താലികെട്ടുന്നതിന് തൊട്ടു മുമ്പ് കൂട്ടുകാരന്റെ ഫോണ്‍; വധു കല്യാണത്തില്‍ നിന്ന് പിന്മാറി

Last Updated:

ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായ പല്ലിവിയും സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ വേണുഗോപാലും തമ്മിലുള്ള വിവാഹമാണ് മുടങ്ങിയത്

വിവാഹവേദിയിലെ ദൃശ്യം
വിവാഹവേദിയിലെ ദൃശ്യം
വരന്‍ താലി കെട്ടുന്നതിന് തൊട്ടുമുമ്പ് തനിക്ക് കാമുകനുണ്ടെന്ന് വധു വെളിപ്പെടുത്തിയതോടെ വിവാഹം മുടങ്ങി. കര്‍ണാടകയിലെ ഹാസ്സന്‍ ജില്ലയിലാണ് സംഭവം. വരന്‍ വധുവിന്റെ കഴുത്തില്‍ താലിമാല കെട്ടുന്നതിന് തൊട്ടുമുമ്പാണ് മറ്റൊരു പുരുഷനുമായി താന്‍ പ്രണയത്തിലാണെന്ന് വധു അറിയിച്ചത്. വിവാഹചടങ്ങുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് വധു പറഞ്ഞതിനെ തുടര്‍ന്ന് വിവാഹം മുടങ്ങുകയായിരുന്നു.
ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായ പല്ലിവിയും സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ വേണുഗോപാലും തമ്മിലുള്ള വിവാഹമാണ് മുടങ്ങിയത്.
വിവാഹം പ്രധാന ചടങ്ങുകളിലേക്ക് കടന്നപ്പോള്‍ പല്ലവിക്ക് ഒരു ഫോണ്‍ കോള്‍ വന്നതായും പിന്നാലെ അവര്‍ ഒരു മുറിയില്‍ കയറി കതകടച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതിന് ശേഷം താന്‍ മറ്റൊരാളുമായി പ്രണയത്തിലാണെന്നും വേണുഗോപാലിനെ വിവാഹം കഴിക്കാന്‍ പറ്റില്ലെന്നും വീട്ടുകാരെ അറിയിച്ചു.
വീട്ടുകാര്‍ വൈകാരികമായി അഭ്യര്‍ഥിക്കുകയും ലോക്കല്‍ പോലീസ് സംഭവത്തില്‍ ഇടപെടുകയും ചെയ്തിട്ടും പല്ലവി തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. ഒടുവില്‍ വരനും വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചു. തന്നെ ഇഷ്ടമില്ലെന്ന് പറഞ്ഞ ഒരാളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വരന്‍ പറഞ്ഞു.
advertisement
"വിവാഹച്ചടങ്ങ് പുരോഗമിക്കുന്നതിനിടെ വധുവിന് ഒരു ഫോണ്‍കോള്‍ വന്നു. ഇതിന് പിന്നാലെ വിവാഹം കഴിക്കാന്‍ താത്പര്യമില്ലെന്നും ഭയം തോന്നുന്നതായും വധു പറഞ്ഞു. വധു വരനുമായും സംസാരിച്ചു. താന്‍ ഭയന്നിരിക്കുകയാണെന്നും വിവാഹവുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നല്ലെന്നും അവര്‍ പറഞ്ഞു," വിവാഹച്ചടങ്ങിനെത്തിയ ഒരു ബന്ധു പറഞ്ഞതായി ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
"വിവാഹത്തിന് മുഹൂര്‍ത്തം ആരംഭിക്കുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് വിവാഹച്ചടങ്ങ് നിറുത്തിവെച്ചു. മറ്റൊരു പുരുഷനുമായി താന്‍ പ്രണയത്തിലാണെന്ന് വധു പറഞ്ഞു. അയാള്‍ മറ്റൊരു ജാതിയില്‍പ്പെട്ടയാളായതിനാല്‍ അവള്‍ ഇക്കാര്യം മുമ്പ് ആരെയും അറിയിച്ചിരുന്നില്ല," ബന്ധു കൂട്ടിച്ചേര്‍ത്തു.
advertisement
വധുവിന്റെയും വരന്റെയും ഭാഗത്തുനിന്ന് നൂറുകണക്കിന് ആളുകളാണ് വിവാഹച്ചടങ്ങിലേക്ക് എത്തിച്ചേര്‍ന്നത്. വിവാഹം മുടങ്ങിയതോടെ അവരെല്ലാവരും ദുഃഖിതരായി. സ്ഥലത്ത് സമാധാനം നിലനിര്‍ത്താന്‍ ബന്ധുക്കള്‍ പോലീസ് സഹായവും തേടി. എന്നാല്‍ സംഭവത്തില്‍ ആരും ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
Summary: With just a few moments left, bride calls off wedding citing love affair with another man. The incident is reported from Karnataka
മലയാളം വാർത്തകൾ/ വാർത്ത/India/
താലികെട്ടുന്നതിന് തൊട്ടു മുമ്പ് കൂട്ടുകാരന്റെ ഫോണ്‍; വധു കല്യാണത്തില്‍ നിന്ന് പിന്മാറി
Next Article
advertisement
അമ്മയെ മോശമായി നോക്കിയെന്ന പേരിൽ 19 കാരനും മൂന്ന് കൂട്ടുകാരും ചേർന്ന് 27കാരൻ്റെ നെഞ്ചത്ത് കുത്തി
അമ്മയെ മോശമായി നോക്കിയെന്ന പേരിൽ 19 കാരനും മൂന്ന് കൂട്ടുകാരും ചേർന്ന് 27കാരൻ്റെ നെഞ്ചത്ത് കുത്തി
  • അമ്മയെ മോശമായി നോക്കിയെന്ന പേരിൽ 27കാരനെ 19കാരനും കൂട്ടുകാരും ചേർന്ന് കുത്തി പരിക്കേൽപ്പിച്ചു.

  • 27കാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ, സംഭവത്തിൽ മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.

  • പ്രതികൾ ലഹരിക്ക് അടിമകളാണെന്ന് പോലീസ്; ഒന്നാം പ്രതി രണ്ട് തവണ ഡി-അഡിക്ഷൻ സെന്ററിൽ ചികിത്സയിലായിരുന്നു.

View All
advertisement