advertisement

രണ്ട് മണ്ഡലങ്ങളിൽ നോട്ടയ്ക്കും പിന്നിലായി ബിഹാറിൽ കോൺഗ്രസിന്റെ ദയനീയ പ്രകടനം

Last Updated:

ബിഹാറിൽ 61 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് 6 സീറ്റു മാത്രമാണ് നേടാനായത്

News18
News18
രണ്ട് മണ്ഡലങ്ങളിൽ നോട്ടയ്ക്കും പിന്നിലായി ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ദയനീയ പ്രകടനം. സിക്കന്ദര, സുൽത്താൻഗഞ്ച് എന്നീ മണ്ഡലങ്ങളിലാണ് കോൺഗ്രസ് നോട്ടയ്ക്കും പിന്നിലായി ഫിനിഷ് ചെയ്തത്.ബിഹാറിൽ ആകെ 61 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് 6 സീറ്റുകളിൽമാത്രമാണ് വിജയം നേടാനായത്.
ആർെജഡിയും കോൺഗ്രസും പരസ്പരം ഏറ്റുമുട്ടിയ സിക്കന്ദര മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി വിനോദ് കുമാർ ചൗധരിക്ക് ലഭിച്ചത് 1803 വോട്ടുകൾ മാത്രമാണ്.ഇവിടെ നോട്ടയ്ക്ക് 3825 വോട്ടുകൾ ലഭിച്ചു. എൻഡിഎയുടെ എച്ച്എഎം സ്ഥാനാർഥി പ്രഫുൽ കുമാർ 23907 വോട്ടുകൾനേടിയാണ് മണ്ഡലത്തിൽ വിജയിച്ചത്. ആർജെഡിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. മൂന്നാം സ്ഥാനത്ത് ജൻ സുരാജ് പാർട്ടിയാണ്.
സുൽത്താൻഗഞ്ചിൽ കോൺഗ്രസ് സ്ഥാനാർഥിയായ ലലൻ കുമാറിന് ലഭിച്ചത് 2754 വോട്ടുകൾ മാത്രമാണ്. ഇവിടെ നോട്ടയ്ക്ക് ലഭിച്ചത് 4108 വോട്ടുകളാണ്.31136 വോട്ടുകൾ നേടി ജെഡിയു സ്ഥാനാർത്ഥി മണ്ഡലത്തിൽ വിജയിച്ചപ്പോൾ ആർജെഡി രണ്ടാം സ്ഥാനത്തെത്തി.
advertisement
ആകെ 238 മണ്ഡലങ്ങളിലേക്ക് മത്സരിച്ച പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി 68 ഇടത്ത് നോട്ടയ്ക്ക് പിന്നിലായി. ഒരു സീറ്റിൽ പോലും ജെഎസ്പി യ്ക്ക് വിജയിക്കാനുമായില്ല.83 മണ്ഡലങ്ങളിൽ മത്സരിച്ച് ആം ആദ്മി പാർട്ടിയും 75 ഇടത്ത് നോട്ടയ്ക്ക് പിന്നിലായി.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
രണ്ട് മണ്ഡലങ്ങളിൽ നോട്ടയ്ക്കും പിന്നിലായി ബിഹാറിൽ കോൺഗ്രസിന്റെ ദയനീയ പ്രകടനം
Next Article
advertisement
തെലങ്കാനയിലും തിരുവനന്തപുരം ഇഫക്ട്! അടുത്ത ലക്ഷ്യം ഹൈദരാബാദെന്ന് കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ്
തെലങ്കാനയിലും തിരുവനന്തപുരം ഇഫക്ട്! അടുത്ത ലക്ഷ്യം ഹൈദരാബാദെന്ന് കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ്
  • കരിംനഗർ മുനിസിപ്പൽ കോർപ്പറേഷനിൽ 30 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി

  • ബണ്ടി സഞ്ജയ് ഹൈദരാബാദിൽ ബിജെപി അധികാരത്തിലെത്തും എന്ന് പ്രഖ്യാപിച്ചു, ആത്മവിശ്വാസം വർധിച്ചു

  • മുനിസിപ്പൽ കോർപ്പറേഷനുകളിൽ ബിജെപി കാവി പതാക ഉയർത്തിയതിനെ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയെന്ന് അഭിപ്രായം

View All
advertisement