'അയോധ്യയിൽ ദർശനം നടത്തിയതിന് പാർട്ടി ഓഫീസിൽ പൂട്ടിയിട്ടു'; കോൺ​ഗ്രസ് ദേശീയ മാധ്യമ കോ-ഓർഡിനേറ്റർ പാർട്ടി വിട്ടു

Last Updated:

രാം ലല്ലയോടാണോ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയോടാണോ കോണ്‍ഗ്രസിന്റെ പോരാട്ടമെന്ന് അവര്‍ വ്യക്തമാക്കണമെന്നും രാധിക

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് പ്രദേശ് കമ്മിറ്റി ഓഫീസില്‍ മോശം അനുഭവം നേരിട്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു. ചത്തീസ്ഗഢിലെ പാര്‍ട്ടി ആസ്ഥാനത്തെ മുറിയിലേക്ക് ബലമായി തള്ളിവിടുകയും പൂട്ടിയിയിടുകയും ചെയ്തെന്ന് രാധിക ഖേര ആരോപിച്ചു. പാര്‍ട്ടിയില്‍ തനിക്ക് നീതി ലഭിച്ചില്ലെന്നും അതിനാല്‍ താന്‍ പ്രാഥമികാംഗത്വത്തില്‍നിന്ന് രാജിവെക്കുകയാണെന്നും അവര്‍ അറിയിച്ചു.
പാർട്ടിയുടെ നിലപാടിന് വിരുദ്ധമായി താന്‍ ഒരിക്കലും പ്രവര്‍ത്തിച്ചിട്ടില്ല. തികഞ്ഞ അർപ്പണബോധത്തോടെയും സത്യസന്ധതയോടെയുമാണ് പ്രവർത്തിച്ചത്. അയോധ്യയില്‍ ദര്‍ശനം നടത്തിയതിനാലും ഹിന്ദുവായതിനാലും സനാതനധർമത്തില്‍ വിശ്വസിക്കുന്നതിനാലും തനിക്ക് നീതി നിഷേധിക്കപ്പെട്ടു. രാം ലല്ലയോടാണോ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയോടാണോ കോണ്‍ഗ്രസിന്റെ പോരാട്ടമെന്ന് അവര്‍ വ്യക്തമാക്കണമെന്നും രാധിക ആവശ്യപ്പെട്ടു.
നേരിടേണ്ടിവന്ന മോശം പെരുമാറ്റത്തെക്കുറിച്ച് റായ്പുരിലെ രാജീവ് ഭവനില്‍വെച്ച് പരാതിപ്പെടുന്ന രാധിക ഖേരയുടെ വീഡിയോ നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ചത്തീസ്ഗഢ് കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍ വിങ് ചെയര്‍പേഴ്‌സണ്‍ സുശില്‍ ആനന്ദ് ശുക്ലയുമായി രാധികയ്ക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.
advertisement
അതേസമയം, മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എ നിര്‍മല സാപ്രെ ബിജെപിയില്‍ ചേര്‍ന്നു. മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ സാന്നിധ്യത്തില്‍ സാഗര്‍ ജില്ലയിലെ രാഹത്ഗഡിലെ ബിജെപി റാലിയില്‍വെച്ചായിരുന്നു അംഗത്വമെടുത്തത്. സാഗര്‍ ജില്ലയിലെ ഏക കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു നിര്‍മല സാപ്രെ.
Summary: Chhattisgarh Congress leader Radhika Khera has resigned and quit the grand old party, Alleges that she had to face such intense opposition for visiting ayodhya ram temple
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'അയോധ്യയിൽ ദർശനം നടത്തിയതിന് പാർട്ടി ഓഫീസിൽ പൂട്ടിയിട്ടു'; കോൺ​ഗ്രസ് ദേശീയ മാധ്യമ കോ-ഓർഡിനേറ്റർ പാർട്ടി വിട്ടു
Next Article
advertisement
'ഞാൻ 8 വർഷം ഓഫീസായി ഉപയോഗിച്ചത് എംഎല്‍എ ക്വാർട്ടേഴ്സിലെ മുറി, ഒരു അസൗകര്യവും ആർക്കും ഉണ്ടായില്ല': കെ മുരളീധരൻ
'ഞാൻ 8 വർഷം ഓഫീസായി ഉപയോഗിച്ചത് എംഎല്‍എ ക്വാർട്ടേഴ്സിലെ മുറി, ഒരു അസൗകര്യവും ആർക്കും ഉണ്ടായില്ല': കെ മുരളീധരൻ
  • കെ മുരളീധരൻ എംഎൽഎ ആയിരിക്കുമ്പോൾ ക്വാർട്ടേഴ്സിലെ മുറി ഓഫീസ് ആയി ഉപയോഗിച്ചതിൽ പ്രശ്നമില്ല.

  • മണ്ഡലവാസികൾക്ക് ക്വാർട്ടേഴ്സിലേക്ക് പ്രവേശന തടസ്സമില്ലെന്നും മറ്റിടം ഓഫീസ് ആക്കിയിട്ടില്ലെന്നും മുരളീധരൻ.

  • കെട്ടിട മുറി ഒഴിയണമോ വേണ്ടയോ എന്നത് പ്രശാന്തിന്റെ തീരുമാനമാണെന്നും തത്കാലം വിവാദത്തിൽ തലയിടില്ലെന്നും മുരളീധരൻ.

View All
advertisement