advertisement

"വിവാദങ്ങൾ ഇവിടെ അവസാനിപ്പിക്കണം, അദ്ദേഹം എന്നെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല": റഫീഖ്

Last Updated:

വിവാ​ദങ്ങൾക്ക് പിന്നാലെ മമ്മൂട്ടി റഫീക്കുമായി ഫോണിൽ സംസാരിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

മമ്മൂട്ടിയും കെ റഫീഖും
മമ്മൂട്ടിയും കെ റഫീഖും
വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ മമ്മൂട്ടിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. മമ്മൂട്ടി തന്നോട് വളരെ വ്യക്തിപരമായി പറഞ്ഞ കാര്യം വ്യക്തിപരമായി അപമാനിക്കുന്ന നിലയിൽ മാദ്ധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് റഫീഖ് ഫെയ്സ്ബുക്കിൽ കുറിച്ചു.
വിവാ​ദങ്ങൾക്ക് പിന്നാലെ മമ്മൂട്ടി റഫീക്കുമായി ഫോണിൽ സംസാരിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. താൻ ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും സ്വകാര്യമായി പറഞ്ഞ കാര്യങ്ങൾ ഇത്ര വലിയ വിവാദമാകുമെന്ന് കരുതിയില്ലെന്നും മമ്മൂട്ടി പറഞ്ഞു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് റഫീഖ് പോസ്റ്റ് പങ്കുവച്ചത്.
ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ ജാ​ഗ്രതയാേടെയാണ് ഇടപ്പെട്ടതെന്നും ഇത്തരം ഇടപെടലുകൾ തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്ന ആശങ്ക മമ്മൂട്ടി പങ്കുവച്ചിരുന്നുവെന്നും റഫീഖ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം, 
"മലയാളത്തിൻ്റെ മഹാനടൻ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി ഒരുക്കിയ ടൗൺഷിപ്പിൽ എത്തിയത് എല്ലാവർക്കും സന്തോഷമുള്ള കാര്യമാണ്. അദ്ദേഹം അവിടെ എത്തുമ്പോൾ മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്ന പൊതുപ്രവർത്തകൻ എന്ന നിലയിലാണ് തിരക്കും ബഹളവും പ്രിയപ്പെട്ട മമ്മൂട്ടിക്ക് അലോസരമാകരുതെന്ന നിലയിൽ ജാ​​ഗ്രതയോടെ ആ സമയം അവിടെ ഇടപെട്ടത്. ഇത്തരം ഇടപെടലുകൾ തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്ന കൺസേൺ ആണ് മമ്മൂട്ടി എന്നോട് പങ്കുവെച്ചത്. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ടൗൺഷിപ്പിൽ വരുന്നവരെ നമ്മൾ അവിടെ ഉണ്ടെങ്കിൽ സ്വീകരിക്കുന്നത് എപ്പോഴും നമ്മുടെയെല്ലാം രീതിയാണ്. എന്നാൽ അത് മറ്റൊരു നിലയിൽ വായിക്കപ്പെട്ടേക്കാം എന്നതാണ് അദ്ദേഹം സൂചിപ്പിച്ചതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇന്ന് ശ്രീ മമ്മൂട്ടി എന്നെ നേരിൽ വിളിക്കുകയും ഈ കാര്യങ്ങൾ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
advertisement
ടൗൺഷിപ്പ് സന്ദർശനത്തിനിടെ ശ്രീ മമ്മൂട്ടി എന്നോട് വളരെ വ്യക്തിപരമായി പറഞ്ഞ ഒരു കൺസേൺ വ്യക്തിപരമായി അപമാനിക്കുന്ന നിലയിൽ എനിക്കെതിരായി ചില മാധ്യമങ്ങളും വലത് സൈബർ കേന്ദ്രങ്ങളും പ്രചരിപ്പിച്ചതാണ് വിഷയം ഈ നിലയിൽ വഷളാക്കിയത് എന്നാണ് മനസ്സിലാക്കുന്നത്. ഈ വിഷയത്തിൽ വൈകാരികമായി മുറിപ്പെട്ട് പ്രതികരിച്ചവരുടെയെല്ലാം ഉദ്ദേശശുദ്ധിയെ മാനിക്കുന്നു. എന്നാൽ ഒരു സർക്കാരിൻ്റെ ഇച്ഛാശക്തിയിലും മാനവികതയിലും സഹജീവി സ്നേഹത്തിലും പുടുത്തുയർത്ത, ലോകത്തിന് മുഴുവൻ മാതൃകയാക്കാവുന്ന ഒരു ഇടപെടലിൻ്റെ തിളക്കം കുറയ്ക്കുന്ന നിലയിൽ ഈ വിവാദങ്ങൾ വളരരുത് എന്നാണ് എല്ലാവരോടും സ്നേഹത്തോടെ അഭ്യർത്ഥിക്കാനുള്ളത്.
advertisement
മലയാളിയുടെ പ്രിയപ്പെട്ട നടനായി എല്ലാക്കാലവും നമ്മളെല്ലാം ഹൃദയത്തോട് ചേർത്ത് പിടിക്കുന്ന ശ്രീ മമ്മൂട്ടി നമ്മുടെ ടൗൺഷിപ്പിലെത്തിയത് വളരെ പോസിറ്റീവായി മാത്രം ചർച്ച ചെയ്യപ്പെടട്ടെ. എല്ലാവരും വിവാദങ്ങൾ ഇവിടെ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. മമ്മൂട്ടി മഹാനായ മലയാളിയാണ്. അദ്ദേഹം മനപൂർവ്വം എന്നെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് നേരിൽ തന്നെ എന്നോട് വ്യക്തമാക്കിയിട്ടുണ്ട്. ആ വലുപ്പത്തിൽ എല്ലാവരും ഈ വിഷയം കാണണമെന്നും ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ വാദപ്രതിവാദങ്ങളും അവസാനിപ്പിക്കണമെന്നുമാണ് എല്ലാവരോടും അഭ്യർത്ഥിക്കാനുള്ളത്. ദുരന്തം ജീവിതം താറുമാറാക്കിയ നമ്മുടെ പ്രിയപ്പെട്ടവരുടെ പുഞ്ചിരിയാണ് നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്ന് തിരിച്ചറിഞ്ഞാൽ പരിഭവങ്ങളും തർക്കങ്ങളും മാറ്റിവെച്ച് നമുക്ക് ചേർന്ന് നിൽക്കാൻ എന്താണ് തടസം"- റഫീഖ് കുറിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
"വിവാദങ്ങൾ ഇവിടെ അവസാനിപ്പിക്കണം, അദ്ദേഹം എന്നെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല": റഫീഖ്
Next Article
advertisement
രാഷ്ട്രപതിക്ക് സജ്ജമാക്കിയ ശുചിമുറിയിൽ വെള്ളമില്ല, റോഡിൽ മാലിന്യം; ബംഗാളിനോട് കേന്ദ്രം റിപ്പോർട്ട് തേടി
രാഷ്ട്രപതിക്ക് സജ്ജമാക്കിയ ശുചിമുറിയിൽ വെള്ളമില്ല, റോഡിൽ മാലിന്യം; ബംഗാളിനോട് കേന്ദ്രം റിപ്പോർട്ട് തേടി
  • രാഷ്ട്രപതിയുടെ സന്ദർശനത്തിൽ പ്രോട്ടോക്കോൾ ലംഘനവും സുരക്ഷാ വീഴ്ചയും കേന്ദ്രം ചൂണ്ടിക്കാട്ടി

  • ശുചിമുറിയിൽ വെള്ളമില്ല, റോഡിൽ മാലിന്യം; വിശദീകരണം തേടി കേന്ദ്രം ബംഗാളിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു

  • മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി സ്വീകരിക്കാനെത്താതിരുന്നത് ഗൗരവകരമായ ലംഘനമായി കേന്ദ്രം കണക്കാക്കി

View All
advertisement