'അത് ഒരു ആക്‌സിഡന്റായിരുന്നു'; ബുലന്ദ്ഷഹര്‍ കലാപത്തെക്കുറിച്ച് യോഗി

Last Updated:
ലഖ്നൗ: ബുലന്ദ്ഷഹര്‍ കലാപത്തെക്കുറിച്ച് ഒടുവില്‍ മൗനംവെടിഞ്ഞ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവം കഴിഞ്ഞ് നാല് ദിവസം പിന്നിട്ടപ്പോഴാണ് വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരണം രേഖപ്പെടുത്തിയത്. സംഭവം ആള്‍ക്കൂട്ട ആക്രമമല്ലെന്നും ആക്‌സിഡന്റാണെന്നുമാണ് യോഗി പറഞ്ഞിരിക്കുന്നത്.
പൊലീസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 90 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. 28 പേരുടെ പേര് സഹിതമായിരുന്നു പൊലീസ് കേസ്. ഇതില്‍ ബിജെപി, യുവമോര്‍ച്ച, വിഎച്ച്പി, ബജരംഗ് ദള്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുമുണ്ട് ഈ സാഹചര്യത്തിലാണ് യോഗി ആദിത്യനാഥ് ആക്‌സിഡന്റാണെന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ആരേയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
Also Read:  ബുലന്ദ്ഷഹർ കലാപം: മുഖ്യ സൂത്രധാരൻ അറസ്റ്റിലായെന്ന വാർത്ത നിഷേധിച്ച് പൊലീസ്
നേരത്തെ സംഭവത്തില്‍ യോഗി ആദ്യം നടത്തിയ പ്രതികരണവും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. യു.പിയില്‍ കലാപമുണ്ടായ ഉടനെ വിവരം മുഖ്യമന്ത്രിയെ അറിയിച്ചെങ്കിലും തെലങ്കാനയിലേയും രാജസ്ഥാനിലേയും തെരഞ്ഞെടുപ്പു റാലികളില്‍ പങ്കെടുത്ത ശേഷം ഗോരഖ്പൂരിലെ ലേസര്‍ ഷോയുടെ ഉദ്ഘാടനം കൂടി കഴിഞ്ഞ ശേഷമായിരുന്നു മുഖ്യമന്ത്രി വിഷയം ചര്‍ച്ച ചെയ്യാന്‍ ഒരു യോഗം വിളിച്ചത്.
advertisement
യോഗത്തില്‍ പശുവിനെ കൊന്നവര്‍ക്കെതിരെ ആദ്യം നടപടിയെടുക്കണമെന്നായിരുന്നു യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടത്. ഇതായിരുന്നു വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. അതേസമയം ബുലന്ദ്ഷഹര്‍ കലാപത്തിന്റെ മുഖ്യ സൂത്രധാരന്‍ യോഗേഷ് രാജ് അറസ്റ്റിലായെന്ന വാര്‍ത്ത നിഷേധിച്ച് യുപി പൊലീസ് നിഷേധിച്ചു. പശുവിനെ കൊന്നുവെന്ന് ചൂണ്ടിക്കാട്ടി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കുട്ടികള്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് കള്ളക്കളി കളിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
advertisement
കലാപത്തിലെ മുഖ്യപ്രതിയും ബജ്‌റംഗ്ദള്‍ നേതാവുമായ യോഗേഷ് രാജിനെ ഇന്നലെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സായാന സബ് ഇന്‍സ്‌പെക്ടര്‍ കിരണ്‍പാല്‍ സിംഗ് പറഞ്ഞു.
പശുവിനെ കൊന്നുവെന്ന് ചൂണ്ടിക്കാട്ടി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കുട്ടികള്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കില്ല. പശുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുമ്പോള്‍ 48 മണിക്കൂര്‍ പഴക്കമുണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. പശുവിനെ കശാപ്പ് ചെയ്തത് എവിടെ വെച്ചാണ്, കലാപകാരികള്‍ ആസൂത്രിതമായി പശുക്കളുടെ അവശിഷ്ടം മറ്റ് എവിടെ നിന്നെങ്കിലും എത്തിച്ചതാണോയെന്നും അക്രമം ആസൂത്രിതമാണോ എന്നും അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
'അത് ഒരു ആക്‌സിഡന്റായിരുന്നു'; ബുലന്ദ്ഷഹര്‍ കലാപത്തെക്കുറിച്ച് യോഗി
Next Article
advertisement
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
  • സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

  • ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് റിപ്പോർട്ടർ ടി വി ഉടമയടക്കം എട്ടുപേരെതിരെ കേസ് നൽകി.

  • വ്യാജവാർത്തകൾ ഏഴു ദിവസത്തിനകം പിൻവലിച്ച് മാപ്പ് പറയണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.

View All
advertisement