ന്യൂഡല്‍ഹി: കോവിഡ് (Covid- 19) വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് നല്കി കേന്ദ്ര സർക്കാർ. പൊതു ഇടങ്ങളില്‍ മാസ്ക് (Mask) ധരിച്ചില്ലെങ്കിലും ആള്‍ക്കൂട്ട നിയന്ത്രണം ലംഘിച്ചാലും ഇനി മുതല്‍ കേസെടുക്കില്ല. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച് നിര്‍ദേശം നല്കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്ഭല്ല ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതി.
ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നടപടികൾ പിൻവലിക്കാൻ ആണ് കേന്ദ്രം നിർദേശം നൽകിയത്. അതേസമയം കേസുകൾ ഒഴിവാകുമെങ്കിലും ആരോഗ്യ മന്ത്രാലയം നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന അറിയിപ്പും നൽകിയിട്ടുണ്ട്.
കോവിഡ് വ്യാപനം തടയാന്‍ 2020 ലാണ് മാസ്കും കൂടിച്ചേരലുകള്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയിരിന്നത്. ആ ഉത്തരവിന്റെ കാലാവധി മാര്‍ച്ച് 25 ന് അവസാനിക്കുകയാണ്. ഇതിന് ശേഷം ഈ നിയന്ത്രണങ്ങള്‍ തുടരേണ്ടതില്ല എന്നാണ് നിര്‍ദേശം. കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതോടെയാണ് ഇളവുകള്‍ നല്‍കുന്നത്.
കേന്ദ്ര നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ പുതിയ ഉത്തരവ് ഇറക്കും. കേരളത്തിൽ ഒറ്റയ്ക്ക് കാറിൽ പോകുമ്പോൾ പോലും മാസ്ക് വേണമെന്നായിരുന്നു നിബന്ധന. മാസ്കില്ലെന്ന് കണ്ടെത്തിയാൽ 500 രൂപ ഫൈൻ അടക്കണമായിരുന്നു. ഈ നിയമങ്ങളാണ് കേന്ദ്ര നിർദേശത്തോടെ മാറുന്നത്. പിഴ ഈടാക്കാനുള്ള ചുമതല പൊലീസുകാർക്ക് ആയിരുന്നു.
അതേസമയം, മാസ്ക്കുപയോഗം പൂർണമായും നിർത്താൻ സമയമായിട്ടില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം തന്നെ എല്ലാ സ്ഥലങ്ങളിലും മാസ്ക് ഉപയോഗിക്കുന്നതുകൊണ്ട് കാര്യവുമില്ല. അതായത്, ഒറ്റയ്ക്ക് കാർ ഓടിക്കുമ്പോൾ മാസ്ക് ധരിക്കേണ്ടതില്ല. വ്യായാമം ചെയ്യുമ്പോൾ മാസ്ക് ധരിക്കേണ്ട ആവശ്യമില്ല. തിരക്കില്ലാത്ത സ്ഥലത്താണ് നിങ്ങൾ നിൽക്കുന്നതെങ്കിൽ അവിടയും മാസ്ക്കിന്റെ ആവശ്യമില്ലെന്നും ഡോക്ടർമാർ അടക്കം പറയുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.