അഹമ്മദാബാദ്: അന്തരിച്ച മുൻ എഐസിസി ജനറൽ സെക്രട്ടറി അഹമ്മദ് പട്ടേലിന്‍റെ സീറ്റും കോൺഗ്രസിന് നഷ്ടമായി. ഗുജറാത്തിൽ ഒഴിവുവന്ന രണ്ട് രാജ്യസഭ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥികളായ ദിനേഷ്‌ചന്ദ് അനാവാദിയ, റാംഭായി മൊക്കാറിയ എന്നിവരാണ് വിജയിച്ചത്. അഹമ്മദ് പട്ടേല്‍ 1993 മുതല്‍ മരണം വരെ രാജ്യസഭയിലേക്ക് വിജയിച്ചിരുന്ന സീറ്റാണ് എതിരാളികളില്ലാതെ ബി. ജെ. പി പിടിച്ചെടുത്തത്. ഗുജറാത്ത് കോണ്‍ഗ്രസ് നേതൃത്വം ഒഴിവുവന്ന സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥിയെ നിറുത്തിയിരുന്നില്ല.
അഹമ്മദ് പട്ടേലിന്‍റെയും, ബി.ജെ.പി അംഗത്തിന്‍റെയും മരണത്തോടെയാണ് രണ്ട് രാജ്യസഭ സീറ്റ് ഗുജറാത്തില്‍ ഒഴിവ് വന്നത്. ഇതില്‍ കഴിഞ്ഞ നവംബര്‍ 25നാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേല്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ബി. ജെ. പി നേതാവ് അഭയ് ഭരദ്വാജ് മരിച്ച ഒഴിവിലാണ് രണ്ടാമത്തെ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. കൊവിഡ് ബാധിച്ച ഇദ്ദേഹം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിനാണ് മരിച്ചത്.
നാമനിർദ്ദേശം പിൻവലിക്കാനുള്ള സമയം കഴിഞ്ഞതോടെയാണ് ബിജെപി സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പിച്ചത്. രണ്ട് ഡമ്മി സ്ഥാനാർത്ഥികൾ പിന്മാറുകയും ചെയ്തിരുന്നു. രാജ്‌കോട്ടിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്ന ബിജെപിയുടെ അഭയ് ഭരദ്വാജ് കൊറോണ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. കോൺഗ്രസ് എംപിയായിരുന്ന അഹമ്മദ് പട്ടേൽ ഗുജറാത്തിൽ നിന്നും അഞ്ച് തവണ രാജ്യസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോൺഗ്രസിന്റെ പ്രമുഖ നേതാവായിരുന്ന അഹമ്മദ് പട്ടേലിന്റെ സീറ്റിലേയ്ക്ക് പോലും ഒരാളെ മത്സരിപ്പിക്കാതിരുന്നതിൽ പാർട്ടിക്കുള്ളിൽ തന്നെ അമർഷം ഉയർന്നിട്ടുണ്ട്.
രണ്ടു പതിറ്റാണ്ടു കാലം സോണിയ ഗാന്ധിയുടെ പിന്തുണയോടെയാണ് അഹ്മദ് പട്ടേൽ ദേശീയ നേതാവായി തുടർന്നത്. ഹൈക്കമാൻഡിന്റെ അഭിപ്രായം എന്താണോ അത് കോൺഗ്രസ് മുഖ്യമന്ത്രിമാരെ ഫോണിൽ അറിയിക്കുന്നതും പട്ടേലായിരുന്നു. ബി.ജെ.പി ഇതര പാർട്ടികൾ, മാധ്യമങ്ങൾ, കോർപറേറ്റുകൾ, സന്നദ്ധസംഘടനകൾ ഇവർക്കെല്ലാം പട്ടേലിന്റെ ശബ്ദമായിരുന്നു കോൺഗ്രസ് ഹൈക്കമാൻഡ്. പല കാര്യങ്ങളിലും പട്ടേലിന് വിട്ടുവീഴ്ച ചെയ്യേണ്ടി വന്നിട്ടുണ്ടെങ്കിലും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കാനായി എന്നതാണ് അദ്ദേഹത്തിന്റെ വൈദദ്ധ്യം.
Also Read
മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചു
ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരെ അഹമ്മദ് പട്ടേൽ നടത്തിയ നിയമപരവും രാഷ്ട്രീയവുമായ നീക്കങ്ങൾ കോൺഗ്രസ് രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്. കോൺഗ്രസിലെ നിയമ വിദഗ്ധരും മൻമോഹൻ സിംഗ് മന്ത്രിസഭയിലെ ഏതാനും മന്ത്രിമാരും 2004 ൽ മോദിക്കെതിരെ ശക്തമായ നിലപാടെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടേയെന്ന പട്ടേലിന്റെ നിലപാട് സോണിയയെയും മൻമോഹനും ക്രമേണ അംഗീകരിക്കുകയായിരുന്നു. കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാരിന്റെ പത്തു വർഷത്തെ ഭരണം സുഗമമാക്കിയതും പാട്ടേൽ മുന്നോട്ടു വച്ച പ്രശ്നപരിഹാരങ്ങളായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.