ബുലന്ദ്ഷഹർ കലാപം: മുഖ്യ സൂത്രധാരൻ അറസ്റ്റിലായെന്ന വാർത്ത നിഷേധിച്ച് പൊലീസ്
Last Updated:
ന്യൂഡൽഹി: ബുലന്ദ്ഷഹർ കലാപത്തിന്‍റെ മുഖ്യ സൂത്രധാരൻ യോഗേഷ് രാജ് അറസ്റ്റിലായെന്ന വാർത്ത നിഷേധിച്ച് പൊലീസ്. പശുവിനെ കൊന്നുവെന്ന് ചൂണ്ടിക്കാട്ടി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത രണ്ട് കുട്ടികൾക്കെതിരെയും നിയമനടപടികൾ സ്വീകരിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് കള്ളക്കളി കളിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
കലാപത്തിലെ മുഖ്യപ്രതിയും ബജ്റംഗ്ദൾ നേതാവുമായ യോഗേഷ് രാജിനെ ഇന്നലെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ വാർത്ത അടിസ്ഥാനരഹിതമാണെന്ന് സായാന സബ് ഇൻസ്പെക്ടർ കിരൺപാൽ സിംഗ് പറഞ്ഞു.
പശുവിനെ കൊന്നുവെന്ന് ചൂണ്ടിക്കാട്ടി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത രണ്ട് കുട്ടികൾക്കെതിരെയും നിയമനടപടികൾ സ്വീകരിക്കില്ല. പശുവിന്‍റെ അവശിഷ്ടങ്ങൾ കണ്ടെടുക്കുമ്പോൾ 48 മണിക്കൂർ പഴക്കമുണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. പശുവിനെ കശാപ്പ് ചെയ്തത് എവിടെ വെച്ചാണ്, കലാപകാരികൾ ആസൂത്രിതമായി പശുക്കളുടെ അവശിഷ്ടം മറ്റ് എവിടെ നിന്നെങ്കിലും എത്തിച്ചതാണോ എന്നും അന്വേഷിക്കും. അക്രമം ആസൂത്രിതമാണോ എന്ന കാര്യം പരിശോധിച്ചു വരികയാണ്.
advertisement
അതേസമയം, പൊലീസ് കള്ളക്കളി കളിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹത ഇല്ലെന്നും പ്രതിപക്ഷനേതാക്കൾ കുറ്റപ്പെടുത്തി. അതേസമയം, തങ്ങൾക്ക് നീതി വേണമെന്ന് അക്രമത്തിൽ കൊല്ലപ്പെട്ട സുമിത്തിന്‍റെ കുടുംബം പ്രതികരിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 07, 2018 1:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ബുലന്ദ്ഷഹർ കലാപം: മുഖ്യ സൂത്രധാരൻ അറസ്റ്റിലായെന്ന വാർത്ത നിഷേധിച്ച് പൊലീസ്


