കൊൽക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗം; സംസ്ഥാന സർക്കാർ പൂർണ പരാജയമെന്ന് ഹൈക്കോടതി; സഹപ്രവർത്തകരെ സംശയമെന്ന് മാതാപിതാക്കൾ

Last Updated:

7,000 പേർ ഒത്തുകൂടിയതിനെ കുറിച്ച് പൊലീസ് ഇന്റലിജൻസിന് വിവരം ലഭിച്ചില്ലെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നും ഡിവിഷൻ ബെഞ്ച് കുറ്റപ്പെടുത്തി

ആൾക്കൂട്ട ആക്രമണത്തിലും മെഡിക്കൽ കോളേജിലെ ഭാ​ഗങ്ങൾ നശിപ്പിച്ചതിലും ബം​ഗാൾ പൊലീസിനെ വിമർശിച്ച് ഹൈക്കോടതി. സംസ്ഥാന സർക്കാർ സമ്പൂർണ പരാജയമാണെന്നും കൊൽക്കത്ത ഹൈക്കോടതി പറഞ്ഞു. 7,000 പേർ ഒത്തുകൂടിയതിനെ കുറിച്ച് പൊലീസ് ഇന്റലിജൻസിന് വിവരം ലഭിച്ചില്ലെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നും ഡിവിഷൻ ബെഞ്ച് കുറ്റപ്പെടുത്തി.
കേസിലെ യഥാർത്ഥ സ്ഥിതി വിവരിച്ച് പ്രത്യേക സത്യവാങ്മൂലം സമർപ്പിക്കാനും പൊലീസിനോടും ആശുപത്രി അതോറിറ്റിയോടും കോടതി നിർദേശിച്ചു. ഓ​ഗസ്റ്റ് 21-ന് കേസ് വീണ്ടും പരി​ഗണിക്കും. ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം, ജസ്റ്റിസ് ഹിരണ്മയ് ഭട്ടാചാര്യ എന്നിവരടങ്ങിയതാണ് ഹൈക്കോടതി ബെഞ്ച്. മുതിർന്ന അഭിഭാഷകൻ ബികാഷ് രഞ്ജൻ ഭട്ടാചാര്യയാണ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് വേണ്ടി ഹാജരായത്
യുവ ഡോക്ടറുടെ സഹപ്രവർത്തകർ പങ്കാളികളാണെന്ന് സംശയിക്കുന്നതായും മാതാപിതാക്കൾ സിബിഐക്ക് മൊഴി നൽകിയിട്ടുണ്ട്. സംഭവ സമയത്ത് പ്രിൻസിപ്പലായിരുന്നു ഡോ.സന്ദീപ് ഘോഷിനെയും സസ്പെൻഡ് ചെയ്യപ്പെട്ട മെഡിക്കൽ സൂപ്രണ്ട് ഉൾപ്പെടെ 4 ഡോക്ടർമാരെയും സി ബിഐ ചോദ്യം ചെയ്തിരുന്നു. പ്രിൻസിപ്പലിനെ സിബിഐ കസ്റ്റഡിയിലെടുത്തു.
advertisement
ഡോക്ടറുടെ കൊലപാതകത്തിന് പുറമേ പൊലീസിന്റെയും കോളേജ് അധികൃതരുടെ വീഴ്ചയെ കുറിച്ചും സിബിഐ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
വ്യാഴാഴ്ച പുലർച്ചെയാണ് ആശുപത്രിയുടെ അത്യാഹിത വിഭാ​ഗത്തിലും നഴ്സിം​ഗ് യൂണിറ്റിലും അക്രമം ഉണ്ടായത്. അക്രമികൾ രണ്ട് പൊലീസ് വാഹനങ്ങളും തകർത്തിരുന്നു. സംഭവത്തിന് പിന്നിൽ ബിജെപിയും സിപിഎമ്മുമാണെന്നാണ് ആരോപണം. എന്നാൽ, തെളിവുനശിപ്പിക്കാൻ തൃണമൂൽ ​ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു.
കൊൽക്കത്തയിലെ ആർ.ജി.കാർ മെഡിക്കൽ കോളേജിലെ പി ജി ഡോക്ടർ ബലാത്സം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ രാജ്യവ്യാപകമായി ഡോക്ടർമാർ സമരത്തിലാണ്. ഇന്ന് രാവിലെ 6 മണിക്ക് തുടങ്ങിയ സമരം നാളെ രാവിലെ വരെ തുടരും.
മലയാളം വാർത്തകൾ/ വാർത്ത/India/
കൊൽക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗം; സംസ്ഥാന സർക്കാർ പൂർണ പരാജയമെന്ന് ഹൈക്കോടതി; സഹപ്രവർത്തകരെ സംശയമെന്ന് മാതാപിതാക്കൾ
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement