'മുസ്ലിങ്ങൾക്ക് പരിക്കേൽക്കാതെ ഇന്ത്യക്കെതിരെ അണുവായുധം പ്രയോഗിക്കാൻ കഴിയും': പാക് റെയിൽവേ മന്ത്രി
- Published by:Rajesh V
- news18-malayalam
Last Updated:
''ചെറുതും കൃത്യതയാർന്നതുമായ ആണവായുധങ്ങൾ പാകിസ്ഥാനുണ്ട്. ഇത് ഇന്ത്യയിലെ മുസ്ലിങ്ങളുടെ ജീവൻ രക്ഷിക്കും.''
ഇന്ത്യൻ മുസ്ലിങ്ങളെ കൊല്ലാതെ ഇന്ത്യക്കെതിരെ അണുവായുധം പ്രയോഗിക്കാൻ പാകിസ്ഥാന് കഴിയുമെന്ന് പാക് റെയിൽവേ മന്ത്രി ഷേഖ് റഷീദ്. സമാ ടിവിക്ക് അനുവധിച്ച അഭിമുഖത്തിലാണ് പാക് മന്ത്രിയുടെ പരാമർശം. '' പാകിസ്ഥാനെ ഇന്ത്യ ആക്രമിക്കുകയാണെങ്കിൽ, തിരിച്ചടിക്കാതെ പാകിസ്ഥാന് മുന്നിൽ മറ്റുമാർഗങ്ങളില്ല. ഇന്ത്യയിലെ മുസ്ലിങ്ങളെ കൊല്ലാതെ ചെറുതും കൃത്യതയാർന്നതുമായ അണുവായുധം പാകിസ്ഥാൻ പ്രയോഗിക്കും''- ഷേഖ് റഷീദ് പറഞ്ഞു.
പാകിസ്ഥാനെ ഇന്ത്യ ആക്രമിച്ചാൽ പിന്നെ ഒരു പരമ്പരാഗത യുദ്ധത്തിന് സാധ്യതയില്ല. രക്തരൂക്ഷിതമായ ആണവയുദ്ധമായിരിക്കും. ചെറുതും കൃത്യതയാർന്നതുമായ ആണവായുധങ്ങൾ പാകിസ്ഥാനുണ്ട്. ഇത് ഇന്ത്യയിലെ മുസ്ലിങ്ങളുടെ ജീവൻ രക്ഷിക്കും. പ്രത്യേക മേഖലകളെ മാത്രം ലക്ഷ്യമാക്കി ആക്രമണം നടത്താനുള്ള സംവിധാനം രാജ്യത്തിനുണ്ട്. ഇവക്ക് അസം വരെയുള്ള ഇന്ത്യന്‍ മേഖലയെ ലക്ഷ്യം വെക്കാനാകുമെന്നും ഷെയ്ഖ് റഷീദ് പറഞ്ഞു. അതേസമയം, പാക് മന്ത്രിയുടെ പരാമർശത്തിനെതിരെ പാകിസ്ഥാനിൽ തന്നെ വ്യാപക വിമർശനമാണ് ഉയരുന്നത്.
നേരത്തെയും ഇന്ത്യക്കെതിരെ ശൈഖ് റഷീദ് യുദ്ധഭീഷണി മുഴക്കിയിരുന്നു. 2019 സെപ്റ്റംബറില് പാകിസ്ഥാന്റെ പക്കല്‍ 125-250 ഗ്രാം തൂക്കം വരുന്ന ആണവ ആയുധങ്ങള്‍ ഉണ്ടെന്നും ഒരു പ്രദേശം മുഴുവന്‍ ഇവക്ക് ഇല്ലാതാക്കാന്‍ സാധിക്കുമെന്നും ഷെയ്ഖ് റഷീദ് പറഞ്ഞിരുന്നു. 2019ൽ കാശ്മീരിനെതിരെ സെെനീക നീക്കം നടത്തുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ ഭീഷണി മുഴക്കിയതിന് പിന്നാലെയായിരുന്നു ഷെയ്ഖ് റഷീദ് ഈക്കാര്യം പറഞ്ഞത്.
advertisement
Sheikh Rasheed and his discoveries. This time he's found a scientist who made a precision kafir bomb for India. pic.twitter.com/uozTBHPLM2
— Naila Inayat नायला इनायत (@nailainayat) August 20, 2020
advertisement
നേരത്തെ കോവിഡ് പോസിറ്റീവായ ഷേഖ് റഷീദ് ഇടയ്ക്കിടെ സമാനമായ പ്രസ്താവനകളുമായി രംഗത്ത് വരാറുണ്ട്. ഇത്തവണ പാകിസ്ഥാൻ ആർമി ചീഫ് ജനറൽ ഖമർ ജാവേദ് ബജ്‌വയുടെ സൗദി അറേബ്യ സന്ദർശന വിഷയം വിവാദമാകാനിടയുള്ള സാഹചര്യത്തിലാണ് ഷെഖ് റഷീദിന്‍റെ പ്രസ്താവന. അതിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് മന്ത്രിയുടെ ശ്രമമെന്നും പറയപ്പെടുന്നു. കാശ്മീരിൽ തീവ്രവാദം പ്രചരിപ്പിക്കുന്നത് നിറുത്തണമെന്ന് സൗദി നേരത്തെ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 21, 2020 12:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'മുസ്ലിങ്ങൾക്ക് പരിക്കേൽക്കാതെ ഇന്ത്യക്കെതിരെ അണുവായുധം പ്രയോഗിക്കാൻ കഴിയും': പാക് റെയിൽവേ മന്ത്രി