Swachhata Hi Seva 2024: ശുചിത്വം സ്വാഭാവിക ശീലമാക്കി മാറ്റണം; സ്വച്ഛ് ഭാരതത്തിനായി കൈകോര്‍ത്ത് തപാല്‍ വകുപ്പും
Last Updated:
എല്ലാ പൗരന്‍മാരിലും ശുചിത്വം ഒരു സ്വാഭാവിക ശീലമാക്കി മാറ്റി അവയെ സാമൂഹിക മൂല്യമാക്കി വളര്‍ത്തിയെടുക്കുക എന്നതാണ് ഇത്തവണത്തെ പ്രമേയത്തിലൂടെ ലക്ഷ്യമിടുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നായ സ്വച്ഛ് ഭാരത് മിഷന്റെ പത്താംവാര്‍ഷിക വേളയില്‍ സജീവമായി പങ്കെടുക്കുകയാണ് ഇന്ത്യന്‍ തപാല്‍ വകുപ്പ്. സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 1 വരെയുള്ള പരിപാടികളില്‍ തപാല്‍ വകുപ്പും സജീവമായി പങ്കെടുത്തുവരികയാണ്. ഒക്ടോബര്‍ 2 നാണ് സ്വച്ഛ് ഭാരത് ദിനമായി ആഘോഷിക്കുന്നത്.
ഇത്തവണത്തെ സ്വച്ഛ് ഭാരത് ദിനത്തിന്റെ പ്രമേയം 'സ്വഭാവ് സ്വച്ഛത, സന്‍സ്‌കാര്‍ സ്വച്ഛത'(സ്വാഭാവിക ശുചിത്വം, സംസ്‌കാരത്തിന്റെ ശുചിത്വം)എന്നതാണ്. എല്ലാ പൗരന്‍മാരിലും ശുചിത്വം ഒരു സ്വാഭാവിക ശീലമാക്കി മാറ്റി അവയെ സാമൂഹിക മൂല്യമാക്കി വളര്‍ത്തിയെടുക്കുക എന്നതാണ് ഇത്തവണത്തെ പ്രമേയത്തിലൂടെ ലക്ഷ്യമിടുന്നത്.
ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ പങ്കാളിത്തവും ഉത്തരവാദിത്തവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പ്രാദേശിക ജനങ്ങളുമായി ഒത്തുച്ചേര്‍ന്ന് വിവിധ പരിപാടികളാണ് ഇന്ത്യന്‍ തപാല്‍ വകുപ്പ് ഒരുക്കുന്നത്.
പ്രചരണ പരിപാടിയുടെ വിശദമായ രൂപരേഖ രാജ്യത്തെ എല്ലാ തപാല്‍ ഓഫീസുകളിലും എത്തിച്ചിട്ടുണ്ട്. താഴെത്തട്ടിലുള്ള ജനങ്ങളിലേക്കിറങ്ങിച്ചെന്ന് ശുചീകരണ പ്രവര്‍ത്തനങ്ങളെപ്പറ്റി ബോധവല്‍ക്കരണം നടത്താനാണ് തപാല്‍ വകുപ്പും ലക്ഷ്യമിടുന്നത്.
advertisement
പ്രധാന പ്രവര്‍ത്തനങ്ങള്‍;
1. വാക്കത്തോണ്‍, സൈക്ലത്തോണ്‍, മനുഷ്യ ചങ്ങല തുടങ്ങിയവയിലൂടെ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക.
2. പ്രദേശിക ഭരണകൂടത്തിന്റെയും ജീവനക്കാരുടെയും സഹായത്തോടെ തപാല്‍ ഓഫീസുകളുടെ പരിസരം വൃത്തിയാക്കുക.
3. മരങ്ങള്‍ നട്ടുപിടിപ്പിക്കുക.
4. ശുചീകരണ തൊഴിലാളികളെ ആദരിക്കുന്നതിനായി പരിപാടികള്‍ സംഘടിപ്പിക്കുക.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
September 30, 2024 9:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Swachhata Hi Seva 2024: ശുചിത്വം സ്വാഭാവിക ശീലമാക്കി മാറ്റണം; സ്വച്ഛ് ഭാരതത്തിനായി കൈകോര്‍ത്ത് തപാല്‍ വകുപ്പും