ഏഷ്യാ കപ്പ് വിജയത്തിൽ ടീം ഇന്ത്യയെ അഭിനന്ദിക്കാത്ത കോൺഗ്രസിനെതിരെ ബിജെപി

Last Updated:

ഏഷ്യാ കപ്പ് നേടിയതിന് ദേശീയ ടീമിനെ അഭിനന്ദിച്ചുകൊണ്ട് കോൺഗ്രസിൽ നിന്ന് ഒരു സോഷ്യൽ മീഡിയ പോസ്റ്റ് പോലും വന്നിട്ടില്ലെന്ന് ബിജെപി

രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി
പാകിസ്ഥാനെതിരായ ഏഷ്യാ കപ്പ് വിജയത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിക്കാത്ത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ ഇൻഫർമേഷൻ ആൻഡ് ടെക്നോളജി സെല്ലിന്റെ ദേശീയ ചുമതലയുള്ള അമിത് മാളവ്യ . ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യൻ സായുധ സേന പാകിസ്ഥാന് മറുപടി നൽകിയപ്പോഴും ഒരു പ്രസ്താവന നടത്തുന്നതിൽ നിന്ന് കോൺഗ്രസ് ഇതുപോലെ വിട്ടുനിൽക്കുകയായിരുന്നു എന്നും മാളവ്യ വിമർശിച്ചു
"ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ തകർപ്പൻ വിജയം രാഹുൽ ഗാന്ധിയെയും മുഴുവൻ കോൺഗ്രസിനെയും കോമയിലാക്കിയതായി തോന്നുന്നു. ഓപ്പറേഷൻ സിന്ദൂറിന് ന് ശേഷം, ഇന്ത്യൻ സൈന്യത്തിന്റെ അത്ഭുതകരമായ ആക്രമണങ്ങൾക്ക് അവരെ അഭിനന്ദിക്കാൻ കോൺഗ്രസിന് മനസ്സില്ലായിരുന്നു," മാളവ്യ X-ൽ എഴുതി. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയം ആഘോഷിക്കാൻ രാജ്യത്തോടൊപ്പം ചേരുന്നതിന് മുമ്പ് അവർ മൊഹ്‌സിൻ നഖ്‌വിയുടെ അനുമതിക്കായി കാത്തിരിക്കുന്നതായി തോന്നുന്നു എന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) മേധാവി മൊഹ്‌സിൻ നഖ്‌വിയെ പരാമർശിച്ച് അദ്ദേഹം എഴുതി.
advertisement
ഏഷ്യാ കപ്പ് നേടിയതിന് ദേശീയ ടീമിനെ അഭിനന്ദിച്ചുകൊണ്ട് കോൺഗ്രസിൽ നിന്ന് ഒരു സോഷ്യൽ മീഡിയ പോസ്റ്റ് പോലും വന്നിട്ടില്ല. പാകിസ്ഥാനും രാഹുൽ ഗാന്ധിയും കോൺഗ്രസും വിഭജനത്തിന്റെ ഒരേ വശത്താണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
മത്സരത്തിനു ശേഷമുള്ള ചടങ്ങിൽ നഖ്‌വിയിൽ നിന്ന് ട്രോഫി വാങ്ങാൻ ഇന്ത്യൻ ടീം വിസമ്മതിച്ചിരുന്നു. അതേസമയം ഇന്ത്യയുടെ നടപടിയെ കളിയോടുള്ള അനാദരവെന്നാണ് പാകിസ്ഥാൻ നായകൻ വിശേഷിപ്പിച്ചത്.പിസിബി മേധാവി മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ഏഷ്യാ കപ്പ് ട്രോഫി സ്വീകരിക്കാൻ ഇന്ത്യ വിസമ്മതിച്ചതിനെ പരാമർശിച്ച മാളവ്യ, ട്രോഫി സമ്മാനിക്കണമെന്ന് നഖ്‌വി നിർബന്ധം പിടിച്ചിരുന്നതായും പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
ഏഷ്യാ കപ്പ് വിജയത്തിൽ ടീം ഇന്ത്യയെ അഭിനന്ദിക്കാത്ത കോൺഗ്രസിനെതിരെ ബിജെപി
Next Article
advertisement
ഇൻഡിഗോ ടിക്കറ്റ് റീഫണ്ടായി നല്‍കിയത് 610 കോടി;ആറാം ദിവസം റദ്ദാക്കിയത് 500 വിമാനങ്ങൾ
ഇൻഡിഗോ ടിക്കറ്റ് റീഫണ്ടായി നല്‍കിയത് 610 കോടി;ആറാം ദിവസം റദ്ദാക്കിയത് 500 വിമാനങ്ങൾ
  • ഇൻഡിഗോ 610 കോടി രൂപയുടെ ടിക്കറ്റ് റീഫണ്ടുകൾ നൽകി.

  • ആറാം ദിവസവും 500-ലധികം ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി.

  • സിവിൽ ഏവിയേഷൻ മന്ത്രാലയം ഇൻഡിഗോയ്ക്ക് കർശന നിർദ്ദേശം നൽകി.

View All
advertisement