advertisement

തൃശൂര്‍ ടോള്‍ബൂത്തില്‍ പിറകിലേക്കെടുത്ത ട്രെയിലര്‍ ദേഹത്തുകയറി ജീവനക്കാരന്‍ മരിച്ചു

Last Updated:

ഹരിയാന സ്വദേശിയായ ട്രെയിലർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു

News18
News18
തൃശ്ശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ വാഹനങ്ങൾ നിയന്ത്രിക്കുന്നതിനിടെ ടോൾ കമ്പനി ജീവനക്കാരൻ ലോറിയിടിച്ച് മരിച്ചു. ആളൂർ താണിപ്പാറ സ്വദേശി പാട്ടത്ത് വീട്ടിൽ മണികണ്ഠൻ (58) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു അപകടം. സംഭവത്തിൽ ഹരിയാന സ്വദേശിയായ ട്രെയിലർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.
തൃശ്ശൂർ ഭാഗത്തേക്കുള്ള നാലാമത്തെ ടോൾ ബൂത്തിലായിരുന്നു അപകടം. ഫാസ്ടാഗിൽ പണമില്ലാത്തതിനെ തുടർന്ന് ഒരു ടോറസ് ലോറി ട്രാക്കിൽ കുടുങ്ങിയിരുന്നു. ഈ ലോറിയെ ട്രാക്കിൽ നിന്ന് മാറ്റുന്നതിനായി തൊട്ടുപിന്നിലുണ്ടായിരുന്ന ട്രെയിലർ ലോറി വേഗത്തിൽ പിന്നോട്ടെടുത്തു. ഈ സമയം ട്രാക്കിൽ വാഹനങ്ങൾ നിയന്ത്രിക്കുകയായിരുന്ന മണികണ്ഠൻ പിന്നിൽ നിന്ന് ലോറി വരുന്നത് ശ്രദ്ധിച്ചില്ല.
നിയന്ത്രണം വിട്ട ട്രെയിലർ മണികണ്ഠനെ ഇടിച്ച് വീഴ്ത്തുകയും ദേഹത്തുകൂടി ചക്രങ്ങൾ കയറിയിറങ്ങുകയുമായിരുന്നു. ഉടൻ തന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് ഡ്രൈവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂര്‍ ടോള്‍ബൂത്തില്‍ പിറകിലേക്കെടുത്ത ട്രെയിലര്‍ ദേഹത്തുകയറി ജീവനക്കാരന്‍ മരിച്ചു
Next Article
advertisement
'കേരളത്തില്‍ ലൗ ജിഹാദിനെതിരെ സര്‍ക്കാര്‍ കണ്ണടച്ചു; പോലീസ് ഓഫീസറായിരിക്കെപോലും ദുരനുഭവമുണ്ടായി' ആര്‍ ശ്രീലേഖ
'കേരളത്തില്‍ ലൗ ജിഹാദിനെതിരെ സര്‍ക്കാര്‍ കണ്ണടച്ചു; പോലീസ് ഓഫീസറായിരിക്കെപോലും ദുരനുഭവമുണ്ടായി' ആര്‍ ശ്രീലേഖ
  • കേരളത്തിൽ ലൗ ജിഹാദ് പോലുള്ള കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ സർക്കാർ കണ്ണടയ്ക്കുന്നു എന്ന് ശ്രീലേഖ പറഞ്ഞു

  • പോലീസുകാരനായിരിക്കെ ദുരനുഭവം നേരിട്ടെന്നും, ഡിജിപിക്ക് രാഷ്ട്രീയ അനുമതിയില്ലാതെ സഹായമില്ലെന്നും ആരോപണം

  • എൻഡിഎ ഭരണം വന്നാൽ മാത്രമേ സ്ത്രീസുരക്ഷ ഉറപ്പാക്കാനും നിയമങ്ങൾ മാറ്റാനുമാകൂ എന്ന് അവകാശപ്പെട്ടു

View All
advertisement