advertisement

PM Narendra Modi | 'ക്രിസ്തുദേവന്റെ ജീവിതവും ശ്രേഷ്ഠമായ പാഠങ്ങളും എല്ലാവരും ഓര്‍മിക്കണം';പ്രധാനമന്ത്രിയുടെ ക്രിസ്മസ് ആശംസ

Last Updated:

ഒമിക്രോണ്‍ വ്യാപന ഭീഷണിക്കിടയിലും വിവിധ സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ക്കിടയിലാണ് ക്രിസ്മസ് ആഘോഷങ്ങള്‍ നടക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ക്രിസ്മസ്(Christmas) ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി(PM Narendra Modi). ഒമിക്രോണ്‍(Omicron) വ്യാപന ഭീഷണിക്കിടയിലും വിവിധ സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ക്കിടയിലാണ് ക്രിസ്മസ് ആഘോഷങ്ങള്‍ നടക്കുന്നത്. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ക്രിസ്മസ് ആശംസ നേര്‍ന്നത്. യേശുക്രിസ്തുവിന്റെ ശ്രേഷ്ഠമായ പാഠങ്ങള്‍ ഓര്‍ക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളെ ഓര്‍മിപ്പിച്ചു.
‘എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍…സേവനത്തിനും കരുണയ്ക്കും എളിമയ്ക്കും ഊന്നല്‍ നല്‍കിയ യേശുക്രിസ്തുവിന്റെ ജീവിതവും ശ്രേഷ്ഠമായ പാഠങ്ങളും ഓര്‍ക്കണം. എല്ലാവര്‍ക്കും ആരോഗ്യവും സമൃദ്ധിയും ഐക്യവും ഉണ്ടാകട്ടെ,’ പ്രധാനമന്ത്രി മോദി ട്വീറ്റില്‍ പറഞ്ഞു.
advertisement
ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ ക്രിസ്മസ് ദിനത്തിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ രാത്രി 9 മുതല്‍ രാവിലെ 6 വരെ അഞ്ചോ അതിലധികമോ ആളുകള്‍ ഒത്തുകൂടുന്നത് അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
Christmas 2021 | കോവിഡ് കാലത്തെ ക്രിസ്മസ്; സുരക്ഷാ മുൻകരുതലുകളോടെ എങ്ങനെ ക്രിസ്മസ് ആഘോഷിക്കാം?
ലോകമെമ്പാടുമുള്ളവർ ക്രിസ്മസ് (Christmas) ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. കോവിഡ് മഹാമാരിക്കിടയിലും (Covid Pandemic) ആളുകളെ ആവേശഭരിതരാകാന്‍ ക്രിസ്മസിന് കഴിയുന്നു. നമുക്കിടയിൽ 'നോർമൽ' എന്നതിന് ഉണ്ടായിരുന്ന നിർവചനങ്ങളെ തിരുത്തിക്കുറിച്ചാണ് ഈ മഹാമാരി കടന്നുപോയത്. പുതിയ സാധാരണത്വങ്ങളുടെ (New Normal) ലോകത്ത്, ഏത് ഉത്സവത്തിലും ഒത്തുചേരലുകളിലും സാമൂഹികമായ കൂട്ടായ്മകളിലും സുരക്ഷാ മുന്‍കരുതലുകൾപ്രധാന മുന്‍ഗണനയായി മാറിയിരിക്കുന്നു. ക്രിസ്മസ് എപ്പോഴും സന്തോഷത്തിന്റെയും ഉല്ലാസത്തിന്റെയും വേളയാണ്. കൊവിഡ് 19 ന്റെ (Covid 19) കുറിച്ച് അനാവശ്യമായി ചിന്തിച്ച് ആഘോഷത്തിന്റെ ആവേശം കെടുത്തേണ്ടതില്ല, പകരം ഈ വേളയെ സന്തോഷത്തോടെ വരവേല്‍ക്കാന്‍ വേണ്ട തയ്യാറെടുപ്പുകൾ നടത്തുക.
advertisement
കുക്കി സ്വാപ്പ് (Cookie Swap)
ക്രിസ്മസ്വേളയിൽ നിങ്ങളുടെ ക്രിസ്മസ് ആവേശം മികച്ച രീതിയില്‍ നിലനിര്‍ത്തുന്നതിനുള്ള ഒരു മാര്‍ഗം സാമൂഹികമായി അകലം പാലിച്ചുകൊണ്ട് മധുരപലഹാരങ്ങള്‍ കൈമാറുക എന്നതാണ്. നിങ്ങളുടെ സുഹൃത്തുക്കളുടെയോ അയല്‍ക്കാരുടെയോ കുടുംബാംഗങ്ങളുടെയോ വാതില്‍പ്പടിയില്‍ മധുരപലഹാരങ്ങളോ കുക്കികളോ കൊണ്ടുപോയി വെയ്ക്കുക. ഇത് അവരുമായുള്ള നേരിട്ടുള്ള സമ്പർക്കം ഒഴിവാകാന്‍ സഹായിക്കും. അപ്പോൾ അവരും ഇതേ രീതിയിൽ നിങ്ങൾക്കും മധുരപലഹാരങ്ങൾ കൈമാറും. ഈ ക്രിസ്മസിന് വൈവിധ്യമാര്‍ന്ന മധുരപലഹാരങ്ങള്‍ ആസ്വദിക്കാനുള്ള മികച്ച മാര്‍ഗമാണിത്.
advertisement
സീക്രട്ട് സാന്ത (Secret Santa)
ക്രിസ്മസ് സമയത്ത് സര്‍പ്രൈസ് സമ്മാനങ്ങള്‍ കൈമാറുന്നത് പോലെ രസകരമായ മറ്റൊരു കാര്യമില്ല. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ അറിയാതെ അവരുടെ സാന്ത ആയി സമ്മാനങ്ങൾ നൽകാം. കൂടാതെ ഓണ്‍ലൈന്‍ സീക്രട്ട് സാന്താ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്യുക.
വീട്ടില്‍ ക്രിസ്മസ് പാര്‍ട്ടി നടത്തുക
നിങ്ങള്‍ക്ക് ക്രിസ്മസ് ആഘോഷിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ഒരു ചെറിയ ക്രിസ്മസ് ആഘോഷം നടത്തുക. ഇതിനായി, നിങ്ങളുടെ പ്രദേശത്തെ കോവിഡ് ബാധയുടെ നിരക്ക് കണ്ടെത്തുക. അതിഥികളെ മാസ്‌ക് ധരിക്കാന്‍ ഓര്‍മ്മിപ്പിക്കുന്ന കുറിപ്പുകള്‍ പങ്കുവെയ്ക്കുക, കൈകള്‍ ഇടയ്ക്കിടെ കഴുകി അണുവിമുക്തമാക്കുക. നിങ്ങളുടെ പാര്‍ട്ടിയില്‍ അതിഥികളുടെ എണ്ണം പരിമിതപ്പെടുത്തുക. വായുസഞ്ചാരത്തിനായി ജനലുകള്‍ തുറന്നിടുക. സാധ്യമെങ്കില്‍, നിങ്ങളുടെ വീടിന്റെ ടെറസ് ഗാര്‍ഡന്‍, പുല്‍ത്തകിടി, വീടിന്റെ മുറ്റം എന്നിവ പോലുള്ളതുറസായസ്ഥലത്ത് പാര്‍ട്ടി നടത്തുക.
advertisement
വെര്‍ച്വല്‍ പാര്‍ട്ടി
ഒരു വെര്‍ച്വല്‍ പാര്‍ട്ടി സംഘടിപ്പിച്ച് പ്രിയപ്പെട്ടവരോടൊപ്പം വീഡിയോ കോളുകള്‍ വഴി ക്രിസ്മസ് ആഘോഷിക്കാം. വീട്ടില്‍ സ്വാദിഷ്ടമായ ഭക്ഷണം പാകം ചെയ്യാം. സുഹൃത്തുക്കളുമായുള്ള വീഡിയോ കോളിനിടെ ഭക്ഷണം കഴിക്കുകയും ചെയ്യാം.
ക്രിസ്മസ് ട്രീ അലങ്കരിക്കുക
കരകൗശല വസ്തുക്കളും, സമ്മാനങ്ങളും ലൈറ്റുകളും ഉപയോഗിച്ച് നിങ്ങളുടെ വീടും ക്രിസ്മസ് ട്രീയും അലങ്കരിക്കുക. കുടുംബത്തോടൊപ്പം ഒരു നല്ല സിനിമ കാണുക.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
PM Narendra Modi | 'ക്രിസ്തുദേവന്റെ ജീവിതവും ശ്രേഷ്ഠമായ പാഠങ്ങളും എല്ലാവരും ഓര്‍മിക്കണം';പ്രധാനമന്ത്രിയുടെ ക്രിസ്മസ് ആശംസ
Next Article
advertisement
യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി
യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി
  • യൂറോപ്യൻ യൂണിയൻ യുഎസുമായുള്ള പ്രധാന വ്യാപാര കരാർ താൽക്കാലികമായി നിർത്തിവെക്കുന്നു

  • അമേരിക്കൻ സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ട്രംപ് കടുത്ത നികുതി ഭീഷണി ഉന്നയിച്ചു

  • യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം നികുതി നിലവിൽ നിശ്ചയിച്ചെങ്കിലും കൂടുതൽ വർദ്ധനവ് സാധ്യത

View All
advertisement