കാർവാര്‍ എംഎല്‍എ സതീഷ് സെയിൽ ജയിലിൽ; ഇരുമ്പയിര് കടത്തുകേസിൽ കുറ്റക്കാരനെന്ന കണ്ടെത്തലിനെ തുടർന്ന്
- Published by:Rajesh V
- news18-malayalam
Last Updated:
പരപ്പന അഗ്രഹാര ജയിലിലാണ് അദ്ദേഹം ഇപ്പോൾ. ഷിരൂർ ദുരന്തത്തിലെ ഇടപെടൽ വഴി മലയാളികൾക്ക് സുപരിചിതനാണ് സതീഷ് കൃഷ്ണ സെയിൽ
ബെംഗളൂരു: 11,312 മെട്രിക് ടൺ ഇരുമ്പയിര് അനധികൃതമായി കടത്തിയതുമായി ബന്ധപ്പെട്ട ബെലെകേരി തുറമുഖ കേസിൽ കാർവാർ എംഎൽഎ സതീഷ് സെയിലിനെ സിബിഐ അറസ്റ്റ് ചെയ്തു. കുറ്റക്കാരനാണെന്ന് ബെംഗളൂരുവിലെ പ്രത്യേക കോടതി വിധിച്ചതിന് പിന്നാലെ വ്യാഴാഴ്ച വൈകുന്നേരമാണ് സതീഷ് സെയിലിനെ സിബിഐ അറസ്റ്റ് ചെയ്തത്. പരപ്പന അഗ്രഹാര ജയിലിലാണ് അദ്ദേഹം ഇപ്പോൾ. ഷിരൂർ ദുരന്തത്തിലെ ഇടപെടൽ വഴി മലയാളികൾക്ക് സുപരിചിതനാണ് സതീഷ് കൃഷ്ണ സെയിൽ.
സെയിലിനെയും മറ്റ് രണ്ട് പ്രതികളെയും ഉടൻ കസ്റ്റഡിയിൽ എടുക്കാനും ശിക്ഷ പ്രഖ്യാപിക്കുന്ന ഒക്ടോബർ 25ന് ഉച്ചയ്ക്ക് 12.30 ന് കോടതിയിൽ ഹാജരാക്കാനും പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് സന്തോഷ് ഗജാനൻ ഭട്ട് ഉത്തരവിട്ടു.
2010ൽ കാർവാർ തുറമുഖം വഴി ബല്ലാരിയിൽ നിന്ന് മാംഗനീസ് കയറ്റുമതി ചെയ്‌തതും അന്നത്തെ ലോകായുക്ത എൻ സന്തോഷ് ഹെഗ്‌ഡെ അനധികൃത ഖനനത്തെക്കുറിച്ചുള്ള തൻ്റെ റിപ്പോർട്ടിൽ അഴിമതി തുറന്നുകാട്ടുകയും 7.74 ദശലക്ഷം ടൺ ഇരുമ്പയിര് അനധികൃതമായി കയറ്റുമതി ചെയ്‌തതായി കണ്ടെത്തുകയും ചെയ്തിരുന്നു. 2006-07ലും 2010-11ലും സംസ്ഥാന ഖജനാവിന് കാര്യമായ നഷ്ടമുണ്ടാക്കി.
advertisement
അഴിമതിയിൽ ഉൾപ്പെട്ട മല്ലികാർജുന ഷിപ്പിംഗ് കോർപ്പറേഷന്റെ ഉടമ സതീഷ് സെയിലിനും ഫോറസ്റ്റ് ഓഫീസർ മഹേഷ് ബിലിയേയും മറ്റുള്ളവരേയും പ്രതികളാക്കി അഴിമതി അന്വേഷിച്ച സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, അതിക്രമിച്ച് കടക്കൽ, അഴിമതി എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Bangalore,Karnataka
First Published :
October 24, 2024 10:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കാർവാര്‍ എംഎല്‍എ സതീഷ് സെയിൽ ജയിലിൽ; ഇരുമ്പയിര് കടത്തുകേസിൽ കുറ്റക്കാരനെന്ന കണ്ടെത്തലിനെ തുടർന്ന്