COVID 19 | യുഎഇയിൽ കുടുങ്ങിക്കിടക്കുന്നവരെ ചാർട്ടേഡ് വിമാനങ്ങളിൽ നാട്ടിലെത്തിക്കണം; KMCCയുടെ ഹർജി ഹൈക്കോടതിയിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
COVID 19 | കൊവിഡ് 19 പ്രതിരോധത്തേത്തുടര്‍ന്നുള്ള അടച്ചുപൂട്ടല്‍ മൂലം ആഹാരവും ഭക്ഷണവുമില്ലാതെ മലയാളികളടക്കം നിരവധിയാളുകള്‍ യു.എ.ഇയിലെ ലേബര്‍ ക്യാമ്പുകളില്‍ കുടുങ്ങിക്കിടക്കുകയാണ്
കൊച്ചി: യു.എ.ഇയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. യു.എ.ഇയില്‍ കുടങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ നാട്ടിലെത്തിയ്ക്കണമെന്നാവശ്യപ്പെട്ടാണ് കെ.എം.സി.സി ഹൈക്കോടതിയെ സമീപിച്ചിരിയ്ക്കുന്നത്.
മറ്റു രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്‍മാരെ വിദേശ രാജ്യങ്ങളില്‍ പലതും സ്വന്തം നിലയില്‍ പ്രത്യേക വിമാനങ്ങളില്‍ നാട്ടിലെത്തിയ്ക്കുന്നത് ഇന്ത്യ മാതൃകയാക്കണം. വിഷയം ചൂണ്ടിക്കാട്ടി വിദേശകാര്യമന്ത്രിയ്ക്കും സ്ഥാനപതിയ്ക്കും മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
You may also like:Covid 19: ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ച 12 പേരിൽ 11 പേർക്കും രോഗം പിടിപെട്ടത് സമ്പർക്കത്തിലൂടെ [NEWS]കർണാടകം ചികിത്സ നിഷേധിക്കുന്ന സംഭവം: വേണ്ടിവന്നാൽ ആകാശമാർഗം രോഗികളെ സംസ്ഥാനത്തെ മികച്ച ആശുപത്രികളിൽ എത്തിക്കുമെന്ന് മുഖ്യമന്ത്രി [NEWS]COVID 19 | ആത്മവിശ്വാസം നല്ലത്, ജാഗ്രത ഉപേക്ഷിക്കരുത്, വ്യാപനസാധ്യത ഇപ്പോഴുമുണ്ടെന്ന് മുഖ്യമന്ത്രി [NEWS]
കൊവിഡ് 19 പ്രതിരോധത്തേത്തുടര്‍ന്നുള്ള അടച്ചുപൂട്ടല്‍ മൂലം ആഹാരവും ഭക്ഷണവുമില്ലാതെ മലയാളികളടക്കം നിരവധിയാളുകള്‍ യു.എ.ഇയിലെ ലേബര്‍ ക്യാമ്പുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. നാട്ടില്‍ മടങ്ങിയെത്തി ലോകരോഗ്യ സംഘടന നിര്‍ദ്ദേശിയ്ക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ച് നിരീക്ഷണത്തില്‍ കഴിയാന്‍ പ്രവാസികള്‍ തയ്യാറാണ്. സ്വന്തം പൗരന്‍മാര്‍ നാട്ടിലേക്ക് വരുന്നത് വിലക്കുന്നതിലൂടെ തുല്യതയ്ക്കും ജീവിയ്ക്കാനുമുള്ള ഭരണഘടനാ അവകാശങ്ങള്‍ ലംഘിയ്ക്കപ്പെട്ടതായും ഹര്‍ജി വ്യക്തമാക്കുന്നു.
advertisement
നേരത്തെ യു.എ.ഇയിലെ ഇന്ത്യക്കാരുടെ ആശങ്കകള്‍ പരിഹരിയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു.
Location :
First Published :
April 09, 2020 9:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
COVID 19 | യുഎഇയിൽ കുടുങ്ങിക്കിടക്കുന്നവരെ ചാർട്ടേഡ് വിമാനങ്ങളിൽ നാട്ടിലെത്തിക്കണം; KMCCയുടെ ഹർജി ഹൈക്കോടതിയിൽ