സഖ്യം തകരാതിരിക്കാൻ കോൺഗ്രസ് ഇനി സവർക്കർ വിഷയം ചർച്ച ചെയ്യില്ല; പൃഥ്വിരാജ് ചവാന്‍

Last Updated:

സവര്‍ക്കര്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ച് ശിവസേനാ നേതാവും മുന്‍‌ മഹാരാഷ്ട്രാ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറേ രംഗത്തെത്തിയിരുന്നു

കോണ്‍ഗ്രസ് നേതാക്കള്‍ ഇനി സവര്‍ക്കര്‍ വിഷയം ചര്‍ച്ച ചെയ്യിലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് പൃഥ്വിരാജ് ചവാന്‍. മഹാരാഷ്ട്രയില്‍ കോണ്‍‌ഗ്രസ് കൂടി ഭാഗമായ മഹാവികാസ് അഘാഡി സഖ്യം തകരാതിരിക്കുന്നതിന് വേണ്ടിയാണ് പാര്‍ട്ടി ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. സഖ്യകക്ഷികളായ ശിവസേനയ്ക്കും എന്‍സിപിക്കും ഹിന്ദുത്വ സൈദ്ധാന്തികന്‍ വി.ഡി സവര്‍ക്കറെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്ളതിനാല്‍ വിഷയത്തിലെ കോണ്‍ഗ്രസ് നിലപാട് സഖ്യത്തിന്‍റെ നിലനില്‍പിനെ തന്നെ ബാധിക്കുമെന്ന ഘട്ടത്തിലെത്തിയപ്പോഴാണ് പാര്‍ട്ടി പുനര്‍വിചിന്തനത്തിന് തയാറായത്.
സവര്‍ക്കര്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ച് ശിവസേനാ നേതാവും മുന്‍‌ മഹാരാഷ്ട്രാ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറേ രംഗത്തെത്തിയിരുന്നു. ‘സവര്‍ക്കര്‍ ഞങ്ങൾക്ക് ദൈവത്തെ പോലെയാണ്, ജനാധിപത്യം സംരക്ഷിക്കാന്‍ ഒരുമിച്ച് പോരാടാന്‍ ഞങ്ങള്‍ തയ്യാറാണ്, പക്ഷേ അദ്ദേഹത്തെ അപമാനിക്കുന്നത് ഞങ്ങള്‍ക്ക് സഹിക്കാവുന്ന കാര്യമല്ല’ ഉദ്ധവ് താക്കറേ പറഞ്ഞു. 14 വര്‍ഷത്തോളം ആന്‍ഡമാനില്‍ സവര്‍ക്കര്‍ അനുഭവിച്ചത് സങ്കല്‍പ്പിക്കാനാകാത്ത പീഡനങ്ങളാണ്. അദ്ദേഹം ത്യാഗത്തിന്റെ രൂപമാണെന്നും ഉദ്ധവ് വ്യക്തമാക്കി.
advertisement
2019ലെ അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ  ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി സവര്‍ക്കറെ പരിഹസിച്ച് സംസാരിച്ചത്.’മാപ്പ് പറയാന്‍ താന്‍ വീര്‍ സവര്‍ക്കറല്ല. ഗാന്ധിയാണെന്നാണ് രാഹുല്‍ പറഞ്ഞിരുന്നത്.
മഹാവിഘാസ് അഘാഡിയിലെ മറ്റൊരു അംഗമായ എന്‍സിപി നേതാന് ശരദ് പവാറും അടുത്തിടെ സവര്‍ക്കറെ പ്രശംസിച്ച് സംസാരിച്ചിരുന്നു. ശാസ്ത്രബോധമുള്ള പുരോഗമനവാദിയെന്നാണ് സവർക്കറെ ശരദ് പവാർ വിശേഷിപ്പിച്ചത്. രാഹുൽ ഗാന്ധി സവർക്കറെ കുറിച്ച് നടത്തിയ പരാമർശങ്ങൾ രാഷ്ട്രീയ വിവാദമാകുന്നത് മറ്റ് ഗുരുതര വിഷയങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ‌‌
advertisement
മുൻപ് താനും സവർക്കറെ കുറിച്ച് ഇത്തരം പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. എന്നാൽ അത് സവർക്കർ നേതാവായിരുന്ന ഹിന്ദു മഹാസഭയുമായി ബന്ധപ്പെട്ടായിരുന്നു. സവർക്കർ അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ പുരോഗമനവാദിയായ നേതാവായിരുന്നു. തന്റെ വീടിന് മുമ്പിൽ ക്ഷേത്രം നിർമിച്ച സവർക്കർ അതിന്റെ നട‌ത്തിപ്പിന് നിയോഗിച്ചത് വാൽമീകി സമുദായത്തിൽപെട്ട ആളെയായിരുന്നു.രാഹുൽ ഗാന്ധി സവർക്കറെ കുറിച്ച് നടത്തിയ പരാമർശം അംഗീകരിക്കാനാകില്ലെന്ന് ശിവസേന ഉദ്ധവ് വിഭാ​ഗം വ്യക്തമാക്കിയതിനു പിന്നാലെയാണ് ശരദ് പവാറിന്റെ പരാമർശം.
advertisement
സവര്‍ക്കറെ കുറിച്ചുള്ള നിലപാടിന്‍ മേല്‍ മഹാവികാസ് അഘാഡിയിലുള്ള ഭിന്നത രാഷ്ട്രീയ ആയുധമാക്കാന്‍ ബിജെപി ശ്രമിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതൃത്വം സവര്‍ക്കര്‍ വിഷയം ചര്‍ച്ചയാക്കേണ്ട എന്ന തീരുമാനത്തിലെത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/India/
സഖ്യം തകരാതിരിക്കാൻ കോൺഗ്രസ് ഇനി സവർക്കർ വിഷയം ചർച്ച ചെയ്യില്ല; പൃഥ്വിരാജ് ചവാന്‍
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement