Breaking| Sushant Singh Rajput found dead | ബോളിവുഡ് താരം സുഷാന്ത് സിംഗ് രാജ്പുത് മരിച്ച നിലയിൽ

Last Updated:

താരം കഴിഞ്ഞ കുറച്ചു മാസങ്ങളായി കടുത്ത വിഷാദത്തിലായിരുന്നുവെന്നും ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്.

പ്രമുഖ ബോളിവുഡ് താരം സുഷാന്ത് സിംഗ് രാജ്പുത് (34) മരിച്ച നിലയിൽ. മുംബൈ ബാന്ദ്രയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.. ഇന്ന് പുലര്‍ച്ചയോടെ  ചില സുഹൃത്തുക്കളാണ് മൃതേദഹം ആദ്യമായി കണ്ടതെന്നാണ് സൂചന.  വാതിൽ തുറക്കാത്തതിനെ തുടർന്ന് തകർത്ത് അകത്തു കയറിയപ്പോൾ തൂങ്ങി നിൽക്കുന്ന നിലയിൽ സുഷാന്തിനെ കണ്ടെത്തുകയായിരുന്നു. താരം കഴിഞ്ഞ കുറച്ചു മാസങ്ങളായി കടുത്ത വിഷാദത്തിലായിരുന്നുവെന്നും ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്.
ഏക്ത കപൂറിന്‍റെ 'പവിത്ര റിഷ്ത' എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തിയ സുഷാന്ത് 'കയ്പോചെ' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം നടത്തിയത്.
TRENDING:Unlock 1.0 Kerala ഞായറാഴ്ച്ച സമ്പൂർണ ലോക്ക്ഡൗൺ; ആരാധനാലയങ്ങൾക്കും പരീക്ഷകൾക്കും ഇളവ് [NEWS]'ടി.പി വധക്കേസിലെ ഒന്നാം പ്രതിയെ കുഞ്ഞനന്തൻ വിളിച്ചത് 7 തവണ; മുഖ്യമന്ത്രി കണ്ട 'കരുതല്‍' എന്താണെന്ന് മനസിലായല്ലോ': കെ.കെ രമ [NEWS]ആരാധനാലയങ്ങൾക്ക് നിയന്ത്രണം തുടരുന്നതിൽ അതൃപ്തി; പള്ളി 'ബാറാക്കി'പ്രതിഷേധം [PHOTO]
ആദ്യചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ താരം ഇന്ത്യൻ ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ ജീവിതം ആസ്പദമാക്കിയ 'എം.എസ്.ധോണി ദി അൺടോൾഡ് സ്റ്റോറി'യിലൂടെ ബോളിവുഡിലെ മുൻനിര താരങ്ങളിലൊരാളായി. ശ്രദ്ധ കപൂറിന്‍റെ നായകനായെത്തിയ 'ഛിച്ചോറെ'ആണ് സുഷാന്തിന്‍റെതായി അവസാനം പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
Breaking| Sushant Singh Rajput found dead | ബോളിവുഡ് താരം സുഷാന്ത് സിംഗ് രാജ്പുത് മരിച്ച നിലയിൽ
Next Article
advertisement
ശ്രേയസ് അയ്യരുടെ പരിക്ക് ഗുരുതരം; ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഐസിയുവില്‍
ശ്രേയസ് അയ്യരുടെ പരിക്ക് ഗുരുതരം; ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഐസിയുവില്‍
  • ശ്രേയസ് അയ്യര്‍ ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റു.

  • ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ശ്രേയസ് അയ്യര്‍ സിഡ്‌നിയിലെ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു.

  • ശ്രേയസ് അയ്യര്‍ മൂന്ന് ആഴ്ചകളോളം കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരുമെന്ന് ബിസിസിഐ അറിയിച്ചു.

View All
advertisement