പിന്നാക്ക വിഭാഗത്തിലുള്‍പ്പെടുത്താതെ മുസ്ലീങ്ങള്‍ക്ക് 10 ശതമാനം സംവരണം വേണം; തെലങ്കാനയില്‍ 72 മണിക്കൂര്‍ നിരാഹാര സമരവുമായി ബിആർഎസ്
- Published by:meera_57
- news18-malayalam
Last Updated:
മുസ്ലീങ്ങളെ പിന്നാക്ക സംവരണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് പകരം അവര്‍ക്ക് 10 ശതമാനം പ്രത്യേകം സംവരണം നല്‍കണമെന്നും കവിത ആവശ്യപ്പെട്ടു
പിന്നാക്ക വിഭാഗക്കാര്‍ക്ക് 42 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് തെലങ്കാന ജാഗ്രതി അധ്യക്ഷയും എംഎല്‍സിയുമായ കെ. കവിതയുടെ 72 മണിക്കൂര്‍ നീളുന്ന നിരാഹാര സമരം തിങ്കളാഴ്ച ആരംഭിച്ചു.
മുസ്ലീങ്ങളെ പിന്നാക്ക സംവരണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് പകരം അവര്‍ക്ക് 10 ശതമാനം പ്രത്യേകം സംവരണം നല്‍കണമെന്നും കവിത ആവശ്യപ്പെട്ടു. മുസ്ലീങ്ങള്‍ക്കുള്ള പത്ത് ശതമാനം സംവരണത്തിനായി ഒരു പ്രത്യേക ബില്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതേസമയം, വിഷയത്തില്‍ ബിജെപി എന്താണ് ചെയ്യുന്നതെന്ന് കാണാന്‍ അവര്‍ വെല്ലുവിളിക്കുകയും ചെയ്തതായി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.
പിന്നാക്ക വിഭാഗത്തിന് 42 ശതമാനം സംവരണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അയച്ച ബില്ല് രാഷ്ട്രപതി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ മൂന്ന് ദിവസത്തെ പ്രതിഷേധ പ്രകടനം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്ന സാഹചര്യത്തിലാണ് കവിതയുടെ പ്രതിഷേധം. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും തിങ്കളാഴ്ച പ്രത്യേക ട്രെയിനില്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
advertisement
"പിന്നാക്ക വിഭാഗങ്ങളുടെ സംവരണത്തിനായി തെലങ്കാന ജാഗ്രതിയുടെ നേതൃത്വത്തിൽ നിരവധി പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട്. പിന്നാക്ക സമുദായങ്ങളുടെ മുന്നേറ്റത്തിന് വേണ്ടിയാണ് തെലങ്കാന സംസ്ഥാനം രൂപീകരിച്ചത്. സംസ്ഥാന പദവി നേടിയ ശേഷവും ഞങ്ങള്‍ നിരവധികാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. നമ്മള്‍ നേടിയെടുത്ത തെലങ്കാനയില്‍ എല്ലാവര്‍ക്കും അവരവരുടെ ഭരണത്തിന്റെ പങ്ക് ലഭിക്കണം," കവിത പറഞ്ഞു. സംസ്ഥാനത്തെ ജനസംഖ്യയുടെ പകുതിയും പിന്നാക്ക വിഭാഗക്കാരാണെന്ന് കവിത ചൂണ്ടിക്കാട്ടി. കാമറെഡ്ഡി പ്രഖ്യാപനം നടപ്പിലാക്കുന്നതിനായി തന്റെ സംഘടന സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് അവര്‍ ഊന്നിപ്പറഞ്ഞു.
"തെലങ്കാന ജാഗ്രതി സമരങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് നിയമസഭയില്‍ പിന്നാക്ക വിഭാഗക്കാര്‍ക്കുവേണ്ടി ഒരു സംവരണ ബില്‍ അവതരിപ്പിച്ചു. സാവിത്രിഭായ് ഫൂലെയുടെ ജന്മദിനം വനിതാ അധ്യാപക ദിനമായി പ്രഖ്യാപിച്ചു. ജ്യോതിബ ഫൂലെയുടെ പ്രതിമ നിയമസഭയില്‍ സ്ഥാപിക്കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ സര്‍ക്കാര്‍ അത് ടാങ്ക് ബണ്ടില്‍ സ്ഥാപിച്ചു," അവര്‍ പറഞ്ഞു.
advertisement
"മുസ്ലീങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് കോണ്‍ഗ്രസ് വ്യക്തത വരുത്തണം. മുസ്ലീങ്ങള്‍ക്ക് പത്ത് ശതമാനം പ്രത്യേക സംവരണം വേണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ബിജെപി ഇക്കാര്യത്തില്‍ എന്താണ് ചെയ്യുന്നതെന്ന് നമുക്ക് നോക്കാം," അവര്‍ പറഞ്ഞു.
പിന്നാക്ക സമുദായങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിനായി സമ്മര്‍ദം ചെലുത്തുന്നതിന് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ധര്‍ണ നടത്തുമെന്നും കവിത ഭീഷണിപ്പെടുത്തി. സംസ്ഥാനത്തെ എല്ലാ പിന്നാക്ക സമുദായക്കാരോടും അവരുടെ ലക്ഷ്യത്തിനായി ഒന്നിക്കാനും ആഹ്വാനം ചെയ്തു.
പിന്നാക്ക സംവരണത്തിനായി പോരാടുമ്പോള്‍, ഒമ്പത് വര്‍ഷത്തോളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്താതിരുന്ന തമിഴ്‌നാടിന്റെ മാതൃക പിന്തുടരാനും അവര്‍ ആവശ്യപ്പെട്ടു. പിന്നാക്ക വിഭാഗക്കാര്‍ അവരുടെ അവകാശങ്ങള്‍ നേടിയതിന് ശേഷം മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്താവൂ എന്നും അവര്‍ ആവശ്യപ്പെട്ടു.
advertisement
"കേന്ദ്രത്തെ കുറ്റപ്പെടുത്തി കൈകഴുകാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സംവരണം സംസ്ഥാന വിഷയമാണെന്നാണ് ബിജെപി അവകാശപ്പെടുന്നത്. മുസ്ലീംങ്ങള്‍ക്ക് 10 ശതമാനം പ്രത്യേക സംവരണം സര്‍ക്കാര്‍ പ്രഖ്യാപിക്കണം. പിന്നാക്ക സംവരണം, മുസ്ലീം സംവരണം എന്നിവ വെവ്വേറയായി തുടരണം. കേന്ദ്രത്തിലെ ബിജെപി അംഗീകാരം നല്‍കില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസ് പിന്നാക്ക വിഭാഗത്തെ വഞ്ചിക്കരുത്. പിന്നാക്ക വിഭാഗക്കാര്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭിച്ചതിന് ശേഷം മാത്രമെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്താവൂ," അവര്‍ കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 05, 2025 12:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പിന്നാക്ക വിഭാഗത്തിലുള്‍പ്പെടുത്താതെ മുസ്ലീങ്ങള്‍ക്ക് 10 ശതമാനം സംവരണം വേണം; തെലങ്കാനയില്‍ 72 മണിക്കൂര്‍ നിരാഹാര സമരവുമായി ബിആർഎസ്