ശശി തരൂരിനും കേന്ദ്രം തെരഞ്ഞെടുത്ത നേതാക്കൾക്കും പ്രതിനിധി സംഘത്തിനൊപ്പം പോകാൻ കോൺഗ്രസ് അനുമതി
- Published by:Nandu Krishnan
- news18-malayalam
Last Updated:
കോണ്‍ഗ്രസ് പേരു നിര്‍ദേശിക്കാതെ കേന്ദ്രം തരൂരിനെ പ്രതിനിധി സംഘത്തിൽ ഉള്‍പ്പെടുത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു
ശശി തരൂരിനും കേന്ദ്രം തെരഞ്ഞെടുത്ത നേതാക്കൾക്കും സര്‍വകക്ഷി പ്രതിനിധി സംഘത്തിനൊപ്പം വിദേശയാത്രയില്‍ പങ്കെടുക്കാൻ കോൺഗ്രസ് അനുമതി. തരൂര്‍ ഉള്‍പ്പെടെ പ്രതിനിധി സംഘത്തിന്റെ ഭാഗമായ നാല് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും എഐസിസി അനുമതിനൽകി.
മേയ് പതിനാറിനാണ് വിദേശത്തേക്ക് പോകാനുള്ള പ്രതിനിധി സംഘത്തിന്റെ ഭാഗമാകാനുള്ള നാല് എംപി മാരുടെ പേര് നിർദ്ദേശിക്കാൻ കേന്ദ്ര സർക്കാർ പറഞ്ഞതെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്. അന്നുതന്നെ ഉച്ചയ്ക്ക് രാഹുൽ ഗാന്ധി 4 എംപിമാരുടെ പേര് നൽകി. എന്നാൽ പിറ്റേദിവസം അർദ്ധരാത്രി കോൺഗ്രസ് നൽകിയ പേരുകളിൽ ഒരാളെമാത്രം ഉൾപ്പെടുത്തിയാണ് കേന്ദ്രസർക്കാർ പട്ടിക പുറത്തു വിട്ടത്. ഇതിലും ബിജെപി രാഷ്ട്രീയം കളച്ചെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.
കോണ്‍ഗ്രസ് പേരു നിര്‍ദേശിക്കാതെ കേന്ദ്രം തരൂരിനെ പ്രതിനിധി സംഘത്തിൽ ഉള്‍പ്പെടുത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. കോൺഗ്രസിൽ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കമാണ് ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് കോൺഗ്രസ് ആരോപിക്കുന്നുണ്ട്. ബിജെപി മോശം രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും പാര്‍ലമെന്റ് സമ്മേളനം, സര്‍വകക്ഷി യോഗം എന്നീ ആവശ്യങ്ങളില്‍നിന്ന് പിന്നോട്ടില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
May 18, 2025 6:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ശശി തരൂരിനും കേന്ദ്രം തെരഞ്ഞെടുത്ത നേതാക്കൾക്കും പ്രതിനിധി സംഘത്തിനൊപ്പം പോകാൻ കോൺഗ്രസ് അനുമതി