advertisement

രാഷ്ട്രപതിക്ക് സജ്ജമാക്കിയ ശുചിമുറിയിൽ വെള്ളമില്ല, റോഡിൽ മാലിന്യം; ബംഗാളിനോട് കേന്ദ്രം റിപ്പോർട്ട് തേടി

Last Updated:

രാഷ്ട്രപതി ബംഗാളിൽ എത്തിയപ്പോൾ മുഖ്യമന്ത്രി മമത ബാനർജി, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർ സ്വീകരിക്കാനെത്താഞ്ഞത് ഗൗരവകരമായ പ്രോട്ടോക്കോൾ ലംഘനമായാണ് കേന്ദ്രം കണക്കാക്കുന്നത്

News18
News18
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പശ്ചിമ ബംഗാൾ സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയയിലും പ്രോട്ടോക്കോൾ ലംഘനവും ഉണ്ടായെന്ന പരാതിയിൽ കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. സംഭവത്തിൽ ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്കകം വിശദമായ റിപ്പോർട്ട് നൽകാനാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ ബംഗാൾ ചീഫ് സെക്രട്ടറി നന്ദിനി ചക്രവർത്തിക്ക് നിർദ്ദേശം നൽകിയത്. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട വേദി, യാത്രാ സൗകര്യങ്ങൾ, ഔദ്യോഗിക മര്യാദകൾ എന്നിവയിൽ ഉണ്ടായ വീഴ്ചകളെക്കുറിച്ച് വ്യക്തമാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ സുരക്ഷാ പ്രോട്ടോക്കോളുകൾ അടങ്ങിയ 'ബ്ലൂ ബുക്കിലെ' നിയമങ്ങൾ ലംഘിക്കപ്പെട്ടതിനെക്കുറിച്ച് വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ കേന്ദ്രം ആവശ്യപ്പെട്ടു. രാഷ്ട്രപതി സംസ്ഥാനത്ത് എത്തിയപ്പോൾ മുഖ്യമന്ത്രി മമത ബാനർജി, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർ സ്വീകരിക്കാനെത്താഞ്ഞത് ഗൗരവകരമായ പ്രോട്ടോക്കോൾ ലംഘനമായാണ് കേന്ദ്രം കണക്കാക്കുന്നത്. സിലിഗുരി മേയർ ഗൗതം ദേബ് മാത്രമാണ് രാഷ്ട്രപതിയെ സ്വീകരിക്കാൻ എത്തിയത് എന്നതും ചട്ടങ്ങളുടെ ലംഘനമായി അധികൃതർ ചൂണ്ടിക്കാട്ടി.
രാഷ്ട്രപതിക്കായി ഒരുക്കിയ ശുചിമുറിയിൽ വെള്ളം ഇല്ലാതിരുന്നതിനെക്കുറിച്ചും കേന്ദ്രം വിശദീകരണം തേടിയിട്ടുണ്ട്. രാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നുപോയ പാതയിൽ മാലിന്യങ്ങൾ നിറഞ്ഞുകിടന്നതും വലിയ ചർച്ചയായിരിക്കുകയാണ്. ഈ വീഴ്ചകൾക്ക് നേരിട്ട് ഉത്തരവാദികളായ ഡാർജിലിംഗ് ജില്ലാ മജിസ്‌ട്രേറ്റ്, സിലിഗുരി പോലീസ് കമ്മീഷണർ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എന്നിവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാനും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
രാഷ്ട്രപതിക്ക് സജ്ജമാക്കിയ ശുചിമുറിയിൽ വെള്ളമില്ല, റോഡിൽ മാലിന്യം; ബംഗാളിനോട് കേന്ദ്രം റിപ്പോർട്ട് തേടി
Next Article
advertisement
രാഷ്ട്രപതിക്ക് സജ്ജമാക്കിയ ശുചിമുറിയിൽ വെള്ളമില്ല, റോഡിൽ മാലിന്യം; ബംഗാളിനോട് കേന്ദ്രം റിപ്പോർട്ട് തേടി
രാഷ്ട്രപതിക്ക് സജ്ജമാക്കിയ ശുചിമുറിയിൽ വെള്ളമില്ല, റോഡിൽ മാലിന്യം; ബംഗാളിനോട് കേന്ദ്രം റിപ്പോർട്ട് തേടി
  • രാഷ്ട്രപതിയുടെ സന്ദർശനത്തിൽ പ്രോട്ടോക്കോൾ ലംഘനവും സുരക്ഷാ വീഴ്ചയും കേന്ദ്രം ചൂണ്ടിക്കാട്ടി

  • ശുചിമുറിയിൽ വെള്ളമില്ല, റോഡിൽ മാലിന്യം; വിശദീകരണം തേടി കേന്ദ്രം ബംഗാളിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു

  • മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി സ്വീകരിക്കാനെത്താതിരുന്നത് ഗൗരവകരമായ ലംഘനമായി കേന്ദ്രം കണക്കാക്കി

View All
advertisement