കോൺഗ്രസ് എംപി രേണുക ചൗധരി വളർത്തുനായയുമായി പാർലമെന്റിൽ
- Published by:Nandu Krishnan
- news18-malayalam
Last Updated:
നിരുപദ്രവകാരിയായ മൃഗം അകത്തു കയറിയാൽ എന്താണ് ദോഷമെന്ന് എംപി
വളർത്തുനായയെ പാർലമെന്റിലേക്ക് കൊണ്ടുവന്ന് കോൺഗ്രസ് എംപി രേണുക ചൗധരി. തിങ്കളാഴ്ച പാർളമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു രേണുക ചൗധരി. വളർത്തുനായയെ പാർലമെന്റിലേക്ക് കൊണ്ടുവന്നതിന് ബിജെപി അംഗങ്ങൾ രൂക്ഷമായി വിമർശിച്ചു. സർക്കാരിന് മൃഗങ്ങളെ ഇഷ്ടമല്ലെന്നും ഒരു ചെറിയ, നിരുപദ്രവകാരിയായ മൃഗം അകത്തു കയറിയാൽ എന്താണ് ദോഷമെന്നുമായിരുന്നു വിമർശനത്തോടുള്ള രേണുകാ ചൗധരിയുടെ പ്രതികരണം. നായ അക്രമണകാരിയല്ലെന്നും ഒരു ഭീഷണിയും ഉയർത്തുന്നില്ലെന്നും വാഹനത്തിനുള്ളിൽ തന്നെ അനുഗമിക്കുക മാത്രമാണ് ചെയ്തതെന്നും അവർ പറഞ്ഞു.
advertisement
രേണുക ചൗധരിയുടെ പ്രവർത്തിയിൽ നടപടിയെടുക്കണമെന്ന് ജെപി എംപി ജഗദംബിക പാൽ ആവശ്യപ്പെട്ടു.ചില പാർലമെന്ററി പദവികൾ ഉണ്ടെന്ന് കരുതി അവ ദുരുപയോഗം ചെയ്യണമെന്ന് അർത്ഥമാക്കുന്നില്ലെന്നും അവർ പറഞ്ഞു.
എസ്‌ഐആറിനെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നടത്തിയ പ്രതിഷേധത്തെത്തുടർന്ന് ലോക്‌സഭ ഉച്ചയ്ക്ക് 12 മണി വരെ നിർത്തിവച്ചിരുന്നു. പ്രതിപക്ഷം അവരുടെ പ്രധാന ആവശ്യത്തിൽ ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധം ആരംഭിക്കുകയായിരുന്നു.
advertisement
അഭിപ്രായവ്യത്യാസങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമന്ന് സ്പീക്കർ ഓം ബിർള പറഞ്ഞു. ചർച്ചകളിൽ സജീവമായി പങ്കെടുക്കാൻ അംഗങ്ങളോട് അഭ്യർത്ഥിച്ച ബിർള, ചോദ്യോത്തര വേളയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. സ്പീക്കറുടെ അഭ്യർത്ഥന വകവയ്ക്കാതെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം തുടരുകയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ സമ്മേളനത്തിലും പ്രതിപക്ഷ പാർട്ടികൾ എസ്‌ഐആറിനെക്കുറിച്ചുള്ള ചർച്ച ആവശ്യപ്പെട്ടപ്പോൾ സഭ തടസ്സപ്പെട്ടിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 01, 2025 1:28 PM IST


