ഇന്ത്യ-പാക് സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം വിളിക്കണമെന്ന് കോൺഗ്രസ്

Last Updated:

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി

News18
News18
പഹൽഗാം സംഭവം, ഓപ്പറേഷൻ സിന്ദൂർ, വെടിവയ്പ്പും സൈനിക നടപടികളും നിർത്താൻ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഉണ്ടാക്കിയ ധാരണ എന്നിവയെക്കുറിച്ച് വിശദമായ ചർച്ചയ്ക്കായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം വിളിക്കണമെന്നും പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി.
ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ മൂന്നാം കക്ഷി ഇടപെടലിന് കേന്ദ്ര സർക്കാർ വാതിലുകൾ തുറന്നിട്ടുണ്ടോ, പാകിസ്ഥാനുമായുള്ള നയതന്ത്ര മാർഗങ്ങൾ തുറന്നിട്ടുണ്ടോ തുടങ്ങിയ നിരവധി ചോദ്യങ്ങൾ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് സർക്കാരിനോട് ഉന്നയിച്ചു.
നാല് ദിവസമായി നടക്കുന്ന അതിർത്തി കടന്നുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് ശേഷം, കര, വ്യോമ, കടൽ മേഖലകളിലെ എല്ലാ വെടിവയ്പ്പുകളും സൈനിക നടപടികളും നിർത്തിവച്ച് ഇന്ത്യയും പാകിസ്ഥാനും ധാരണയിലെത്തിയതിന് ശേഷമാണ് കോൺഗ്രസ് ആവശ്യമുന്നയിച്ചത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഭാഷണത്തിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നടത്തിയ "നിഷ്പക്ഷ സ്ഥലം" എന്ന പരാമർശം നിരവധി ചോദ്യങ്ങൾ ഉയർത്തുന്നതായി കോൺഗ്രസ് കരുതുന്നുവെന്ന് രമേശ് പറഞ്ഞു. "സിംല കരാർ നമ്മൾ ഉപേക്ഷിച്ചോ? മൂന്നാം കക്ഷി മധ്യസ്ഥതയ്ക്ക് നമ്മൾ വാതിലുകൾ തുറന്നിട്ടുണ്ടോ?" അദ്ദേഹം ചോദിച്ചു, "ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള നയതന്ത്ര മാർഗങ്ങൾ വീണ്ടും തുറക്കപ്പെടുന്നുണ്ടോ എന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചോദിക്കാൻ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
advertisement
വെടിനിർത്തലുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച പാർലമെന്റിൽ നടത്തണമെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റും ആവശ്യപ്പെട്ടു.ആർജെഡി, ശിവസേന, ബിജെഡി തുടങ്ങിയ രാഷ്ട്രീയ പാർട്ടികളും കോൺഗ്രസിന് പുറമെ സമാനാവശ്യം ഉന്നയിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്ത്യ-പാക് സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം വിളിക്കണമെന്ന് കോൺഗ്രസ്
Next Article
advertisement
വൈകാരിക വിഷമത്തിൽ സ്വർണ മാല മോഷ്ടിച്ചു; ദുബായിൽ യൂറോപ്യൻ യുവതിക്ക് മൂന്നര ലക്ഷം രൂപ പിഴ
വൈകാരിക വിഷമത്തിൽ സ്വർണ മാല മോഷ്ടിച്ചു; ദുബായിൽ യൂറോപ്യൻ യുവതിക്ക് മൂന്നര ലക്ഷം രൂപ പിഴ
  • യുവതി ദുബായിൽ സ്വർണ മാല മോഷ്ടിച്ചതിന് 3.5 ലക്ഷം രൂപ പിഴ ചുമത്തപ്പെട്ടു.

  • സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തി.

  • മോഷണം യുവതിയുടെ വൈകാരിക വിഷമത്തിൽ ചെയ്തതാണെന്ന് യുവതി മൊഴി നൽകി.

View All
advertisement