദിരാ ജി, രാജീവ് ജി, സോണിയാ ജി എന്നിവര്‍ക്ക് ശേഷം രാഹുല്‍ ജിയെ ജെന്‍ സി എങ്ങനെ സഹിക്കുമെന്നും ദുബെ പോസ്റ്റില്‍ ചോദിച്ചു. "അവര്‍ അഴിമതിക്കെതിരാണ്, എന്തുകൊണ്ട് നിങ്ങളെ മാറ്റിനിര്‍ത്തുന്നില്ല", ദുബെ ചോദിച്ചു.
"ബംഗ്ലാദേശിനെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കാനും നേപ്പാളിനെ ഒരു ഹിന്ദു രാഷ്ട്രമാക്കാനും ജെന്‍ സി ആഗ്രഹിക്കുന്നു.  എന്തുകൊണ്ട് അവര്‍ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കുന്നില്ല. നിങ്ങള്‍ രാജ്യം വിടാന്‍ തയ്യാറായിക്കോളു. അവര്‍ വരുന്നു", ബിജെപി എംപി കൂട്ടിച്ചേര്‍ത്തു.
advertisement
ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരിയും രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളോട് പ്രതികരിച്ച് രംഗത്തെത്തി. അഴിമതിക്കും രാജവംശത്തിനും എതിരാണ് ജെന്‍ സിയെന്നും ഇതാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി അപകടകരമായ പരാമര്‍ശം നടത്തുന്നുവെന്നും ഭണ്ഡാരി ന്യൂസ്-18നോട് പറഞ്ഞു.
കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. "രാജ്യം പ്രധാനമന്ത്രി മോദിക്കൊപ്പമാണ്, യുവാക്കള്‍ അദ്ദേഹത്തോടൊപ്പമാണ്. ദരിദ്രരും കര്‍ഷകരും സാധാരണക്കാരും മോദിയെ രാജ്യത്തിന്റെ നേതാവായി കണക്കാക്കുന്നു. തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതിന് ശേഷം സ്വന്തം ബലഹീനതകള്‍ മറയ്ക്കാന്‍ രാഹുല്‍ ഗാന്ധി സംവിധാനത്തെ കുറ്റപ്പെടുത്തുന്നത് തുടരുകയാണെങ്കില്‍ ആരും അത് അംഗീകരിക്കില്ല. രാജ്യം മാറി, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഗണ്യമായി പുരോഗമിച്ചു. രാജ്യത്തെ വേഗത്തില്‍ മുന്നോട്ട് നയിക്കുന്ന എഞ്ചിനെ തടയാന്‍ രാഹുല്‍ ഗാന്ധിയെപ്പോലുള്ളവര്‍ ആഗ്രഹിക്കുന്നു", റിജിജു എക്‌സില്‍ കുറിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/India/
'അവർ കുടുംബാധിപത്യത്തിനും അഴിമതിക്കും എതിരാണ് കേട്ടോ' രാഹുൽ ഗാന്ധിയുടെ ജെൻ സി പരാമർശത്തിന് പിന്നാലെ ബിജെപി
Next Article
advertisement
'അവർ കുടുംബാധിപത്യത്തിനും അഴിമതിക്കും എതിരാണ് കേട്ടോ' രാഹുൽ ഗാന്ധിയുടെ ജെൻ സി പരാമർശത്തിന് പിന്നാലെ ബിജെപി
'അവർ കുടുംബാധിപത്യത്തിനും അഴിമതിക്കും എതിരാണ് കേട്ടോ' രാഹുൽ ഗാന്ധിയുടെ ജെൻ സി പരാമർശത്തിന് പിന്നാലെ ബിജെപി
  • രാഹുല്‍ ഗാന്ധിയുടെ ജെന്‍ സി പരാമര്‍ശത്തിന് പിന്നാലെ ബിജെപി ശക്തമായ ഭാഷയില്‍ പ്രതികരിച്ചു.

  • രാഹുല്‍ ഗാന്ധി അഴിമതിക്കും കുടുംബാധിപത്യത്തിനും എതിരായ ജെന്‍ സിയെ പ്രശംസിച്ചു.

  • രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ വൈരുദ്ധ്യങ്ങള്‍ തുറന്നുകാട്ടിയെന്ന് ബിജെപി ആരോപിച്ചു.

View All
advertisement