കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 62 ആക്കി ഉയര്‍ത്തിയോ?
- Published by:Sneha Reghu
- news18-malayalam
Last Updated:
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 62 ആയി ഉയര്‍ത്തിയുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയെന്ന രീതിയിലുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 62 ആയി ഉയര്‍ത്തിയെന്ന രീതിയിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. നിലവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസാണ്. എന്താണ് ഈ വാര്‍ത്തയുടെ സത്യാവസ്ഥ എന്ന് പരിശോധിക്കാം.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 62 ആയി ഉയര്‍ത്തിയുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയെന്ന രീതിയിലുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 2025 ഏപ്രില്‍ 1 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍വരുമെന്നും വാര്‍ത്തകളില്‍ പറയുന്നു.
രാജ്യത്തെ പൗരന്‍മാരുടെ ആയൂര്‍ദൈര്‍ഘ്യം കൂടിയെന്നും ദേശീയപുരോഗതിയ്ക്ക് അനുഭവജ്ഞാനമുള്ള ഉദ്യോഗസ്ഥവൃന്ദത്തെ ആവശ്യമുണ്ടെന്ന തിരിച്ചറിവിലാണ് കേന്ദ്രസര്‍ക്കാര്‍ വിരമിക്കല്‍ പ്രായം 62 ആയി നിജപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ അവകാശപ്പെടുന്നത്.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഇത്തരം വാര്‍ത്തകള്‍ തികച്ചും വാസ്തവവിരുദ്ധമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ (പിഐബി) ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കി. പിഐബിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വ്യാജ വാര്‍ത്ത ആരും വിശ്വസിക്കരുതെന്നും പിഐബി അധികൃതര്‍ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
November 22, 2024 9:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 62 ആക്കി ഉയര്‍ത്തിയോ?