ബുലന്ദ്ഷഹർ കേസ്: പശുകശാപ്പിന് 3 പേർ കൂടി അറസ്റ്റില്‍
Last Updated:
ലഖ്നൗ : ബുലന്ദ്ഷഹർ ആൾക്കൂട്ട കൊലപാതക കേസില്‍ പശുവിനെ കശാപ്പ് ചെയ്തെന്ന് ആരോപിച്ച് മൂന്ന് പേർ കൂടി അറസ്സിൽ. പൊലീസ് ഇൻസ്പെക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതി ഒളിവിൽ തുടരുന്നതിനിടെയാണ് പശുവിനെ കൊന്ന കേസിലെ അറസ്റ്റ്. അതിനിടെ നേരത്തെ അറസ്റ്റ് ചെയ്ത നാലുപേരെ നിരപരാധികളാണെന്നു കണ്ടെത്തിയതിനെ തുടർന്ന് വിട്ടയച്ചതായും പൊലീസ് അറിയിച്ചു.
Also Read-'അത് ഒരു ആക്‌സിഡന്റായിരുന്നു'; ബുലന്ദ്ഷഹര്‍ കലാപത്തെക്കുറിച്ച് യോഗി
ബുലന്ത്ഷഹറിൽ ആൾക്കൂട്ട ആക്രമണത്തിൽ ഇൻസ്‌പെക്ടർ സുബോധ് കുമാർ സിംഗ് കൊല്ലപ്പെട്ടു രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രധാന പ്രതികളായ ബജ്‌റംഗ ദൾ , യുവമോർച്ച പ്രവർത്തകരെ പിടികൂടാൻ ഉത്തർപ്രദേശ് പൊലീസിന് കഴിഞ്ഞിട്ടില്ല. ഒളിവിൽ കഴിയുന്ന പ്രധാനപ്രതി യോഗേഷ് രാജ് നിരപരാധിയെന്ന് അവകാശപ്പെട്ടു വീഡിയോ പുറത്തുവിട്ടിരുന്നു. മറ്റൊരു പ്രതി ശിഖർ അഗർവാൾ ടിവി ചാനലുകൾക്ക് അഭിമുഖവും നൽകി. ഇതേപ്പറ്റി മൗനം പാലിക്കുന്നതിനിടെയാണ് പശുവിനെ കശാപ്പ് ചെയ്തെന്നാരോപിച്ചു മൂന്ന് പേരുടെ അറസ്റ്റ്.
advertisement
യോഗേഷ് രാജ് നൽകിയ പരാതിയിൽ പേരില്ലാത്ത നദീം, റയീസ്, കാല എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കലാപം ഉണ്ടാക്കിയ പ്രധാന കേസിൽ രണ്ടു പേരെ കൂടി കസ്റ്റഡിയിൽ എടുത്തതോടെ പിടിയിലായവരുടെ എണ്ണം 19 ആയി. കേസിൽ 27 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്.
അതേസമയം മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടും രാജ്യത്തിന് വേണ്ടി സേവനം അനുഷ്ഠിച്ച തന്റെ ഭർത്താവിന് നീതി ലഭിക്കുന്നില്ലെന്ന ആരോപണവുമായി സുബോധ് കുമാറിന്റെ ഭാര്യ രംഗത്തെത്തിയിട്ടുണ്ട്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 19, 2018 3:41 PM IST


