advertisement

ധനു തിരുവാതിര മുതൽ മഹാശിവരാത്രി വരെ; ധനുവച്ചപുരത്തെ പുരാതനമായ തൃപ്പലവൂർ ക്ഷേത്രത്തിൻ്റെ ഐതിഹ്യം

Last Updated:

ധനു തിരുവാതിര ആറാട്ട് മഹോത്സവം, കുംഭമാസത്തിലെ മഹാശിവരാത്രി, ആയിരം സോമവാര വ്രതത്തിന് തുല്യമായ അഞ്ച് യാമപൂജകൾ എന്നിവയെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ.

ക്ഷേത്രം 
ക്ഷേത്രം 
തിരുവനന്തപുരം ജില്ലയിലെ ധനുവച്ചപുരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന പുരാതനമായ തൃപ്പലവൂർ ശ്രീ മഹാദേവർ ക്ഷേത്രം ഭക്തജനങ്ങൾക്ക് പുണ്യപാവനമായ ഒരു ആരാധനാകേന്ദ്രമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ നെയ്യാറ്റിൻകര ഗ്രൂപ്പിലെ ചെഴുങ്ങാനൂർ സബ് ഗ്രൂപ്പിന് കീഴിലാണ് ഈ മഹാദേവ ക്ഷേത്രം വരുന്നത്. ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങളായ ധനു തിരുവാതിര ആറാട്ട് മഹോത്സവവും കുംഭമാസത്തിലെ മഹാശിവരാത്രിയും അതീവ ഭക്തിനിർഭരമായാണ് ആഘോഷിക്കപ്പെടുന്നത്. ധനുമാസത്തിൽ എട്ടു ദിവസങ്ങളിലായി നടക്കുന്ന ആറാട്ട് മഹോത്സവം ക്ഷേത്ര തന്ത്രി നെടുവിളാകത്ത് മഠത്തിൽ ഡോ. ശ്രീധരരു വാസുദേവൻ്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി എട്ടാം നാൾ തിരുആറാട്ടോടുകൂടി സമാപിക്കുന്നു. കുംഭമാസത്തിലെ ശിവരാത്രി മഹോത്സവം മൂന്ന് ദിവസങ്ങളിലായാണ് ഇവിടെ നടക്കുന്നത്. മഹാരുദ്രാഭിഷേകം, ലക്ഷാർച്ചന, പുഷ്പാഭിഷേകം തുടങ്ങിയ വിശേഷാൽ പൂജകളും നടക്കുന്നു. ശിവരാത്രി ദിനത്തിൽ രാത്രി എട്ടര മുതൽ പുലർച്ചെ ആറര വരെയുള്ള അഞ്ച് യാമങ്ങളിലായി നടക്കുന്ന യാമപൂജകൾ ക്ഷേത്രത്തിലെ പ്രധാന ആകർഷണമാണ്.
ഈ അഞ്ച് യാമപൂജകളിൽ പങ്കുചേരുന്നത് ആയിരം സോമവാര വ്രതം അനുഷ്ഠിക്കുന്നതിന് തുല്യമാണെന്നാണ് വിശ്വാസം. ഇടയ്ക്കവാദ്യത്തിൻ്റെ അകമ്പടിയോടെ നടക്കുന്ന ഈ പൂജകളിൽ പങ്കെടുക്കാൻ ദൂരദേശങ്ങളിൽ നിന്നുപോലും നിരവധി ഭക്തർ എത്താറുണ്ട്. കർക്കിടക മാസത്തിലെ നിറപുത്തരി, കർക്കിടക വാവുബലി, തിലഹോമം എന്നിവയും ക്ഷേത്രത്തിൽ പ്രാധാന്യത്തോടെ നടത്തിവരുന്നു. ജന്മജന്മാന്തര പാപങ്ങളിൽ നിന്ന് മുക്തി നേടാനും മഹാദേവൻ്റെ അനുഗ്രഹം തേടാനും പഞ്ചാക്ഷരി മന്ത്ര മുഖരിതമായ ഈ സന്നിധിയിലേക്ക് ഭക്തജനപ്രവാഹം ഉണ്ടാകാറുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ധനു തിരുവാതിര മുതൽ മഹാശിവരാത്രി വരെ; ധനുവച്ചപുരത്തെ പുരാതനമായ തൃപ്പലവൂർ ക്ഷേത്രത്തിൻ്റെ ഐതിഹ്യം
Next Article
advertisement
'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ 
'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ 
  • നേതാക്കൾ പാർട്ടി വിടുന്നത് സ്ഥാനമോഹവും അധപതനവും കാണിക്കുന്നതാണെന്ന് പിണറായി വിജയൻ പറഞ്ഞു

  • എൽഡിഎഫ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തോടെ ജയിക്കും എന്ന് മുഖ്യമന്ത്രി

  • വയനാട് ദുരിതബാധിതർക്ക് നിലവിൽ പരാതികളൊന്നുമില്ല, പുനരധിവാസ നടപടികൾ വിഷുവിന് മുമ്പ് പൂർത്തിയാകും

View All
advertisement