വിമാനത്താവളങ്ങളില്‍ വ്യാജബോംബ് ഭീഷണി സന്ദേശം അയക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ യാത്രാ വിലക്ക്
- Published by:Rajesh V
- trending desk
Last Updated:
ഈയടുത്ത് ഇത്തരത്തില്‍ സന്ദേശം അയച്ച ആറോളം പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ പശ്ചാത്തലത്തിലാണ് നടപടി കടുപ്പിക്കാന്‍ അധികൃതര്‍ തയ്യാറായത്. വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ വര്‍ധിക്കുന്നത് അധികൃതര്‍ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്
എയര്‍ലൈനുകള്‍ക്കും വിമാനത്താവളങ്ങള്‍ക്കും എതിരെ വ്യാജ ബോംബ് ഭീഷണി സന്ദേശം അയക്കുന്ന കേസുകളില്‍ പ്രതിയാകുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ യാത്ര വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി(ബിസിഎഎസ്). ഈയടുത്ത് ഇത്തരത്തില്‍ സന്ദേശം അയച്ച ആറോളം പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ പശ്ചാത്തലത്തിലാണ് നടപടി കടുപ്പിക്കാന്‍ അധികൃതര്‍ തയ്യാറായത്. വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ വര്‍ധിക്കുന്നത് അധികൃതര്‍ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.
പുതിയ നിര്‍ദ്ദേശം കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കുമെന്നും ബിസിഎഎസ് അധികൃതര്‍ പറഞ്ഞു. ഒരു എയര്‍ലൈനിനെ മാത്രം ബാധിക്കുന്ന കേസുകളില്‍ കുറ്റക്കാര്‍ക്ക് 3 മുതല്‍ 6 മാസം വരെ താല്‍ക്കാലിക യാത്രാവിലക്ക് ഏര്‍പ്പെടുത്താനും നിര്‍ദ്ദേശമുണ്ട്. വ്യാജ ഫോണ്‍കോളുകളും ഭീഷണി സന്ദേശങ്ങളും സംബന്ധിച്ച വിഷയത്തില്‍ നിലവില്‍ ബിസിഎഎസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
മൂന്ന് രീതിയിലാണ് സാധാരണയായി പ്രതികള്‍ ഭീഷണി സന്ദേശം അയയ്ക്കുന്നത്. ഫോണ്‍കോള്‍, ഇമെയില്‍ വഴിയാണ് ചിലര്‍ ഭീഷണി സന്ദേശം അയയ്ക്കുന്നത്. ചിലര്‍ എയര്‍പോര്‍ട്ടിലെ ശുചി മുറികളിലോ വിമാനങ്ങളുടെ ടോയ്‌ലറ്റിലോ ഭീഷണി സന്ദേശം എഴുതിയ കുറിപ്പുകള്‍ വെയ്ക്കാറുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി. ആദ്യത്തെ രണ്ട് രീതികളില്‍ വരുന്ന ഭീഷണി സന്ദേശങ്ങളിലും പ്രതികളെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പിടികൂടാനാകും. എന്നാല്‍ മൂന്നാമത്തെ സാഹചര്യത്തില്‍ പ്രതികളെ കണ്ടെത്തുക വിഷമകരമായിരിക്കും. കഴിഞ്ഞ ദിവസം നിരവധി എയര്‍പോര്‍ട്ടുകളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. തുടര്‍ന്ന് വിശദമായ അന്വേഷണത്തിന് ശേഷമാണ് വിമാനങ്ങള്‍ പുറപ്പെട്ടത്. ഇത് മൂലം മണിക്കൂറുകളോളമാണ് യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടന്നത്.
advertisement
Summary: The bureau of civil aviation security (BCAS) said it is mulling a five-year flying ban on individuals across all airlines if they are found guilty of making hoax bomb threat calls to airlines or airport operators.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 22, 2024 9:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വിമാനത്താവളങ്ങളില്‍ വ്യാജബോംബ് ഭീഷണി സന്ദേശം അയക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ യാത്രാ വിലക്ക്