പ്രവർത്തകനെ പൊലീസ് വെടിവെച്ച് കൊന്നതാണെന്ന ആരോപണവുമായി ബിജെപി എത്തിയതിന് പിന്നാലെയാണ് വിശദീകരണവുമായി പൊലീസ് എത്തിയത്
bjp protest
Last Updated :
Share this:
ബംഗാളിലെ സിലിഗുരിയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് പൊലീസും ബിജെപി പ്രവർത്തകരും തമ്മിൽ നടന്ന ഏറ്റുമുട്ടലിന് ഒടുവിൽ ബിജെപി പ്രവർത്തകനായ ഉല്ലെന്‍ റോയി വെടിയേറ്റ് മരിച്ചിരുന്നു. പ്രവർത്തകനെ പൊലീസ് വെടിവെച്ച് കൊന്നതാണെന്ന ആരോപണവുമായി ബിജെപി എത്തിയതിന് പിന്നാലെയാണ് വിശദീകരണവുമായി പൊലീസ് എത്തിയിരിക്കുന്നത്.
പോസ്റ്റുമോർട്ടം റിപ്പോർട്ട് അനുസരിച്ച് വെടിവെക്കാൻ ഉപയോഗിച്ച തോക്ക് പൊലീസ് ഉപയോഗിക്കുന്ന തരത്തിലുള്ളതല്ല. മാത്രമല്ല, അടുത്തിനിന്നാണ് വെടിയേറ്റിരിക്കുന്നത്. അതുകൊണ്ടു തന്നെ പ്രതിഷേധക്കാരുടെ ഇടയിൽ നിന്ന് തന്നെയാണ് ഇയാൾക്ക് വെടിയേറ്റതെന്നാണ് പൊലീസ് റിപ്പോർട്ട്. തിങ്കളാഴ്ച രാത്രിയാണ് പോസ്റ്റുമോർട്ടം പരിശോധന നടത്തിയത്.
പ്രതിഷേധത്തിന് വന്നവരുടെ കൈയ്യിൽ ആയുധങ്ങള്‍ ഉണ്ടായിരുന്നു. പ്രതിഷേധ പരിപാടികളില്‍ ആയുധധാരികളെ കൊണ്ടുവന്ന് വെടിവെയ്ക്കാന്‍ പ്രേരിപ്പിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നും പൊലീസ് പറഞ്ഞു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.