ഐതിഹാസിക വിജയം‌; രോഹിത് ശർമ്മയെ പുകഴ്ത്തി ഷമ മുഹമ്മദ്

Last Updated:

രോഹിത് ശർമയുടെ ശരീരം ഫിറ്റ് അല്ലെന്ന തരത്തിൽ ഷമ നടത്തിയ പരാമർശം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു

News18
News18
വിവാദ പരാമർശത്തിനു പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയേ പുകഴ്ത്തി കോണ്‍ഗ്രസ് വക്താവ് ഡോ.ഷമ മുഹമ്മദ്. ചാമ്പ്യന്‍സ് ട്രോഫിയിൽ ഇന്ത്യൻ ടീം മികച്ച വിജയം കാഴ്ച്ച വെച്ചതിന് പിന്നാലെയാണ് അഭിനന്ദവുമായി എത്തിയത്. ചാമ്പ്യന്‍സ് ട്രോഫിയിലെ മിന്നുംവിജയത്തില്‍ ടീം ഇന്ത്യയ്ക്ക് അഭിനന്ദനനം. വിജയത്തിന് വഴിയൊരുക്കി, മികച്ച 76 റൺസുമായി മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റന് അഭിനന്ദനങ്ങൾ.
എന്നും ഓർമ്മിക്കപ്പെടുന്ന വിജയം എന്നും കുറിച്ച ഷമ, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍ എന്നിവരേയും പ്രത്യേകം പ്രശംസിച്ചു. ചാമ്പ്യൻസ് ട്രോഫി മത്സരത്തിന് മുന്നോടിയായി രോഹിത് ശർമയുടെ ശരീരം ഫിറ്റ് അല്ലെന്ന തരത്തിൽ ഷമ നടത്തിയ പരാമർശം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ അഭിനന്ദന പോസ്റ്റിനു പിന്നാലെ ഷമയ്ക്ക് സോഷ്യൽ മീഡിയയിൽ വലിയ തരത്തിലുള്ള ട്രോളുകളാണ് എത്തുന്നത്. ഷമയ്ക്കു കിട്ടിയ വലിയ തിരിച്ചടിയാണ് കരീടനേട്ടമെന്നാണ് ഭൂരിഭാ​ഗവും അഭിപ്രായപ്പെടുന്നത്.
അതേസമയം ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്ക് ജയം. ന്യൂസീലൻഡിനെ തകർത്തത് 4 വിക്കറ്റിന്.76 റൺസ് എടുത്ത രോഹിത് ശർമയാണ് ടോപ് സ്കോറർ. ഇതോടെ രണ്ട് ഐസിസി നേടുന്ന ഇന്ത്യൻ ക്യാപ്റ്റനായി രോഹിത് ശർമ. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ കിരീടം നേടുന്നത് മൂന്നാം തവണ. ഒരു കളി പോലും തോൽക്കാതെയാണ് ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയിൽ മിന്നും വിജയം കരസ്ഥമാക്കിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 252 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടെത്തി. ശ്രേയസ് അയ്യര്‍ 46 റണ്‍സെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/India/
ഐതിഹാസിക വിജയം‌; രോഹിത് ശർമ്മയെ പുകഴ്ത്തി ഷമ മുഹമ്മദ്
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement