യുപിയിൽ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്സ്പ്രസ് പാളംതെറ്റി; നാല് മരണം, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
- Published by:Ashli
- news18-malayalam
Last Updated:
അസമിലെ ദിബ്രൂഗഡിലേക്കുള്ള യാത്രയില്‍ 15904 നമ്പര്‍ ചണ്ഡിഗഡ്- ദിബ്രുഗഡ് എക്‌സ്പ്രസാണ് അപകടത്തില്‍ പെട്ടത്.
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ട്രെയിന്‍ പാളം തെറ്റി. ആളാപയമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അപകടത്തിൽ നാല് പേർ മരിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അസമിലെ ദിബ്രൂഗഡിലേക്കുള്ള യാത്രയില്‍ 15904 നമ്പര്‍ ചണ്ഡിഗഡ്- ദിബ്രുഗഡ് എക്‌സ്പ്രസാണ് അപകടത്തില്‍ പെട്ടത്. മോട്ടിഗഞ്ച്- ജിലാഹി സ്‌റ്റേഷനുകള്‍ക്കിടയിലാണ് പാളം തെറ്റിയത്.
ബുധനാഴ്ച്ച രാത്രി 11.35-നാണ് ചണ്ഡീഗഡിൽനിന്നും ട്രെയിൽ പുറപ്പെട്ടത്. സംഭവത്തിൽ നാല് എസി കോച്ചുകൾ ഉൾപ്പടെ 12 കോച്ചുകൾ അപകടത്തിൽപ്പെട്ടെതായാണ് സൂചന. സംഭവ സ്ഥലത്ത് 15 ആംബുലൻസും 40 അംഗ മെഡിക്കൽ സംഘവും ഉണ്ട്. അപകടം നടന്ന സ്ഥലത്തേക്ക് കൂടുതൽ ആംബുലൻസുകൾ തിരിച്ചിട്ടുണ്ട്. നിരവധി ട്രെയിനുകൾ വഴിതിരിച്ചു വിട്ടു. സ്ഥലത്തെ സ്ഥിതിഗതികൾ അധികൃതർ നിരീക്ഷിച്ച് വരികയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Uttar Pradesh
First Published :
July 18, 2024 4:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
യുപിയിൽ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്സ്പ്രസ് പാളംതെറ്റി; നാല് മരണം, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു