പ്രസവാശുപത്രിയിലെ ദൃശ്യം പോണ്‍സൈറ്റില്‍; ഹാക്കര്‍മാരെ സഹായിച്ചത് ദുർബലമായ പാസ്‍‌വേര്‍ഡ്

Last Updated:

ഈ ഗുരുതരമായ സുരക്ഷാ ലംഘനത്തിന് കാരണമായത് 'admin123' എന്ന അങ്ങേയറ്റം ദുർബലമായ പാസ്‌വേർഡ് ആയിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി

പ്രതീകാത്മക ചിത്രം  (Shutterstock)
പ്രതീകാത്മക ചിത്രം (Shutterstock)
ഗുജറാത്തിലെ രാജ്‌കോട്ടിലെ ഒരു പ്രസവാശുപത്രിയിൽ നടന്ന ഞെട്ടിക്കുന്ന സുരക്ഷാ വീഴ്ചയുടെ പൂർണവിവരങ്ങൾ പുറത്ത്. രാജ്‌കോട്ടിലെ പായൽ മെറ്റേണിറ്റി ഹോമിൽ ഗൈനക്കോളജി വിഭാഗത്തിൽ പരിശോധനയ്ക്ക് വിധേയരായ സ്ത്രീകളുടെ വസ്ത്രം മാറുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങളാണ് അശ്ലീല വെബ്‌സൈറ്റുകളിലും ടെലിഗ്രാം ഗ്രൂപ്പുകളിലും വിൽപ്പനയ്ക്ക് വെച്ചത്. ഈ ഗുരുതരമായ സുരക്ഷാ ലംഘനത്തിന് കാരണമായത് 'admin123' എന്ന അങ്ങേയറ്റം ദുർബലമായ പാസ്‌വേർഡ് ആയിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ശക്തമായ സുരക്ഷാ പ്രോട്ടോക്കോൾ ആവശ്യമുള്ള സെർവറിൽ ആശുപത്രിയുടെ ടെക്നിക്കൽ വിഭാഗം ഇത്രയും എളുപ്പമുള്ള പാസ്‌വേർഡ് ഉപയോഗിച്ചതാണ് ഹാക്കർമാർക്ക് സഹായകമായത്.
കഴിഞ്ഞ ഫെബ്രുവരി മാസത്തിലായിരുന്നു സംഭവം പുറത്തുവന്നത്. ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടതോടെ ആശുപത്രി അധികൃതർ സെർവർ ഹാക്ക് ചെയ്യപ്പെട്ടതായി പരാതി നൽകി. സിസിടിവി സെർവർ ഹാക്കിങ്ങിന് പിന്നിൽ പ്രവർത്തിച്ച ചിലരെ അന്ന് അറസ്റ്റ് ചെയ്‌തെങ്കിലും, ദൃശ്യങ്ങൾ ജൂൺ മാസം വരെയും ടെലിഗ്രാം ഗ്രൂപ്പുകളിൽ വിൽപ്പനയ്ക്ക് ലഭ്യമായിരുന്നുവെന്നാണ് റിപ്പോർട്ട്.
എന്നാൽ, ഞെട്ടിക്കുന്ന മറ്റൊരു വിവരം പുറത്തുവന്നിട്ടുണ്ട്. ഈ പ്രസവാശുപത്രിയുടെ സിസിടിവി ഡാഷ്‌ബോർഡ് ഹാക്ക് ചെയ്യപ്പെട്ടത് ഇന്ത്യയിലുടനീളമുള്ള 80 സ്ഥാപനങ്ങളിൽ ഒന്നുമാത്രമാണ്. ഡൽഹി, പൂനെ, മുംബൈ, നാസിക്, സൂറത്ത്, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ആശുപത്രികൾക്ക് പുറമെ സ്കൂളുകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, സിനിമാ ഹാളുകൾ, ഫാക്ടറികൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളും 2024ൽ ഹാക്കർമാർ ചോർത്തി.
advertisement
ദുർബലമായ പാസ്‌വേഡുകൾക്കെതിരെ മുന്നറിയിപ്പ്
ഹാക്ക് ചെയ്യപ്പെട്ട മിക്ക സ്ഥാപനങ്ങളിലും സിസിടിവി ഡാഷ്‌ബോർഡിന്റെ പാസ്‌വേർഡ് ‘admin123’ അല്ലെങ്കിൽ സമാനമായ ദുർബലമായ പാസ്‌വേഡുകൾ ആയിരുന്നുവെന്ന് അന്വേഷണ സംഘം പറയുന്നു. ഹാക്കർമാർ സ്ഥിരം വാക്കുകളും അക്കങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ച് നടത്തിയ 'ബ്രൂട്ട് ഫോഴ്‌സ് ആക്രമണം' വഴിയാണ് ഈ സെർവറുകളിലേക്ക് എളുപ്പത്തിൽ പ്രവേശനം നേടിയത്.
ഇത് ശക്തമായ പാസ്‌വേഡുകളുടെ ആവശ്യകതയും, സാധ്യമായ അവസരങ്ങളിൽ ടു-ഫാക്ടർ ഓതന്റിക്കേഷൻ ( പോലുള്ള സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും വ്യക്തമാക്കുന്ന ഒരു മുന്നറിയിപ്പാണ്.
മലയാളം വാർത്തകൾ/ വാർത്ത/India/
പ്രസവാശുപത്രിയിലെ ദൃശ്യം പോണ്‍സൈറ്റില്‍; ഹാക്കര്‍മാരെ സഹായിച്ചത് ദുർബലമായ പാസ്‍‌വേര്‍ഡ്
Next Article
advertisement
പ്രസവാശുപത്രിയിലെ ദൃശ്യം പോണ്‍സൈറ്റില്‍; ഹാക്കര്‍മാരെ സഹായിച്ചത് ദുർബലമായ പാസ്‍‌വേര്‍ഡ്
പ്രസവാശുപത്രിയിലെ ദൃശ്യം പോണ്‍സൈറ്റില്‍; ഹാക്കര്‍മാരെ സഹായിച്ചത് ദുർബലമായ പാസ്‍‌വേര്‍ഡ്
  • ഗുജറാത്ത് പ്രസവാശുപത്രി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിലും ടെലിഗ്രാം ഗ്രൂപ്പുകളിലും വിൽപ്പനയ്ക്ക്.

  • സിസിടിവി സെർവർ ഹാക്ക് ചെയ്യാൻ 'admin123' പോലുള്ള ദുർബലമായ പാസ്‌വേർഡ് ഉപയോഗിച്ചതാണ് കാരണം.

  • ഇന്ത്യയിലുടനീളമുള്ള 80 സ്ഥാപനങ്ങളിൽ സിസിടിവി ഡാഷ്‌ബോർഡ് ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തി.

View All
advertisement