ഹിന്ദു ദൈവങ്ങളെയും അമിത് ഷായെയും അധിക്ഷേപിച്ചു; സ്റ്റാൻഡ് അപ് കൊമേഡിയൻ മുനവർ ഫാറൂഖി അറസ്റ്റിൽ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ബിജെപി എംഎൽഎയുടെ മകന്റെ പരാതിയെ തുടർന്നാണ് നടപടി.
ഇൻഡോർ: ഹിന്ദു ദൈവങ്ങളെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അധിക്ഷേപിച്ചെന്ന പരാതിയിൽ സ്റ്റാൻഡ് അപ് കൊമേഡിയനെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് സ്വദേശിയായ മുനവർ ഫാറൂഖ് ഉൾപ്പടെ അഞ്ച് പേരാണ് പിടിയിലായത്.
ബിജെപി എംഎൽഎയുടെ മകന്റെ പരാതിയെ തുടർന്നാണ് നടപടി. ഇൻഡോറിലെ 56 ദൂക്കാൻ ഏരിയയിലാണ് പരിപാടി നടന്നത്. ഹിന്ദു ദൈവങ്ങളെയും, അമിത് ഷായെയും അധിക്ഷേപിച്ചപ്പോൾ പരിപാടി നിർത്തിച്ചെന്ന് എംഎൽഎയുടെ മകൻ ഏകലവ്യ സിംഗ് ഗൗർ പറഞ്ഞു.
Also Read പുകവലിക്കണമെങ്കിൽ 21 വയസാകണം; പൊതുസ്ഥലത്ത് വലിച്ചാൽ 2000 രൂപ പിഴ: നിയമഭേദഗതിയുമായി കേന്ദ്ര സർക്കാർ
കേസെടുത്തിട്ടുണ്ടെന്നും, ആരോപണവിധേയരായ അഞ്ച് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
Location :
First Published :
January 03, 2021 8:03 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഹിന്ദു ദൈവങ്ങളെയും അമിത് ഷായെയും അധിക്ഷേപിച്ചു; സ്റ്റാൻഡ് അപ് കൊമേഡിയൻ മുനവർ ഫാറൂഖി അറസ്റ്റിൽ