HOME /NEWS /India / രാജ്യത്ത് 157 പുതിയ നഴ്സിംഗ് കോളേജുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം; ചെലവ് 1570 കോടി

രാജ്യത്ത് 157 പുതിയ നഴ്സിംഗ് കോളേജുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം; ചെലവ് 1570 കോടി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

നിലവിലുള്ള മെഡിക്കൽ കോളജുകളോട് ചേര്‍ന്നാകും പുതിയ നഴ്സിങ് കോളജുകള്‍ നിര്‍മ്മിക്കുക

  • Share this:

    ന്യൂഡല്‍ഹി: രാജ്യത്ത് 157 പുതിയ നഴ്സിങ് കോളജുകൾ ആരംഭിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനം. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. കൂടുതൽ മെഡിക്കൽ കോളജ് തുടങ്ങിയതോടെ നഴ്സുമാരുടെ ആവശ്യം വർധിച്ചു.  നിലവിലുള്ള മെഡിക്കൽ കോളജുകളോട് ചേര്‍ന്നാകും പുതിയ നഴ്സിങ് കോളജുകള്‍ നിര്‍മ്മിക്കുക. ദേശീയ മെഡിക്കൽ ഉപകരണ നയത്തിനും മന്ത്രിസഭ അംഗീകാരം നൽകി.

    നിലവിലുള്ള മെഡിക്കൽ കോളേജുകളുമായി സഹകരിച്ച് 1570 കോടി രൂപ ചെലവിൽ 157 പുതിയ സർക്കാർ മെഡിക്കൽ നഴ്സിങ് കോളേജുകൾ സ്ഥാപിക്കാനുള്ള പദ്ധതിക്കാണ് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകിയത്. വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ കോളേജുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ മാധ്യമങ്ങളോട് പറഞ്ഞു. ഇതിലൂടെ ഓരോ വർഷവും 15,700 നഴ്‌സിങ് ബിരുദധാരികളെ പുതിയതായി കൂട്ടിച്ചേർക്കാൻ ഈ തീരുമാനം വഴിയൊരുക്കും.

    വീട് മോടി പിടിപ്പിക്കാൻ 45 കോടിയോ? അരവിന്ദ് കെജ്രിവാളിനെതിരെ കോൺഗ്രസും ബിജെപിയും

    ചെലവ് കുറഞ്ഞതും നിലവാരമേറിയതും തുല്യത നിറഞ്ഞതുമായ നഴ്സിംഗ് വിദ്യാഭ്യാസം രാജ്യത്ത് ഉറപ്പാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്, കൂടാതെ പദ്ധതിയുടെ ആസൂത്രണത്തിന്റെയും നിർവ്വഹണത്തിന്റെയും ഓരോ ഘട്ടത്തിനും വിശദമായ സമയക്രമം നിശ്ചയിച്ചിട്ടുണ്ട്.

    കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെയും സംസ്ഥാനങ്ങളിലെ ആരോഗ്യ/മെഡിക്കൽ വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെയും നേതൃത്വത്തിലുള്ള എംപവേർഡ് കമ്മിറ്റി പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി നിരീക്ഷിക്കും.

    First published:

    Tags: Cabinet, Medical college, Nursing Student