'ചൈനയ്ക്ക് രക്ഷാസമിതി അംഗത്വം സമ്മാനിച്ചത് നിങ്ങളുടെ മുതുമുത്തച്ഛൻ'; രാഹുലിനെ ഓർമിപ്പിച്ച് ബിജെപി

'നിങ്ങളുടെ മുതുമുത്തച്ഛൻ കനിഞ്ഞില്ലായിരുന്നുവെങ്കിൽ ഇന്ത്യയുടെ ചെലവിൽ ചൈന ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിൽ അംഗമാകുമായിരുന്നില്ല. നിങ്ങളുടെ കുടുംബം വരുത്തിയ എല്ലാ പിഴവുകളും ഇന്ത്യ തിരുത്തുകയാണ്'

news18
Updated: March 14, 2019, 12:39 PM IST
'ചൈനയ്ക്ക് രക്ഷാസമിതി അംഗത്വം സമ്മാനിച്ചത് നിങ്ങളുടെ മുതുമുത്തച്ഛൻ'; രാഹുലിനെ ഓർമിപ്പിച്ച് ബിജെപി
'നിങ്ങളുടെ മുതുമുത്തച്ഛൻ കനിഞ്ഞില്ലായിരുന്നുവെങ്കിൽ ഇന്ത്യയുടെ ചെലവിൽ ചൈന ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിൽ അംഗമാകുമായിരുന്നില്ല. നിങ്ങളുടെ കുടുംബം വരുത്തിയ എല്ലാ പിഴവുകളും ഇന്ത്യ തിരുത്തുകയാണ്'
  • News18
  • Last Updated: March 14, 2019, 12:39 PM IST
  • Share this:
ന്യൂഡൽഹി: ജെയ്ഷ് ഇ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം യുഎൻ രക്ഷാസമിതിയിൽ ചൈന വീറ്റോ അധികാരമുപയോഗിച്ച് പരാജയപ്പെടുത്തിയതിന് പിന്നാലെ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി. യുഎൻ രക്ഷാസമിതിയിൽ ചൈനയ്ക്ക് അംഗത്വം 'സമ്മാനിച്ചത്' നിങ്ങളുടെ മുതുമുത്തച്ഛനാണെന്ന് രാഹുൽ ഗാന്ധി ഓർക്കണമെന്ന് ബിജെപി ട്വീറ്റ് ചെയ്തു. 'നിങ്ങളുടെ മുതുമുത്തച്ഛൻ കനിഞ്ഞില്ലായിരുന്നുവെങ്കിൽ ഇന്ത്യയുടെ ചെലവിൽ ചൈന ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതിയിൽ അംഗമാകുമായിരുന്നില്ല. നിങ്ങളുടെ കുടുംബം വരുത്തിയ എല്ലാ പിഴവുകളും ഇന്ത്യ തിരുത്തുകയാണ്. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യ ജയിക്കുമെന്ന് ഉറപ്പുനൽകുകയാണ്. ചൈനീസ് ദൂതന്മാരുമായി രഹസ്യ ചങ്ങാത്തം നിങ്ങൾ തുടരുമ്പോള്‍ അക്കാര്യം പ്രധാനമന്ത്രി മോദിക്ക് വിട്ടുകൊടുക്കുക'- ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ബിജെപി നേതൃത്വം കുറിച്ചു. ദോക്ലാം വിവാദത്തിനിടെ 2017ൽ ചൈനീസ് അധികൃതരുമായി രാഹുൽഗാന്ധി രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന് നേരത്തെ ബിജെപി ആരോപണമുന്നയിച്ചിരുന്നു.
മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനെ ചൈന വീണ്ടും യു എൻ സുരക്ഷാ സമിതിയിൽ എതിര്‍ത്ത വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ പരിഹസിച്ചിരുന്നു. മോദിക്ക് ചൈനാപ്പേടിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ചൈന ഇന്ത്യക്കെതിരെ നിലപാട് എടുക്കുമ്പോള്‍ മോദി ഒരക്ഷരം പോലും മിണ്ടുന്നില്ല. ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങിനൊപ്പം ഗുജറാത്തിൽ ഊഞ്ഞാലാടുകയും ഡൽഹിയിൽ കെട്ടിപ്പിടിക്കുകയും ചൈനയിൽ കുമ്പിടുകയുമാണ് മോദിയെന്ന് രാഹുൽ പറഞ്ഞിരുന്നു. നാലാം തവണയാണ് അസ്ഹറിനെതിരെയുള്ള പ്രമേയം ചൈന വീറ്റോ അധികാരമുപയോഗിച്ച് തടയുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ 15 അംഗ രക്ഷാസമിതിയില്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വര്‍ഷങ്ങളായുള്ള ഇന്ത്യയുടെ ആവശ്യത്തിന് ചൈന വീണ്ടും തടസം നിന്നത്. മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം ഫ്രാന്‍സ്, ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് കൊണ്ടുവന്നത്.

First published: March 14, 2019, 12:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading