അമ്മയോടു മാപ്പ് പറഞ്ഞ് ആത്മഹത്യാ കുറിപ്പ്; എട്ടാം ക്ലാസുകാരി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി മരിച്ചു
Last Updated:
പഠനവുമായി ബന്ധപ്പെട്ട് അമ്മ ശകാരിച്ചതാണ് മരണകാരണമെന്നാണ് പ്രഥമിക വിവരം.
ലക് നൗ: സ്കൂൾ കെട്ടടത്തിന്റെ അഞ്ചാം നിലയിൽ നിന്നും താഴേക്കു ചാടി എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്തു. അമ്മയോട് മാപ്പ് ചോദിച്ചുള്ള കുറിപ്പ് എഴുതിയ ശേഷമായിരുന്നു വിദ്യാർഥിനിയുടെ ആത്മഹത്യ.
"അമ്മേ എന്നോട് ക്ഷമിക്കണം, എനിക്ക് എന്നെ കുറിച്ചു തന്നെ നാണക്കേട് തോന്നുന്നു." ഇതായിരുന്നു വിദ്യാർഥിനി കുറിപ്പിലെ വരികൾ. അതേസമയം മരണ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല.
വിദ്യാർഥിനിയുടെ അമ്മ സ്വകാര്യ ബാങ്കിലെ മാനേജരും അച്ഛൻ മുൻ സൈനിക ഉദ്യോഗസ്ഥനുമാണ്.
പഠനവുമായി ബന്ധപ്പെട്ട് അമ്മ ശകാരിച്ചതാണ് മരണകാരണമെന്നാണ് പ്രഥമിക വിവരം. അതേസമയം സ്കൂൾ അധികൃതരിൽ നിന്നുണ്ടായ മാനസിക സമ്മർദ്ദമാണ് മരണ കാരണമെന്ന ആരോപണവുമായി വിദ്യാർഥിനിയുടെ ചില ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.
എന്നാൽ ബന്ധുക്കളുടെ ആരോപണം തെറ്റാണെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കുന്നു. കുട്ടിയുടെ പഠനവുമായി ബന്ധപ്പെട്ട് ഒരു പരാതിയും ഉണ്ടായിരുന്നില്ലെന്നും അവർ പറയുന്നു. അതേസമയം സ്കൂളിനെതിരെ മാതാപിതാക്കളോ ബന്ധുക്കളോ ഇതുവരെ പൊലീസിൽ പരാതി നൽകാൻ തയാറായിട്ടില്ല.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 26, 2019 10:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
അമ്മയോടു മാപ്പ് പറഞ്ഞ് ആത്മഹത്യാ കുറിപ്പ്; എട്ടാം ക്ലാസുകാരി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി മരിച്ചു


