COVID 19| ഇറക്കുമതി ചെയ്യുന്ന മാസ്കുകളുടേയും പരിശോധന കിറ്റുകളുടേയും കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി കേന്ദ്ര സർക്കാർ

Last Updated:

24 മണിക്കൂറിനിടെ 781 കേസുകൾ രാജ്യത്താകെ റിപ്പോർട്ട് ചെയ്തതായാണ് അനൗദ്യോഗിക കണക്ക്.

ന്യൂഡൽഹി: കോവിഡ് പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടിയും സെസ്സും ഒഴിവാക്കി കേന്ദ്ര സർക്കാർ. വെന്റിലേറ്റേർ, മാസ്കുകൾ, കോവിഡ് 19- പരിശോധന കിറ്റുകൾ, വ്യക്തിഗത പരിരക്ഷണ ഉപകരണങ്ങൾ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടിയാണ് ഒഴിവാക്കിയത്. സെപ്റ്റംബർ 30 വരെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അടിയന്തര പ്രാധാന്യത്തോടെ മെഡിക്കൽ ഉപകരണങ്ങളെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയതായി റവന്യു വകുപ്പ് അറിയിച്ചു.
ഉപകരണങ്ങൾ നിർമിക്കാനാവശ്യമായി ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളും ഇളവിന്റെ പരിധിയിൽ ഉൾപ്പെടും.
BEST PERFORMING STORIES: മഹാരാഷ്ട്രയിൽ 25 പേർ കൂടി മരിച്ചു; സംസ്ഥാനത്ത് ആകെ മരണം 97 [NEWS]കോവിഡ് രോഗികൾക്ക് കേരളത്തിൽ 'പ്ലാസ്മ തെറാപ്പി' ചികിത്സയ്ക്ക് അനുമതി; എന്താണ് ഈ ചികിത്സ? [NEWS]യുഎഇയിൽ കുടുങ്ങിക്കിടക്കുന്നവരെ ചാർട്ടേഡ് വിമാനങ്ങളിൽ നാട്ടിലെത്തിക്കണം; KMCCയുടെ ഹർജി ഹൈക്കോടതിയിൽ [NEWS]
അതേസമയം, രാജ്യത്ത് കോവിഡ് ബാധിതരു‌ടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 24 മണിക്കൂറിനിടെ 781 കേസുകൾ രാജ്യത്താകെ റിപ്പോർട്ട് ചെയ്തതായാണ് അനൗദ്യോഗിക കണക്ക്.
advertisement
169 പേർ മരിച്ചതായും 5865 പേർക്ക് രോഗം ബാധിച്ചതായുമാണ് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. മുംബൈയിൽ മാത്രം ഇന്നലെ കോവിഡ് ബാധിച്ച് ഒൻപതുപേർ മരിച്ചു. ഡൽഹി ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു ഡോക്ടർക്കും ജീവനക്കാരനും കൂടി കോവിഡ് സ്ഥിരീകരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/India/
COVID 19| ഇറക്കുമതി ചെയ്യുന്ന മാസ്കുകളുടേയും പരിശോധന കിറ്റുകളുടേയും കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി കേന്ദ്ര സർക്കാർ
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement