കേന്ദ്രമന്ത്രി അനന്ത് കുമാർ അന്തരിച്ചു

Last Updated:
ബംഗളൂരു: കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി എച്ച്.എന്‍ അനന്ത്കുമാര്‍ (59) അന്തരിച്ചു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 2.30ന് ബംഗളൂരുവിലായിരുന്നു അന്ത്യം. ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ ചികിത്സയ്ക്ക് ശേഷം ഒക്ടോബര്‍ 20 നാണ് അദ്ദേഹം തിരിച്ചെത്തിയത്.
1996 മുതല്‍ ആറു തവണ ബംഗളൂരു സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലെത്തിയ അനന്ത് കുമാര്‍ കര്‍ണാടക ബി.ജെ.പി അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്. 1959 ജൂലായ് 22 ന് ബംഗളൂരുവിലാണ് ജനനം. ഹൂബ്ലി കെ.എസ് ആര്‍ട്‌സ് കോളജില്‍ നിന്ന് ബി.എയും ജെ.എസ്.എസ് ലോ കോളജില്‍ നിന്ന് നിയമ ബിരുദവും നേടി. ഡോ. തേജസ്വിനിയാണ് ഭാര്യ. മക്കൾ- ഐശ്വര്യ, വിജേത.
advertisement
എ.ബി.വി.പിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. 1985 എ.ബി.വി.പി. ദേശീയ സെക്രട്ടറിയായി. തുടര്‍ന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി. 1996ൽ ആദ്യമായി ലോക്സഭയിലെത്തി. 1998ലെ വാജ്പേയി മന്ത്രിസഭയില്‍ വ്യോമയാന മന്ത്രിയായി. വാജ്പേയി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു അനന്ത് കുമാര്‍. 1999ലും എന്‍.ഡി.എ സര്‍ക്കാറില്‍ മന്ത്രിയായി. ടൂറിസം, കായിക,യുവജനക്ഷേമം, സാംസ്‌കാരിക, നഗരവികസന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
2003ല്‍ കര്‍ണാടക ബി.ജെ. പി അധ്യക്ഷനായി. തൊട്ടടുത്ത വർഷം ദേശീയ സെക്രട്ടറിയായി. മോദി സര്‍ക്കാരില്‍ രാസവള വകുപ്പായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. പിന്നീട് 2016ല്‍ പാര്‍ലമെന്ററികാര്യവും ലഭിച്ചു.
advertisement
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപാണ് അർബുദ ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് പോയി. തിരിച്ച് വന്ന ശേഷം ബംഗളൂരുവിലെ ശങ്കര്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ ചികിത്സയിലായിരുന്നു.
പ്രധാനമന്ത്രി അനുശോചിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ബിജെപി അധ്യക്ഷൻ അമിത് ഷാ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.  ബംഗളൂരുവിനെ ഹൃദയത്തിലും മനസിലും കൊണ്ടു നടന്നയാളാണ് അനന്ത് കുമാറെന്ന് പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ അനുസ്മരിച്ചു.
advertisement
advertisement
advertisement
അനന്ത് കുമാറിന്റെ മൃതദേഹം നാഷണൽ കോളജ് ഗ്രൗണ്ടിൽ പൊതു ദർശനത്തിന് വെക്കും. പ്രധാനമന്ത്രി 10 30 ഓടെ ബംഗളൂരുവിലെത്തി അന്ത്യോപചാരമർപ്പിക്കും. ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിംഗ് അടക്കമുള്ള കേന്ദ്രമന്ത്രിമാരും ബംഗളൂരുവിലെത്തും. സംസ്കാരം ഇന്ന് വൈകിട്ട് 5ന് ചാമ് രാജ് ശ്മശാനത്തിൽ നടക്കും.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
കേന്ദ്രമന്ത്രി അനന്ത് കുമാർ അന്തരിച്ചു
Next Article
advertisement
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
  • കോഴിക്കോട് നടുവണ്ണൂർ സ്വദേശി ചെറിയപറമ്പിൽ സുബൈർ 55 ലക്ഷം തട്ടിയ കേസിൽ പിടിയിൽ.

  • പല തവണകളായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാൻ ആവശ്യപ്പെട്ട് 5,39,222 രൂപ തട്ടിയെടുത്തു.

  • കോട്ടയം സൈബർ ക്രൈം പോലീസ് പ്രതിയെ കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

View All
advertisement