ബെംഗളൂരുവിലെ ചികിത്സ കഴിഞ്ഞ് ചാൾസ് രാജാവും പത്നിയും മടങ്ങി
- Published by:Sneha Reghu
- news18-malayalam
Last Updated:
ബുധനാഴ്ച രാവിലെ ഏഴുമണിക്ക് കെംപെഗൗഡ അന്താരാഷ്ട്രാ വിമാനത്താവളത്തില്‍നിന്ന് ബ്രിട്ടീഷ് എയര്‍വെയ്സ് വിമാനത്തിലായിരുന്നു മടക്കം
ബ്രിട്ടനിലെ ചാൾസ് രാജാവും പത്നി കാമിലയും ബെംഗളൂരുവിലെ ചികിത്സ കഴിഞ്ഞതിന് ശേഷം തിരികെ മടങ്ങി. ബുധനാഴ്ച രാവിലെ ഏഴുമണിക്ക് കെംപെഗൗഡ അന്താരാഷ്ട്രാ വിമാനത്താവളത്തില്‍നിന്ന് ബ്രിട്ടീഷ് എയര്‍വെയ്സ് വിമാനത്തിലായിരുന്നു മടക്കം. ബെംഗളൂരു വൈറ്റ്ഫീൽഡ് സൗഖ്യ ഹോളിസ്‌റ്റിക് ആൻഡ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സെന്ററിലായിരുന്നു ചികിത്സ.
രാജ പദവി ഏറ്റെടുത്ത ശേഷം ആദ്യമായാണ് ചാൾസ് രാജാവ് ഇന്ത്യയിലേക്ക് എത്തുന്നത്. സ്വകാര്യ സന്ദർശനം ആയതുകൊണ്ട് ഔദ്യോഗിക സ്വീകരണമോ മറ്റ് ചടങ്ങുകളോ ഉണ്ടായിരുന്നില്ല. സ്കോട്‌ലൻഡ് യാർഡും സെൻട്രൽ ഇന്റലിജൻസും കർണാടക പൊലീസും ചേർന്നാണു സുരക്ഷ നൽകിയത്.
സന്ദർശനത്തിനു മുന്നോടിയായി ഭാര്യ കാമില രാജ്‌ഞി ഒരാഴ്ച മുൻപു തന്നെ സൗഖ്യയിൽ എത്തിയിട്ടുണ്ടായിരുന്നു. കാമില ഒൻപതാം തവണയാണ് സൗഖ്യയിലെത്തുന്നത്. സൗഖ്യ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഐസക് മത്തായി നൂറനാല്‍ 20 വര്‍ഷമായി ചാള്‍സിന്റെ ആരോഗ്യ കാര്യങ്ങളില്‍ ഉപദേശം നല്‍കി വരുകയാണ്. ചാള്‍സ് രാജാവും ഭാര്യയും പതിവായി സൗഖ്യയില്‍ ചികിത്സ തേടാറുള്ളതാണ്.
advertisement
2019 നവംബറില്‍ 71-ാം ജന്മദിനം ആഘോഷിക്കാനാണ് ചാള്‍സ് ഇതിനു മുന്‍പ് എത്തിയത്. ചാള്‍സിന്റെ ഭാര്യ നിരന്തരം ബാംഗ്ലൂരുവില്‍ എത്താറുണ്ട്. സൗഖ്യയിലെ സ്ഥിരം സന്ദര്‍ശകരില്‍ ഒരാളാണ് അവര്‍. ലണ്ടനിലെ കൊട്ടാരത്തില്‍ എത്തിയും ഡോ ഐസക് മത്തായി ആരോഗ്യപരമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കാറുണ്ട്. ഉടന്‍ തന്നെ ഡോ. ഐസക് ലണ്ടനിലേക്ക് പോകുമെന്നാണ് സൂചന. വൈറ്റ്ഫീല്‍ഡിന് സമീപം സമെതനഹള്ളിയിലാണ് 30 ഏക്കര്‍ സ്ഥലത്ത് സൗഖ്യ ഇന്റര്‍നാഷണല്‍ ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്റര്‍ സ്ഥിതി ചെയ്യുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Karnataka
First Published :
October 31, 2024 10:43 AM IST