ഇന്റർഫേസ് /വാർത്ത /India / സ്വവർഗ വിവാഹത്തിൽ സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രം; 10 ദിവസത്തിനകം മറുപടി നൽകണം

സ്വവർഗ വിവാഹത്തിൽ സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രം; 10 ദിവസത്തിനകം മറുപടി നൽകണം

സുപ്രീംകോടതിയിൽ കേസ് പരിഗണനയിൽ ഉള്ള സാഹചര്യത്തിലാണ് നടപടി

സുപ്രീംകോടതിയിൽ കേസ് പരിഗണനയിൽ ഉള്ള സാഹചര്യത്തിലാണ് നടപടി

സുപ്രീംകോടതിയിൽ കേസ് പരിഗണനയിൽ ഉള്ള സാഹചര്യത്തിലാണ് നടപടി

  • Share this:

ന്യൂഡൽഹി: സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിൽ സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രസർക്കാർ. പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാൻ നിർദേശം. സുപ്രീംകോടതിയിൽ കേസ് പരിഗണനയിൽ ഉള്ള സാഹചര്യത്തിലാണ് നടപടി. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ കത്തയച്ചു. സ്പെഷ്യൽ മ്യാരേജ് ആക്‌ടിൽ ഉൾപ്പെടുത്തി സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്നാണ് ഹർജികളിലെ ആവശ്യം.

സംസ്ഥാനങ്ങൾക്കു പുറമേ കേന്ദ്രഭരണ പ്രദേശങ്ങളോടും നിലപാട് ആരാഞ്ഞിട്ടുണ്ട്.

Also Read- ഇന്ത്യയിൽ സ്വവർ​ഗവിവാഹം നിയമവിധേയമാക്കുമോ? ഏതൊക്കെ രാജ്യങ്ങളിലാണ് സ്വവർ​ഗ വിവാഹത്തിന് നിയമസാധുത ഉള്ളത്? ‌‌

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ് കെ കൗൾ, രവീന്ദ്ര ഭട്ട്, ഹിമ കോഹ്ലി, പി എസ് നരസിംഹ എന്നിവരടങ്ങുന്ന അഞ്ചംഗ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചാണ് സ്വവർഗ വിവാഹത്തിന് നിയമസാധുത ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്നത്.

സ്വവർഗ വിവാഹത്തെ എതിർത്ത് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതിന് നിയമസാധുത നൽകുന്നത് സംബന്ധിച്ച് പാർലമെന്റാണ് തീരുമാനമെടുക്കേണ്ടതെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

First published:

Tags: LGBT, Same sex wedding, Supreme court