രാഹുൽഗാന്ധിയെ ലോകസഭയിൽ അയോഗ്യനാക്കിയതിനെതിരെ നിരവധി തമിഴ്നാട് കോൺഗ്രസ് നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെ ശിക്ഷ വിധിച്ച ജഡ്ജിക്ക് നേരെ ഭീഷണി ഉയർത്തിയ കോൺഗ്രസ് ഡിണ്ടിഗൽ ജില്ലാ പ്രസിഡന്റ് മണികണ്ഠനെതിരെ ഇപ്പോൾ പോലീസ് കേസ് എടുത്തിരിക്കുകയാണ്. പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധിക്ക് രണ്ടുവർഷം തടവ് വിധിച്ച ജഡ്ജിയുടെ നാവ് അരിഞ്ഞെടുക്കും എന്ന് മണികണ്ഠൻ ഭീഷണിപ്പെടുത്തുന്ന വീഡിയോയും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
പരാമർശം വിവാദമായതോടെയാണ് ഐപിസി സെക്ഷൻ 153 ബി ഉൾപ്പെടെ മൂന്ന് വകുപ്പുകൾ പ്രകാരമാണ് മണികണ്ഠനെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിരിക്കുന്നത്. “ഞങ്ങൾ അധികാരത്തിൽ വന്നാൽ, ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധിയെ ജയിലിലടക്കാൻ വിധി പ്രസ്താവിച്ച ജഡ്ജിയുടെ നാവ് അരിഞ്ഞെടുക്കും” എന്നാണ് മണികണ്ഠൻ പ്രസംഗത്തിനിടെ പറഞ്ഞത്. ഇത് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുകയും ചെയ്തു.
#WATCH | Tamil Nadu: “When we will come to power, we will chop off the tongue of the judge who delivered the verdict to send our leader Rahul Gandhi to jail,” said Manikandan, Congress Dindigul district president during a protest organised by the party on April 6, 2023 pic.twitter.com/a2cO2jt4fm
— ANI (@ANI) April 8, 2023
നിലവിൽ കേസിൽ അന്വേഷണം നടക്കുകയാണെന്ന് ദിണ്ടിഗൽ പോലീസ് അറിയിച്ചു. അതേസമയം ചൊവ്വാഴ്ച പുലർച്ചെ കന്യാകുമാരിയിലെ നാഗർകോവിലിൽ ഇരു പാർട്ടികളിലെയും പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അയോഗ്യതയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘർഷമുണ്ടായത്.
എന്നാൽ നാഗർകോവിലിലെ ബിജെപി ഓഫീസിന് പുറത്ത് ബിജെപി ജില്ലാ പ്രസിഡന്റ് ധർമ്മരാജും കൂട്ടാളികളും അക്രമം നടത്തുമ്പോൾ കോൺഗ്രസ് പ്രവർത്തകർ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു എന്നാണ് കോൺഗ്രസ് നേതാവ് ശ്രീനിവാസ് ബിവി വിഷയത്തിൽ പ്രതികരിച്ചത്.
“ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ സമാധാനപരമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ഹീനമായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഈ ബിജെപി ഗുണ്ടകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം, ”എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അദ്ദേഹം പങ്കുവെച്ച വീഡിയോയിൽ നാഗർകോവിലിലെ ബിജെപി ഓഫീസിന് പുറത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നതും കാണാം.
Also Read- സഖ്യം തകരാതിരിക്കാൻ കോൺഗ്രസ് ഇനി സവർക്കർ വിഷയം ചർച്ച ചെയ്യില്ല; പൃഥ്വിരാജ് ചവാന്‍
അതേസമയം സൂറത്തിലെ സെഷൻസ് കോടതി തിങ്കളാഴ്ച ആണ് രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ചത്. 2019ല്‍ കര്‍ണാടകയില്‍ നടന്ന ഒരു റാലിയില്‍, ‘എന്തുകൊണ്ടാണ് എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേര്’ എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയാണ് വിവാദമായത്. ഇതിനെ തുടർന്ന് അപകീർത്തിക്കേസിൽ രണ്ട് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേസിൽ ശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി രാഹുൽഗാന്ധി കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി ഏപ്രിൽ 13 ന് പരിഗണിക്കും.
കൂടാതെ ഏപ്രില്‍ 13 വരെയാണ് നിലവില്‍ രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. മോദി പേരുകാരെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന് സൂറത്ത് മജിസ്‌ട്രേട്ട് കോടതി 2 വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചത്. ഇതിന് പിന്നാലെ അദ്ദേഹത്തെ ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കുകയും ചെയ്തു. ബിജെപിയുടെ സൂറത്ത് വെസ്റ്റ് എംഎല്‍എ പൂര്‍ണേഷ് മോദി സിജെഎം കോടതിയില്‍ നല്‍കിയ പരാതിയിലാണ് രാഹുൽ ഗാന്ധിക്ക് ശിക്ഷ വിധിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.