'ഞങ്ങളുടെ കൈവശം കൃത്യതയാർന്ന ആറ്റം ബോംബുകളുണ്ട്'; ഇന്ത്യയ്ക്കെതിരെ ആണവായുധ ഭീഷണി മുഴക്കി പാക് മന്ത്രി
- Published by:Anuraj GR
- news18-malayalam
Last Updated:
പാകിസ്ഥാന്റെ പക്കല്‍ 125-250 ഗ്രാം തൂക്കം വരുന്ന ആണവ ആയുധങ്ങള്‍ ഉണ്ടെന്നും ഒരു പ്രദേശം മുഴുവന്‍ ഇവക്ക് ഇല്ലാതാക്കാന്‍ സാധിക്കുമെന്നും ഇദ്ദേഹം നേരത്തെ പറഞ്ഞിരുന്നു...
ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ ആണവായുധ ഭീഷണി മുഴക്കി പാകിസ്ഥാനിലെ മന്ത്രി ശൈഖ് റഷീദ്. ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷെയ്ഖ് റഷീദ് ഇന്ത്യയ്ക്കെതിരെ ആണവായുധ ഭീഷണി മുഴക്കിയത്. ഇന്ത്യയെ നേരിടാന്‍ പാകിസ്ഥാന്‍ അണു ആയുധങ്ങള്‍ വികസിപ്പിക്കുന്നുണ്ടെന്ന് ഷെയ്ഖ് റഷീദ് വെളിപ്പെടുത്തി.
യുദ്ധമുഖത്ത് പാക് സൈന്യത്തെക്കാളും ഇന്ത്യന്‍ സൈന്യത്തിന് മേല്കൈ ഉണ്ടെങ്കിലും പാകിസ്താന്റെ പക്കല്‍ ചെറുതും കൃത്യതയാര്‍ന്നതുമായ ആറ്റം ബോബുകളുണ്ട്. ഇവക്ക് അസം വരെയുള്ള ഇന്ത്യന്‍ മേഖലയെ ലക്ഷ്യം വെക്കാനാകുമെന്നും ഷെയ്ഖ് റഷീദ് പറഞ്ഞു.
നേരത്തെയും ഇന്ത്യക്കെതിരെ ശൈഖ് റഷീദ് യുദ്ധഭീഷണി മുഴക്കിയിരുന്നു. 2019 സെപ്റ്റംബറില് പാകിസ്ഥാന്റെ പക്കല്‍ 125-250 ഗ്രാം തൂക്കം വരുന്ന ആണവ ആയുധങ്ങള്‍ ഉണ്ടെന്നും ഒരു പ്രദേശം മുഴുവന്‍ ഇവക്ക് ഇല്ലാതാക്കാന്‍ സാധിക്കുമെന്നും ഷെയ്ഖ് റഷീദ് പറഞ്ഞിരുന്നു. 2019ൽ കാശ്മീരിനെതിരെ സെെനീക നീക്കം നടത്തുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ ഭീഷണി മുഴക്കിയതിന് പിന്നാലെയായിരുന്നു ഷെയ്ഖ് റഷീദ് ഈക്കാര്യം പറഞ്ഞത്.
advertisement
You may also like:നാൽപ്പത് വർഷം കൊണ്ടുണ്ടായ മാറ്റം; മലയാളത്തിലെ ഈ നടനെ മനസ്സിലായോ [NEWS]കാണാതായ മെഡിക്കൽ വിദ്യാർത്ഥിനിയുടെ മൃതദേഹം റോഡരികിൽ; സീനിയർ ഡോക്ടർ അറസ്റ്റിൽ [NEWS] Gmail Down| ജിമെയിൽ ഡൗണായി; മെയിലുകള്‍ അയക്കാനാവാതെ ഉപയോക്താക്കള്‍ [NEWS]
അതേസമയം പാകിസ്ഥാൻ ആർമി ചീഫ് ജനറൽ ഖമർ ജാവേദ് ബജ്‌വയുടെ സൗദി അറേബ്യ സന്ദർശന വിഷയം വിവാദമാകാനിടയുള്ള സാഹചര്യത്തിലാണ് ഷെയ്ഖ് റഷീദിന്‍റെ പ്രസ്താവന. അതിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് മന്ത്രിയുടെ ശ്രമമെന്നും പറയപ്പെടുന്നു. കാശ്മീരിൽ തീവ്രവാദം പ്രചരിപ്പിക്കുന്നത് നിറുത്തണമെന്ന് സൗദി നേരത്തെ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 20, 2020 10:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'ഞങ്ങളുടെ കൈവശം കൃത്യതയാർന്ന ആറ്റം ബോംബുകളുണ്ട്'; ഇന്ത്യയ്ക്കെതിരെ ആണവായുധ ഭീഷണി മുഴക്കി പാക് മന്ത്രി